ഇന്നത്തെ Data കാലിയായോ? 70 രൂപയ്ക്കും അകത്ത് Jio തരും 3 ഡാറ്റ ബൂസ്റ്റർ

ഇന്നത്തെ Data കാലിയായോ? 70 രൂപയ്ക്കും അകത്ത് Jio തരും 3 ഡാറ്റ ബൂസ്റ്റർ
HIGHLIGHTS

15 രൂപ മുതൽ Data Booster ജിയോയിൽ ലഭ്യമാണ്

100 രൂപയ്ക്ക് താഴെ ലഭ്യമായിട്ടുള്ള Jioയുടെ Data Booster പ്ലാനുകൾ ചുവടെ

ഭീമൻ തുക റീചാർജിന് ആയി ചെലവഴിച്ചാൽ മാസബജറ്റും അവതാളത്തിലാകും. പലപ്പോഴും ടെലികോം കമ്പനികൾ വരിക്കാരുടെ കീശ പിഴിയുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാൽ പൈസയ്ക്ക് മൂല്യം നൽകുന്ന recharge planകളാണ് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള Jio അവതരിപ്പിക്കാറുള്ളതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

ഒരു ദിവസത്തേക്കുള്ള ഡാറ്റ തീർന്നുപോയാൽ അടുത്ത ദിവസത്തേക്ക് കാത്തിരിക്കുന്നവരാണ് പലരും. എന്നാൽ ഡാറ്റ ബൂസ്റ്റർ ചെയ്താൽ അധിക ഡാറ്റ ലഭിക്കും. അതായത്, ജിയോയുടെ ഈ ബൂസ്റ്റർ പായ്ക്കുകളിലൂടെ വരിക്കാർക്ക് അവരുടെ നിലവിലുള്ള  പ്ലാനുകൾ കൂടാതെ അധിക ഡാറ്റ നേടാം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും, ബ്രോഡ്ബാൻഡ് കണക്ഷനില്ലാത്തവർക്കും, ഹോസ്റ്റലിലുള്ളവർക്കുമെല്ലാം ഇങ്ങനെ Data Booster പ്ലാനുകൾ വളരെ പ്രയോജനകരമാണ്. എന്നാൽ ഡാറ്റ ബൂസ്റ്റർ മൂന്നക്ക തുകയിൽ ചെയ്യാൻ താൽപ്പര്യമില്ലാത്തവരാണ് നിങ്ങളെങ്കിൽ തുച്ഛമായ പൈസയ്ക്കും ജിയോ അധിക ഡാറ്റ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. 100 രൂപയ്ക്ക് താഴെ ലഭ്യമായിട്ടുള്ള Jioയുടെ  Data Booster പ്ലാനുകൾ നോക്കാം…

100 രൂപയിൽ താഴെ മാത്രം വില വരുന്ന മൂന്ന് Recharge ഓപ്ഷനുകളാണ് ജിയോ നൽകുന്നത്. 15 രൂപ, 25 രൂപ, 61 രൂപ എന്നീ നിരക്കുകളിൽ നിങ്ങൾക്ക് ഈ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ലഭിക്കും.

Rs. 15ന് ജിയോയുടെ ബൂസ്റ്റർ

ഇപ്പോൾ നിങ്ങളുടെ കൈവശം ഒരു റീചാർജ് പ്ലാനുണ്ടെങ്കിൽ 15 രൂപ മാത്രം വില വരുന്ന ഈ ആഡ്-ഓൺ പ്ലാൻ നിങ്ങൾക്ക് അധിക ഇന്റർനെറ്റിനായി തെരഞ്ഞെടുക്കാം. 1 GB ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. ഈ 1 GB ഉപയോഗിച്ച് കഴിഞ്ഞാൽ 64 kbps സ്പീഡിലേക്ക് ഇന്റർനെറ്റിന്റെ വേഗത കുറയുന്നു.

ഇന്നത്തെ Data കാലിയായോ? 70 രൂപയ്ക്കും അകത്ത് Jio തരും 3 ഡാറ്റ ബൂസ്റ്റർ

Rs. 25ന് ജിയോയുടെ ബൂസ്റ്റർ

25 രൂപ വില വരുന്ന Jio Data Boosterൽ 2GB ഡാറ്റ ലഭിക്കുന്നു. ഈ ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞ് 64 kbps വേഗതയിൽ പിന്നീട് ഇന്റർനെറ്റ് ഉപയോഗിക്കാം.

ഇന്നത്തെ Data കാലിയായോ? 70 രൂപയ്ക്കും അകത്ത് Jio തരും 3 ഡാറ്റ ബൂസ്റ്റർ

Rs. 61 രൂപയ്ക്ക് ജിയോയുടെ ബൂസ്റ്റർ

പ്രതിദിന ക്വാട്ട കഴിഞ്ഞ്, പിന്നെയും നിങ്ങൾക്ക് 10 GB എങ്കിലും ഇന്റർനെറ്റ് ഡാറ്റ ആവശ്യമായി വന്നാൽ 61 രൂപയുടെ റീചാർജ് പ്ലാൻ ഉപയോഗിക്കാം. 61 രൂപയുടെ ഈ ആഡ്-ഓൺ പ്ലാനിൽ 10 ജിബി ലഭിക്കുന്നു. ഇതും ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 kbpsലേക്ക് കുറയുന്നു.

ഇന്നത്തെ Data കാലിയായോ? 70 രൂപയ്ക്കും അകത്ത് Jio തരും 3 ഡാറ്റ ബൂസ്റ്റർ

ഓർക്കേണ്ടത് ഈ Data boosterകളുടെ എല്ലാം വാലിഡിറ്റി നിങ്ങളുടെ ആക്ടീവ് പ്ലാനിന്റേത് തന്നെയായിരിക്കും. അതിനാൽ അത് ഒരു ദിവസത്തിനുള്ളിൽ അവസാനിക്കില്ല.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo