ജിയോ (Jio)യുടെ ഏറ്റവും പുതിയ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് 399 രൂപയുടെയും 699 രൂപയുടെയും പ്ലാനുകൾ. ജിയോ പ്ലസ് (Jio Plus) എന്ന ബ്രാൻഡിങിന് കീഴിലായാണ് ഓഫറുകൾ വരുന്നത്. വെൽക്കം ഓഫറിലൂടെ അൺലിമിറ്റഡ് 5ജി ആക്സസ്, ഡാറ്റ ഷെയറിങ്, ഒരു കുടുംബത്തിന് ഒറ്റ ബിൽ, ഒടിടി ആപ്പുകൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ലഭ്യമാകും.
വിപണിയിൽ ജിയോ (Jio)യുടെ ഒന്നാമത്തെ ഏതിരാളിയാണ് എയർടെൽ. എയർടെലും നിരവധി പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ഈ രണ്ട് ടെലിക്കോം കമ്പനികളും ഓഫർ ചെയ്യുന്ന ഏതാനും പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തമ്മിൽ താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ. രണ്ടിൽ കൂടുതൽ ആഡ് ഓൺ കണക്ഷനുകൾ ഓഫർ ചെയ്യുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് സെലക്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ജിയോ(Jio)യുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനാണ് 399 രൂപയുടെ ഓഫർ. മൂന്ന് ആഡ് ഓൺ കണക്ഷനുകളാണ് ഈ പ്ലാനിൽ പരമാവധി ആഡ് ചെയ്യാവുന്നത്. ഓരോ കണക്ഷനും 99 രൂപ അധികമായി നൽകണമെന്ന് മാത്രം. 75 ജിബി ഡാറ്റയാണ് 399 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ് ബെനിഫിറ്റ്സ്, അൺലിമിറ്റഡ് എസ്എംഎസുകൾ എന്നിവയും പ്ലാനിന്റെ സവിശേഷതയാണ്.
699 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനും 3 ആഡ് ഓൺ കണക്ഷനുകൾ ഓഫർ ചെയ്യുന്നുണ്ട്. 99 രൂപ നിരക്കിലാണ് ഓരോ കണക്ഷനും ലഭ്യമാക്കുന്നതും. 100 ജിബി ഡാറ്റയാണ് പ്ലാനിനൊപ്പം ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങും എസ്എംഎസുകളും 699 രൂപയുടെ പ്ലാനിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകളും 699 രൂപയുടെ Jio പോസ്റ്റ്‌പെയ്ഡ് പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭ്യമാകുന്നു.
ഒരു റെഗുലർ കണക്ഷനും 3 ആഡ് ഓൺ കണക്ഷനുകളുമായാണ് പ്ലാൻ വരുന്നത്. അതായത് ഒറ്റ പ്ലാനിൽ 4 കണക്ഷനുകൾ ഉപയോഗിക്കാമെന്ന് സാരം. 100 ജിബി ഡാറ്റയും ഇ പ്ലാനിൽ ലഭിക്കുന്നു. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് സൌകര്യവും 999 രൂപയുടെ എയർടെൽ (Airtel) പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഇതിൽ ഉൾപ്പെടുന്നു.
എയർടെലി (Airtel)ന്റെ ഏറ്റവും ഉയർന്ന നിരക്കുള്ള പോസ്റ്റ്പെയ്ഡ് പ്ലാനാണിത്. ഒരു റെഗുലർ കണക്ഷനൊപ്പം നാല് ആഡ് ഓൺ കണക്ഷനുകളും ഈ പ്ലാനിനൊപ്പം ലഭിക്കും. 200 ജിബി ഡാറ്റയാണ് 1,499 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കുന്നു. നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് അൺലിമിറ്റഡ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ എന്നിവയിലേക്ക് ഒരു വർഷത്തെ ആക്സസും ഒപ്പമുണ്ട്.
1,199 രൂപയുടെ എയർടെൽ (Airtel) പോസ്റ്റ്‌പെയ്ഡ് പ്ലാൻ 150 ജിബി ഡാറ്റയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിനൊപ്പം പ്രതിദിനം 100 എസ്എംഎസുകളും 1,199 രൂപയുടെ പ്ലാൻ നൽകുന്നു. പ്രൈമറി കണക്ഷനൊപ്പം മൂന്ന് ആഡ് ഓൺ കണക്ഷനുകളും 1,199 രൂപയുടെ Airtel പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും പ്ലാനിന് ഒപ്പമുണ്ട്.