Bumper Recharge: BSNL തരുന്നു 3GB പ്രതിദിന ഡാറ്റ, Unlimited കോളിങ്! ശരിക്കും കുറഞ്ഞ വിലയിൽ…

Bumper Recharge: BSNL തരുന്നു 3GB പ്രതിദിന ഡാറ്റ, Unlimited കോളിങ്! ശരിക്കും കുറഞ്ഞ വിലയിൽ…
HIGHLIGHTS

BSNL ഏറ്റവും ഗുണകരമായ റീചാർജ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്

599 രൂപ വില വരുന്ന BSNL പ്ലാനാണിത്

ങ്ങൾക്ക് അത്യാവശ്യത്തിനുള്ള എസ്എംഎസ്സും ആവശ്യത്തിലധികം കോളിങ്ങും സാധ്യമാണ്

BSNL ഏറ്റവും ഗുണകരമായ റീചാർജ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ഉപയോക്താവിന്റെ ആവശ്യം അനുസരിച്ച് മികച്ച പ്ലാനുകൾ നിങ്ങൾക്ക് നേടാം. ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് പ്രീ-പെയ്ഡിലും പോസ്റ്റ് പെയ്ഡിലും ഗംഭീര പ്ലാനുകൾ നൽകുന്നു. പ്രീ-പെയ്ഡ് പ്ലാനുകളിലെ ഒരു ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

BSNL

599 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാനാണിത്. കമ്പനിയുടെ 4ജി ടവറുകൾ ഉള്ള പ്രദേശങ്ങളിൽ പ്ലാൻ കുറച്ചുകൂടി ഉപയോഗപ്രദമാകും. കാരണം ദിവസവും നിങ്ങൾക്ക് 3GB ഡാറ്റ ലഭിക്കുന്നു.

1 ലക്ഷം സൈറ്റുകളിൽ 4G പുറത്തിറക്കുന്നു. അതിനാൽ ഉടനടി തന്നെ നിങ്ങൾക്ക് അതിവേഗ കണ്ക്റ്റിവിറ്റിയും ലഭിക്കും. അങ്ങനെയെങ്കിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. ഈ ബിഎസ്എൻഎൽ പ്ലാനിന് വെറും 599 രൂപ മതി.

599 രൂപ BSNL പ്ലാൻ

3GB ഡാറ്റ മാത്രമല്ല ഇതിൽ ലഭിക്കുന്നത്. ഇതിൽ നിങ്ങൾക്ക് അത്യാവശ്യത്തിനുള്ള എസ്എംഎസ്സും ആവശ്യത്തിലധികം കോളിങ്ങും സാധ്യമാണ്. ഈ ബിഎസ്എൻഎൽ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ലഭ്യമാണ്. അതുപോലെ ദിവസേന 100 എസ്എംഎസ്സും ഫ്രീയായി നേടാം.

ഈ പ്ലാനിന്റെ സേവന വാലിഡിറ്റി 84 ദിവസമാണ്. ഇതിനർഥം ഈ പ്ലാനിൽ നിങ്ങൾക്ക് മൊത്തം 252GB ഡാറ്റ ലഭിക്കും എന്നാണ്. ശരിക്കും അധികം മൊബൈൽ ഡാറ്റയെ ആശ്രയിക്കുന്നവർക്ക് പ്ലാൻ വിനിയോഗിക്കാം. കാരണം ഇതിൽ നിങ്ങൾക്ക് 3ജിബി ആവശ്യത്തിനുള്ളതുണ്ട്.

BSNL 4G

BSNL രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 4G അവതരിപ്പിക്കുന്നു. ഇത് കൂടി വന്നാൽ ഇനി വരിക്കാർക്ക് ശരിക്കും മികച്ച സേവനം ലഭിക്കും. ഒക്ടോബർ മാസത്തിൽ സർക്കാർ ടെലികോം 4ജി വിന്യസിക്കുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിലും വലിയ വർധന നടന്നിട്ടുണ്ട്. നഷ്ടക്കണക്ക് പഴങ്കഥയാക്കി സർക്കാർ കമ്പനി വരിക്കാരെ കൂട്ടുന്നു. ഈ വർഷം ജൂലൈയിൽ BSNL 29.4 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. അതേസമയം ജിയോ, എയർടെൽ, വിഐ ഓപ്പറേറ്റർമാർക്ക് വരിക്കാരുടെ നഷ്ടം സംഭവിച്ചു.

Read More: Good News: BSNL കേരളത്തിന് പറയാൻ നേട്ടത്തിന്റെ കഥ മാത്രം, 25-ാം വാർഷികത്തിൽ കുതിച്ചുചാടി സർക്കാർ കമ്പനി

കേരള സർക്കിളിലും കമ്പനിയ്ക്ക് വരിക്കാരുടെ എണ്ണത്തിൽ വലിയ കണക്കുകളാണുള്ളത്. കേരള സർക്കിളിലെ ബിഎസ്എൻഎല്ലിന്റെ ലാഭത്തിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നു. 1,859.09 കോടി രൂപയുടെ മൊത്ത വരുമാനം ബിഎസ്എൻഎല്ലിന് ലഭിച്ചിട്ടുണ്ട്. ഒരു വർഷത്തിൽ ടെലികോം കമ്പനി 90 കോടിയ്ക്കടുത്ത് ലാഭം നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo