BSNL പ്രൈമറി/ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കായി ഇതാ സന്തോഷ വാർത്ത. ദീർഘകാല വാലിഡിറ്റിയിൽ റീചാർജ് ചെയ്യാവുന്ന ഒരു ബജറ്റ് പ്ലാനിതാ. ഒരു വർഷത്തെ കാലയളവിൽ നിങ്ങൾക്ക് ആവശ്യത്തിന് ഡാറ്റയും ലഭിക്കുന്നു. Bharat Sanchar Nigam Limited വരിക്കാർക്കുള്ള ബജറ്റ്-ഫ്രെണ്ട്ലി പ്ലാനാണിത്.
ഈ പ്ലാനിന്റെ ഏറ്റവും പ്രധാന സവിശേഷത ദീർഘകാല വാലിഡിറ്റി തന്നെയാണ്. ഇത് ടെലികോം കമ്പനി പ്രീ-പെയ്ഡ് വരിക്കാർക്കായാണ് അവതരിപ്പിച്ചത്. പ്ലാനിന്റെ വാലിഡിറ്റിയിൽ 600GB ഡാറ്റ ലഭിക്കും. ബിഎസ്എൻഎല്ലിന്റെ ഈ വാർഷിക പ്ലാനിന്റെ പേര് PV1999 എന്നാണ്.
സർക്കാർ ടെലികോം വരിക്കാർ ഈ പ്ലാനിനായി ചെലവാക്കേണ്ടത് 1,999 രൂപയാണ്. കൃത്യം 365 ദിവസം തന്നെയാണ് വാലിഡിറ്റി. അതിനാൽ തന്നെ ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടേണ്ട. മുന്നൂറ് രൂപയ്ക്ക് രണ്ട് മാസത്തിനിടയ്ക്കും 3 മാസത്തിനിടയ്ക്കും റീചാർജ് ചെയ്യേണ്ടി വരില്ലേ? എന്നാൽ ഒറ്റയടിക്ക് വർഷം മുഴുവനും റീചാർജ് ചെയ്താൽ പണം ലാഭിക്കാം. മാത്രമല്ല വളരെ മികച്ച ആനുകൂല്യങ്ങളാണ് ഇതിലുള്ളത്.
ഒരു വർഷത്തിൽ 600GB ഡാറ്റ നിങ്ങൾക്ക് വിനിയോഗിക്കാം. ഇത് പ്രതിദിന ഡാറ്റ പരിധിയുമായല്ല വരുന്നത്. 365 ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം. അതിനാൽ നിങ്ങളുടെ സൌകര്യാർഥം ഡാറ്റ ഉപയോഗിക്കാനുള്ള ഉപാധിയാണിത്.
ഡാറ്റയ്ക്ക് പുറമെ രാജ്യത്തുടനീളം അൺലിമിറ്റഡ് വോയ്‌സ് കോളിങ് അനുവദിക്കുന്നു. ഇതിൽ ബിഎസ്എൻഎൽ സൗജന്യ റോമിങ്ങും നൽകുന്നുണ്ട്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഈ പ്രീപെയ്ഡ് പ്ലാനിൽ ഡാറ്റയും കോളിങ്ങും മാത്രമല്ല ഉൾപ്പെടുത്തിയിട്ടുള്ളത്. ദിവസേന 100 സൗജന്യ എസ്എംഎസ് ലഭിക്കും. WOW എന്റർടെയിൻമെന്റ്, സിങ് മ്യൂസിക്, ഹാർഡി ഗെയിമുകളും പ്ലാനിൽ ഉൾപ്പെടുന്നു.
ബിഎസ്എൻഎൽ ട്യൂൺസ്, ഗെയിമോൺ & ആസ്ട്രോട്ടെൽ ആനൂകൂല്യങ്ങളുമുണ്ട്. കൂടാതെ ചലഞ്ചർ അരീന ഗെയിമുകളുടെ ആക്സസും ടെലികോം വാഗ്ദാനം ചെയ്യുന്നു. ഇതിലെ മറ്റ് ചില ആനുകൂല്യങ്ങളാണ് ലിസ്റ്റ്ൻ പോഡ്‌കാസ്റ്റ്, ഗെയിമിയം എന്നിവ.
Read More: BSNL 5G Latest: എപ്പോൾ 5G വരും? Fast നെറ്റ് വൈകില്ല, കേന്ദ്ര ടെലികോം മന്ത്രിയുടെ ഉറപ്പ്
BSNL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഈ പ്ലാൻ തെരഞ്ഞെടുക്കാം. കൂടാതെ നിങ്ങൾക്ക് ഗൂഗിൾപേ പോലുള്ള പേയ്മെന്റ് ആപ്പുകളിലൂടെയും റീചാർജ് ചെയ്യാം.