പുതിയ ബ്രോഡ്ബാൻഡ് പ്ലാനുമായി BSNL

പുതിയ ബ്രോഡ്ബാൻഡ് പ്ലാനുമായി BSNL
HIGHLIGHTS

ബ്രോഡ്ബാന്റ് വിപണിയിൽ ശക്തമായ ആധിപത്യം പുലർത്തിയിരുന്ന കമ്പനിയാണ് ബിഎസ്എൻഎൽ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ്

ഗ്രാമീണ വിദൂര പ്രദേശങ്ങളിൽ ബിഎസ്എൻഎലിന്റെ ഉപഭോക്താക്കൾ നിരവധിയുണ്ട്

ബ്രോഡ്ബാന്റ് വിപണിയിൽ ശക്തമായ ആധിപത്യം പുലർത്തിയിരുന്ന കമ്പനിയാണ് ബിഎസ്എൻഎൽ (BSNL). സ്വകാര്യ കമ്പനികൾ ഫൈബർ കണക്ഷനുകളിലൂടെ കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ് നൽകാൻ ആരംഭിച്ചതോടെ ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ എന്ന വേഗത കൂടിയ സൃങ്കല ശക്തിപ്പെടുത്താൻ ആരംഭിച്ചു. ജിയോഫൈബർ അടക്കമുള്ള കമ്പനികൾ 1 ജിബിപിഎസ് വരെ വേഗത നൽകുമ്പോൾ ബിഎസ്എൻഎൽ 300 എംബിപിഎസ് വേഗതയുള്ള പ്ലാനുകളാണ് നൽകുന്നത്. മറ്റ് ടെലികോം കമ്പനികളൊക്കെ 5ജി സേവനങ്ങൾ വരെ നൽകാൻ ആരംഭിച്ചിരിക്കുകയാണ്.

സർക്കാർ ഉടമസ്ഥതിയിലുള്ള സ്ഥാപനമായിട്ടും രാജ്യമാകെ നെറ്റ്‌വർക്ക് ശൃംഖല ഉണ്ടായിട്ടും 4ജി സേവനം നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല ഇതുവരെ സാധിച്ചിട്ടില്ല.
ജിയോ, എയർടെൽ തുടങ്ങിയ ടെലിക്കോം വമ്പന്മാർ തങ്ങളുടെ കമ്പനികൾക്ക് ലാഭമുള്ള മേഖലകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ ബിഎസ്എൻഎൽ(BSNL) ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിൽ അ‌തിവേഗ ഇന്റർനെറ്റ് കുറഞ്ഞ ചെലവിൽ എത്തിച്ചു നൽകുന്ന തിരക്കിലാണ്. കുറഞ്ഞ നിരക്കിൽ നിരവധി ആനുകൂല്യങ്ങളോടു കൂടിയ പ്ലാനാണ് ഫൈബർ ബ്രോഡ്ബാൻഡ് മേഖലയിൽ ബിഎസ്എൻഎൽ നൽകിവരുന്നത്.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ്.  ഗ്രാമീണ വിദൂര പ്രദേശങ്ങളിൽ ബിഎസ്എൻഎൽന്റെ ഉപഭോക്താക്കൾ നിരവധിയുണ്ട്. ഹോം വൈ-ഫൈ BSNL ഫൈബറിന്റെ 499 രൂപയുടെ പ്ലാൻ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഇന്റർനെറ്റും കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
വേഗത കൂടിയ ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുൾ  നിരവധിയാണ് . 200 എംബിപിഎസ്, 300 എംബിപിഎസ് വേഗതയുള്ള പ്ലാനുകളാണ് ഇവ.ഉപയോക്താക്കൾക്ക് ആവശ്യത്തിന് ഡാറ്റയും ഈ പ്ലാനുകൾ നൽകുന്നുണ്ട്. ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റിന്റെ വേഗത കൂടിയ പ്ലാനുകൾ നോക്കാം.

ബിഎസ്എൻഎൽ 399 രൂപയുടെ പ്ലാൻ 

399 രൂപ വിലയുള്ള ഈ പ്ലാൻ 30 എംബിപിഎസ് വേഗതയിൽ 1000 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പരിധി കഴിഞ്ഞാൽ, വേഗത 4 Mbps ആയി കുറയുന്നു. ഇന്റർനെറ്റിനൊപ്പം, ഏത് നെറ്റ്‌വർക്കിലൂടെയും പരിധിയില്ലാത്ത ഡാറ്റ ഡൗൺലോഡ്, സൗജന്യ ലോക്കൽ, എസ്ടിഡി കോളുകൾ എന്നിവയും പ്ലാനിൽ ഉൾപ്പെടുന്നു. ഗോവ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ദാമൻ, ദിയു എന്നീ സംസ്ഥാനങ്ങളിൽ മാത്രമേ 399 രൂപയുടെ പ്ലാൻ ലഭ്യമാകൂ. രാജസ്ഥാൻ, പഞ്ചാബ്, യുപി വെസ്റ്റ്, യുപി ഈസ്റ്റ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഹോം വൈ-ഫൈ ആയി ഈ പ്ലാൻ ഉപയോഗിക്കാം. ഈ പ്ലാൻ ഗ്രാമീണ കണക്ഷനുകൾക്ക് മാത്രമുള്ളതാണ്. പശ്ചിമ ബംഗാളിലെ ഉപയോക്താക്കൾക്ക്, Fiber399 CS377 എന്ന പേരിൽ പ്ലാൻ ലഭ്യമാണ്.

75 ദിവസത്തെ വാലിഡിറ്റിയിൽ ഇന്റർനെറ്റ്, കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പ്രത്യേക പ്ലാനുകൾ സ്വാതന്ത്ര്യ ദിനത്തിൽ ബിഎസ്എൻഎൽ അവതരിപ്പിച്ചു. ഫ്രീഡം 75-ഫൈബറിനു കീഴിൽ ലഭ്യമായ പ്ലാനുകൾ ഇവയാണ്- 275 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 300 Mbps വേഗത മുതൽ 3300 GB വരെ ഡാറ്റയും എസ്ടിഡി അല്ലെങ്കിൽ ലോക്കൽ നെറ്റ്‌വർക്കിലൂടെ അൺലിമിറ്റഡ് കോളിങ്ങും  ലഭിക്കും. ഈ പ്ലാൻ 60 Mbps വേഗത വാഗ്ദാനം ചെയ്യുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo