BSNL എന്ന് മുതൽ അതിവേഗ ഇന്റർനെറ്റ് സേവനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് വരിക്കാർ. ഡിസംബറോടെ രാജ്യമൊട്ടാകെ ബിഎസ്എൻഎൽ ദീർഘകാലാടിസ്ഥാനത്തിലുള്ള 4G സേവനങ്ങൾ ലോഞ്ച് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. 4ജി എത്തുന്നതോടെ ബിഎസ്എൻഎൽ ഉപയോക്താക്കൾ തങ്ങളുടെ 2G, 3G സിം അപ്ഗ്രേഡ് ചെയ്യുകയാണെങ്കിൽ സൌജന്യമായി ഡാറ്റ നൽകാമെന്നും, അതും 3 മാസക്കാലയളവിലേക്ക് ഈ ഫ്രീ ഡാറ്റ ഓഫർ ലഭ്യമായിരിക്കുമെന്നും പൊതുമേഖല ടെലികോം കമ്പനി പ്രഖ്യാപിച്ചു.
എന്നാൽ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജിയിൽ മാത്രമാണോ ശ്രദ്ധ നൽകുന്നതെന്നാണ് എല്ലാവരുടെയും സംശയം. എയർടെലും ജിയോയും 5Gയിലൂടെ ടെലികോം മേഖലയിൽ കുതിക്കുകയാണ്. ഈ സാഹചര്യത്തിലും ബിഎസ്എൻഎൽ 4ജിയിൽ മാത്രമാണോ താൽപ്പര്യപ്പെടുന്നത്? 2023 വർഷാവസനം 4G വ്യാപമാക്കുമ്പോൾ, ഇനി എന്നാണ് പൊതുമേഖല ടെലികോം കമ്പനി 5ജി എത്തിക്കുക എന്നതാണ് അറിയേണ്ടത്.
ഇപ്പോൾ ലഭിക്കുന്ന പുതിയ വാർത്തയിൽ ബിഎസ്എൻഎൽ അടുത്ത വർഷം ഫെബ്രുവരിയോടെ 5G നെറ്റ്‌വർക്ക് വിന്യസിക്കാനൊരുങ്ങും. ഇതിനായി കമ്പനി ബിഎസ്എൻഎല്ലിന്റെ വിപുലമായ പരിശോധന ആരംഭിച്ചേക്കും എന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് വ്യക്തമാക്കുന്നത്.
അടുത്ത 6 മുതൽ 8 മാസത്തിനുള്ളിൽ ബിഎസ്എൻഎൽ ആഭ്യന്തരമായി നിർമ്മിക്കുന്ന 5G ടെലികോം ഉപകരണങ്ങൾ വിന്യസിക്കുമെന്ന് സർക്കാർ ടെലികമ്മ്യൂണിക്കേഷൻ ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്ററായ C-DoT പറയുന്നുണ്ട്. ഇതിന് ശേഷം, അടുത്ത വർഷം ജൂണിൽ ബിഎസ്എൻഎൽ വാണിജ്യ 5G സേവനങ്ങളും ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യ മൊബൈൽ കോൺഗ്രസിൽ C-DoT തങ്ങളുടെ 5G ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ടെസ്റ്റ് നെറ്റ്‌വർക്ക് ക്രമീകരണത്തിന്റെ പ്രവർത്തനക്ഷമത പ്രദർശിപ്പിച്ചിരുന്നു. നിലവിൽ തങ്ങൾ പഞ്ചാബ് സർക്കിളിൽ 4G, 5G നോൺ-സ്റ്റാൻഡലോൺ കോർ നടപ്പിലാക്കിയിട്ടുണ്ടെന്നും ഇത് രാജ്യത്തെ മറ്റ് പ്രദേശങ്ങളിലേക്കും ക്രമേണ വ്യാപിപ്പിക്കുമെന്നും സി-ഡോട്ട് സിഇഒ രാജ്കുമാർ ഉപാധ്യായ വിശദീകരിച്ചു.
Also Read: Diwali Gold Offer: ഫോൺപേ വഴി സ്വർണം വാങ്ങിയാൽ 3000 രൂപയുടെ Cash back ഓഫർ!
ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ സി-ഡോട്ട് 5G ഉപകരണങ്ങൾ സമാരംഭിച്ച് കഴിഞ്ഞതിന് ശേഷം ഇതിന് രാജ്യത്ത് മികച്ച ഫലം കാണുന്നുണ്ടെന്ന് തോന്നിയാൽ മറ്റ് പ്രവർത്തനങ്ങളും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ ഉയർന്ന അളവിലുള്ള ട്രാഫിക് ഇതിലൂടെ സി-ഡോട്ട് ഉപകരങ്ങൾക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ വിദേശ ടെലികോം ഓപ്പറേറ്റർമാർക്ക് ഈ സാങ്കേതികവിദ്യ വിൽക്കുന്നതിനുള്ള സാധ്യതയും കണ്ടെത്തുമെന്ന് ഉപാധ്യായ വിശദീകരിച്ചു.
ഇലക്‌ട്രോണിക്‌സ് മേഖലയിൽ ഇന്ത്യയ്ക്ക് നിലവിൽ ഏകദേശം 60 ബില്യൺ യുഎസ് ഡോളറിന്റെ ആവശ്യമുണ്ട്. അതിനാൽ തന്നെ തദ്ദേശീയമായ 5G ടെലികോം ഉപകരണങ്ങൾ വിന്യസിപ്പിക്കുന്നത് ഈ വിടവ് നികത്തുന്നതിന് നിർണായക പങ്ക് വഹിക്കുമെന്നും ഉപാധ്യായ പിടിഐയോട് വിശദീകരിച്ചു.