BSNL vs Vi: വാർഷിക പ്ലാനിൽ അധിക ദിവസവും കൂടുതൽ ഇന്റർനെറ്റും തരുന്നതാര്?

BSNL vs Vi: വാർഷിക പ്ലാനിൽ അധിക ദിവസവും കൂടുതൽ ഇന്റർനെറ്റും തരുന്നതാര്?
HIGHLIGHTS

വിഐ പ്രതിദിനം 1.5 GB ഡാറ്റ തരും

BSNLൽ നിങ്ങൾക്ക് 600 ജിബിയുടെ ബൾക് ഇന്റർനെറ്റ് ഡാറ്റ ലഭിക്കും

എങ്കിലും BSNL, Vi പ്ലാനുകളുടെ വാലിഡിറ്റിയിലും ആനുകൂല്യങ്ങളിലും വലിയ വ്യത്യാസമുണ്ട്

ഏറ്റവും ദൈർഘ്യമേറിയ പ്ലാനുകൾ ആരാണ് നൽകുന്നതെന്ന് ചോദിച്ചാൽ അതിന് രണ്ട് പക്ഷം വരും. ഒരു കൂട്ടർ പൊതുമേഖല ടെലികോം കമ്പനിയായ BSNLനൊപ്പം നിൽക്കും. മറ്റ് ചിലരാകട്ടെ വാലിഡിറ്റി പ്ലാനുകളിൽ Vodafone- Idea ആണ് സൂപ്പർ എന്നും പറയും. അങ്ങനെയെങ്കിൽ രണ്ട് കമ്പനികളും 1999 രൂപയ്ക്ക് ഒരു ദീർഘകാല പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിക്കുന്നുണ്ട്. ഇതിൽ വാലിഡിറ്റിയിലും കോളിങ്ങിലും ഇന്റർനെറ്റിലുമെല്ലാം ആരാണ് മുന്നിൽ നിൽക്കുന്നതെന്ന് പരിശോധിക്കാം.

BSNLന്റെ 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

1999 രൂപ വരുന്ന പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ ആകർഷകമായ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങാണ് പ്ലാനിലുള്ളത്. കൂടാതെ, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ ചെയ്യാനും സാധിക്കുന്നതാണ്.
കോളിങ് മാത്രമല്ല മെസേജിങ്ങിലും മികച്ച ഓഫറാണ് 1999 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 100 SMS വരെ സൗജന്യമായി അയക്കാനുള്ള ബമ്പർ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്റർനെറ്റിലേക്ക് വന്നാൽ, ഈ പ്ലാനിലൂടെ 600 GBയുടെ ഡാറ്റ ലഭിക്കുന്നു. 

വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും

365 ദിവസമാണ് BSNL പ്ലാനിന്റെ വാലിഡിറ്റി. ഇതിന്റെ മറ്റ് ആനുകൂല്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ 30 ദിവസത്തേക്കുള്ള അൺലിമിറ്റഡ് സോങ്,  30 ദിവസത്തേക്ക് Lokdhun ആക്സസ്, 30 ദിവസത്തേക്ക് EROS NOW സേവനങ്ങൾ എന്നിവയും ഇതിൽ ലഭിക്കും. 

Viയിൽ നിന്നും 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

1999 രൂപയ്ക്ക് വോഡഫോൺ ഐഡിയ നൽകുന്ന പ്രീപെയ്ഡ് പ്ലാനിൽ ദിവസേന 1.5 GB ഡാറ്റ ലഭിക്കും. അതിവേഗ 4G ഇന്റർനെറ്റാണ് ഇതിൽ നിന്നും ലഭിക്കുന്നത്. ഇന്ത്യയിൽ ഏത് നെറ്റ്‌വർക്കിലേക്കും Unlimited ആയി വോയ്‌സ് കോൾ ചെയ്യാനുമാകും. പ്രതിദിനം 100 SMS സൗജന്യമായി അയക്കാനുള്ള റീചാർജ് പ്ലാനാണിത്. 
250 ദിവസമാണ് പ്ലാനിന് വാലിഡിറ്റി വരുന്നത്.

രണ്ട് പ്ലാനുകളും 1999 രൂപയുടേതാണെങ്കിലും വാലിഡിറ്റിയിലും ഡാറ്റയുടെ അളവിലും വ്യത്യാസം നിങ്ങൾക്ക് കാണാൻ സാധിക്കും. 1999 രൂപയ്ക്ക് ഒരു വർഷം മുഴുവനായുള്ള Internet BSNLൽ നിന്ന് ലഭിക്കുന്നു. എന്നാൽ, വിഐയിൽ ഇത് വെറും 250 ദിവസത്തേക്ക് മാത്രമാണ്.

BSNLൽ നിങ്ങൾക്ക് 600 ജിബിയുടെ ബൾക് ഇന്റർനെറ്റ് ഡാറ്റ ലഭ്യമാണ്. ഇതുമായി താരതമ്യം ചെയ്യുകയാണെങ്കിൽ Vi തരുന്ന പ്രതിദിന ഡാറ്റയേക്കാൾ ഇത് വളരെ കുറവാണ്. PRBT, അൺലിമിറ്റഡ് സോങ് പോലുള്ളവയും ബിഎസ്എൻഎൽ തരുന്നതിനാൽ 2 പ്ലാനുകളിൽ മികച്ചത് BSNL തന്നെയാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo