BSNL വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. നിങ്ങൾക്കിനി അധികമായി 4GB വെറുതെ ലഭിക്കും. പരിമിതകാലത്തേക്കുള്ള BSNL Offer ആണിത്. 2024 മാർച്ച് 31 വരെയാണ് Free 4GB നൽകുന്നത്. സർക്കാർ ടെലികോം കമ്പനിയുടെ ഈ ഫ്രീ ഡാറ്റ ഓഫർ എല്ലാവർക്കും ലഭിക്കുമോ? അറിയാം…
ബിഎസ്ൻഎൽ കസ്റ്റമേഴ്സിന് 4G സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനാണ് ഓഫർ. നിലവിലെ 2G/3G സിം കാർഡുകൾ അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ 4GB സൗജന്യ ഡാറ്റ ലഭിക്കും. ഇതിനായി ബിഎസ്എൻഎൽ പറയുന്ന അവസാന തീയതി മാർച്ച് 31 ആണ്. ഇങ്ങനെ നിങ്ങൾക്ക് ഹൈ കണക്റ്റിവിറ്റി ഇന്റർനെറ്റ് ആസ്വദിക്കാനാകും. മാത്രമല്ല ബോണസ് ഡാറ്റയും ഇതിലൂടെ ഉറപ്പാക്കാം.
നിലവിൽ സർക്കാർ കമ്പനിയുടെ കസ്റ്റമേഴ്സ് എല്ലാം മറ്റ് ടെലികോം കമ്പനികളിലേക്ക് ചേക്കേറുന്നു. എയർടെലും ജിയോയും അതിവേഗ ഇന്റർനെറ്റുമായി കുതിക്കുകയാണ്. ഗ്രാമങ്ങളെന്നോ പട്ടണമെന്നോ വ്യത്യാസമില്ലാതെ 5G സർവീസ് രണ്ട് കമ്പനികളും നൽകുന്നുണ്ട്. എന്നിട്ടും ബിഎസ്എൻഎൽ 4ജിയിലേക്ക് പോലും എത്തിയിട്ടില്ല എന്നത് വരിക്കാരെ നിരാശരാക്കുന്നു.
ബിഎസ്എൻഎൽ ഇപ്പോൾ 4ജി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനകം 4ജിയ്ക്കായി കമ്പനി ടവറുകൾ സ്ഥാപിച്ചു കഴിഞ്ഞു. 5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ബിഎസ്എൻഎൽ സ്റ്റേഷനുകൾ വന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവയാണവ. ഇവിടെ 3500-ഓളം 4ജി സൈറ്റുകൾ വിന്യസിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇനി അടുത്ത സംസ്ഥാനങ്ങളിലേക്കും ടവറുകൾ സ്ഥാപിക്കും. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും പുതിയ ടവറുകൾ വരുന്നത്.
തമിഴ്നാട്ടിൽ, ടെലികോം കമ്പനിയുടെ 4G സൈറ്റുകളുടെ വിന്യാസം 2024 ഏപ്രിലിനു ശേഷം ആരംഭിക്കും. ഇന്ത്യയിലുടനീളമുള്ള 1 ലക്ഷം സൈറ്റുകൾ 4G ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. Tata Consultancy Services (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ സഹായമാണ് ബിഎസ്എൻഎൽ സഹായം തേടുന്നത്.
Read More: 500GB ഓഫറുമായി പുതിയ Jio AirFiber പ്ലാനുകൾ പ്രഖ്യാപിച്ചു
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും 4Gയ്ക്കായി ബിഎസ്എൻഎൽ 4200-ലധികം സൈറ്റുകൾ നിർമിച്ചു. 4G സൈറ്റുകൾക്കായി ഫോൺ മാറ്റേണ്ട ആവശ്യമില്ല. കൂടാതെ ബിഎസ്എൻഎല്ലിനായി കേന്ദ്രസർക്കാർ 5ജി സ്‌പെക്‌ട്രം നേരത്തെ തന്നെ സംവരണം ചെയ്തു. അങ്ങനെ സൈറ്റുകൾ തയ്യാറാകുമ്പോഴെല്ലാം, ഇന്ത്യയിൽ 5G നോൺ-സ്റ്റാൻഡലോൺ (NSA) പുറത്തിറക്കാൻ കമ്പനിയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.