BSNL അനുദിനം പുതിയ പ്ലാനുകളും ടെലികോം സേവനങ്ങളുമായി വരുന്നു. പഴയ പ്ലാനുകളെ പരിഷ്കരിച്ചും മികച്ച സേവനം ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. Bharat Sanchar Nigam Limited 4ജിയും വരും മാസങ്ങളിൽ വ്യാപകമാക്കുന്നു. ഇപ്പോഴിതാ കമ്പനി പഴയൊരു പ്ലാനിൽ മാറ്റം വരുത്തിയിരിക്കുന്നു.
ഡാറ്റയ്ക്കായി റീചാർജ് ചെയ്യുന്നവർക്ക് സന്തോഷമുള്ള വാർത്തയാണിത്. കാരണം ജനപ്രിയ പ്ലാനിൽ സർക്കാർ ടെലികോം അധിക ഡാറ്റ ഉൾപ്പെടുത്തി. എന്നാൽ വാലിഡിറ്റി നോക്കി റീചാർജ് ചെയ്യുന്നവർക്ക് പരിഷ്കരണം ഇഷ്ടപ്പെടില്ല. അതിന് കാരണം ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റിയിൽ ചെറിയ കുറവുണ്ടായി എന്നതാണ്.
485 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലാണ് ബിഎസ്എൻഎൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഈ പ്ലാനിന്റെ കാലാവധി വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാലും നിങ്ങൾക്കിഷ്ടപ്പെടുന്ന ആനുകൂല്യങ്ങൾ ചേർത്തിട്ടുണ്ട്. അതിനാൽ തന്നെ പ്ലാനിന്റെ വില കുറഞ്ഞതാണോ അതോ കൂടിയതാണോ എന്ന സംശയം വന്നേക്കും.
ബിഎസ്എൻഎല്ലിന്റെ 485 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് ഡാറ്റയും കോളുകളും ചെയ്യാം. ഇതിൽ ദിവസവും 1.5GB ഡാറ്റയാണ് ടെലികോം കമ്പനി അനുവദിച്ചിരിക്കുന്നത്. പ്ലാൻ പുതുക്കിയ ശേഷം 2GB ഡാറ്റ ലഭിക്കുന്നു. ഇതിന് പുറമെ പ്ലാനിൽ ബേസിക് ആനുകൂല്യങ്ങളുമുണ്ട്. അൺലിമിറ്റഡ് വോയിസ് കോളുകൾ ബിഎസ്എൻഎൽ തരുന്നു. അതുപോലെ പ്രതിദിനം 100 എസ്എംഎസ്സും ലഭിക്കുന്നതാണ്.
എന്നാൽ പ്ലാനിലെ വാലിഡിറ്റി സർക്കാർ കമ്പനി വെട്ടിക്കുറച്ചു. മുമ്പ് 82 ദിവസമായിരുന്നു പ്ലാൻ ലഭിച്ചിരുന്നത്. ഇപ്പോൾ 80 ദിവസത്തെ വാലിഡിറ്റിയോടെയാണ് 485 രൂപ പ്ലാൻ വരുന്നത്. അതായത് ഡാറ്റ കൂട്ടിയപ്പോൾ, രണ്ടു ദിവസം കുറച്ചു. എങ്കിലും ഈ വാലിഡിറ്റിയിൽ നിങ്ങൾക്ക് 160 ജിബി ഡാറ്റ മൊത്തം ലഭിക്കും. ഡാറ്റ കൂടുതൽ വിനിയോഗിക്കുന്നവർക്ക് ഈ മാറ്റം ഗുണകരമാണ്. എന്നാൽ വാലിഡിറ്റി നോക്കി ചെയ്യുന്നവർക്ക് 2 ദിവസം കുറയും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഇതേ ആനുകൂല്യങ്ങളുള്ള സ്വകാര്യ കമ്പനികളുടെ പ്ലാൻ ചെലവേറിയതാണ്. നെറ്റ് സ്പീഡാണ് ബിഎസ്എൻഎല്ലിന്റെ പരിമിതി. എന്നാൽ ഒക്ടോബറോടെ സർക്കാർ ടെലികോം കമ്പനി 4ജി വിന്യസിക്കുന്നു. 2025 പകുതിയോടെ 1 ലക്ഷം സൈറ്റുകൾ വിന്യസിക്കാനും കമ്പനി പദ്ധതിയിടുന്നു.
Read More: വിശ്വാസം നേടിയെടുത്ത് BSNL കുതിക്കുന്നു, വരിക്കാരും കൂടി! ജിയോയ്ക്കും എയർടെലിനും പണിയായോ?