BSNL വരിക്കാർക്ക് Unlimited Offer വാഗ്ദാനം ചെയ്യുന്ന അടിപൊളി പ്ലാൻ പറഞ്ഞുതരട്ടെ. അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ്സും പോലുള്ള ആനുകൂല്യങ്ങൾ വളരെ വിലക്കുറവിൽ നേടാം. ഇന്ന് ടെലികോം ഓപ്പറേറ്റർമാരിൽ വരിക്കാരെ പിഴിയാത്ത ഏക കമ്പനി ബിഎസ്എൻഎല്ലാണ്. പലരും നെറ്റ് വെറും കറക്കം മാത്രമേയുള്ളൂ എന്ന് പരാതിപ്പെടാറുണ്ട്.
എന്നാലും വിദൂരപ്രദേശങ്ങളിൽ വരെ കണക്റ്റിവിറ്റി ഉറപ്പാക്കുന്നത് BSNL മാത്രമാണ്. സർക്കാർ കമ്പനി ഇനി ഇന്ത്യയുടെ പലയിടത്തും 4ജി വിപുലീകരിക്കാനും പ്രവർത്തിക്കുകയാണ്. കൂടാതെ D2D സേവനത്തിലൂടെ സാറ്റലൈറ്റിൽ നിന്ന് കണക്റ്റിവിറ്റി നൽകാനാണ് ബിഎസ്എൻഎല്ലിന്റെ പ്ലാൻ.
ടെലികോം കമ്പനികൾ നിരക്ക് കൂട്ടിയതിൽ ഗുണമുണ്ടായത് ബിഎസ്എൻഎല്ലിനാണ്. വലിയ തുകയ്ക്ക് റീചാർജ് ചെയ്യാൻ വയ്യാനാകാതെ ജിയോ, എയർടെൽ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് മാറി. കണക്കുകൾ പറയുന്നത് ഒരു കോടിയിലധികം ഉപയോക്താക്കളുടെ നഷ്ടമാണ് പ്രൈവറ്റ് കമ്പനികൾ നേരിട്ടത്. ബിഎസ്എൻഎല്ലോ വരിക്കാരെ കൂട്ടുകയും, സേവനങ്ങൾക്ക് സ്പീഡ് കൂട്ടാനും പ്രയത്നിക്കുന്നു.
ഇവിടെ പറയുന്നത് നിങ്ങൾ മിസ്സാക്കാൻ സാധ്യതയുള്ള ഒരു പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത ദീർഘകാല വാലിഡിറ്റിയാണ്. ഇത് ടെലികോം കമ്പനി തരുന്ന ബജറ്റ് റീചാർജ് ഓപ്‌ൻ കൂടിയാണ്. അതായത് 1000 രൂപയ്ക്ക് താഴെ ഒരു വർഷത്തിന് അടുത്ത് നിങ്ങൾക്ക് പ്ലാൻ ലഭിക്കും. ഈ ബിഎസ്എൻഎൽ പാക്കേജിന് 999 രൂപയാണ് വില.
രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് അനുവദിക്കുന്നു. ഇക്കാരണത്താൽ കോൾ ആവശ്യത്തിന് മുഖ്യമായും പ്ലാൻ നോക്കുന്നവർക്കുള്ള ചോയിസ് കൂടിയാണിത്. എന്നാൽ പ്ലാനിന്റെ പോരായ്മ സൗജന്യ ഡാറ്റ ഉൾപ്പെടുന്നില്ല എന്നതാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
അതുപോലെ പ്ലാനിൽ Free SMS ഓഫറുകളും അനുവദിച്ചിട്ടില്ല. എന്നാൽ 200 ദിവസത്തെ വാലിഡിറ്റിയിൽ നിങ്ങൾക്ക് കോളുകൾ ചെയ്യാനാകും. SMS, ഡാറ്റ ആവശ്യങ്ങൾക്കല്ലാതെ കോളുകൾക്ക് റീചാർജ് ചെയ്യുന്നവർക്ക് 7 മാസം പ്ലാൻ ലഭിക്കുന്നു.
ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവരാണെങ്കിൽ, സിം കട്ടാകാതെ സൂക്ഷിക്കാം. ആവശ്യ ഘട്ടങ്ങളിൽ കോളുകൾ അൺലിമിറ്റഡായി ആസ്വദിക്കാം. അതുപോലെ ഈ പ്ലാനുണ്ടെങ്കിൽ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ആവശ്യവുമില്ല.