BSNL ആണ് താരിഫ് വർധനയ്ക്ക് ശേഷമുള്ള ഏക ആശ്വാസം. സ്വകാര്യ ടെലികോം കമ്പനികൾ 300 രൂപയ്ക്ക് ബേസിക് പ്ലാനുകൾ നൽകുന്നില്ല. 50 രൂപയോളം വർധിപ്പിച്ച് ചെറിയ പ്ലാനുകളുടെ വില ഉയർത്തി.
ജിയോ, എയർടെൽ വരിക്കാർ തിരികെ ബിഎസ്എൻഎല്ലിലേക്ക് പോകാൻ താൽപ്പര്യപ്പെടുന്നു. കാരണം 250 രൂപയ്ക്കും താഴെ ബിഎസ്എൻഎല്ലിൽ പ്ലാനുകളുണ്ട്.
അതിവേഗ കണക്റ്റിവിറ്റി നൽകുന്നില്ലെങ്കിലും BSNL പ്ലാനുകളുടെ വില ആശ്വാസകരമാണ്. ഇവയിൽ എടുത്തുപറയേണ്ട ബിഎസ്എൻഎൽ പ്ലാൻ 229 രൂപയുടേതാണ്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാരാണോ നിങ്ങൾ? അതോ ബിഎസ്എൻഎൽ സിമ്മിലേക്ക് പോർട്ട് ചെയ്യാൻ പ്ലാനുണ്ടോ? എങ്കിൽ തീർച്ചയായും ഈ ബിഎസ്എൻഎൽ പ്രീ-പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയണം.
രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും 229 രൂപയുടെ പാക്കേജ് ലഭ്യമാണ്. ബിഎസ്എൻഎല്ലിന് മികച്ച വരിക്കാരുള്ള കേരളത്തിലും ഈ ബജറ്റ്-ഫ്രണ്ട്ലി പ്ലാൻ ലഭിക്കുന്നു. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുടെ ഓഫറുകളുമായി താരതമ്യം ചെയ്താൽ, വളരെ വിലകുറഞ്ഞ പ്ലാനാണിത്.
229 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആസ്വദിക്കാം. ഇന്റർനെറ്റും മെസേജ് ഓഫറുകളും ലഭിക്കുന്ന പ്ലാനാണിത്. ഓരോ ദിവസവും ഈ പ്ലാനിലൂടെ 2GB ഡാറ്റ ലഭിക്കുന്നു. 100 എസ്എംഎസ് ഈ പാക്കേജിലൂടെ അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ സർക്കാർ കമ്പനി ചില ബോണസ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഓൺമൊബൈൽ ഗ്ലോബൽ Ltdന്റെ Arena Mobile Gaming ലഭിക്കുന്നു. ഗെയിമിങ് ഇഷ്ടപ്പെടുന്നവർക്ക് ഈ പ്ലാൻ മികച്ചതായിരിക്കും.
ഒരു മാസമാണ് പ്ലാനിന് ലഭിക്കുന്ന വാലിഡിറ്റി. റീചാർജ് ചെയ്യുന്ന തീയതി മുതൽ അടുത്ത മാസം അതേ തീയതി വരെ. കൃത്യം ഒരു മാസം ഇതിന് വാലിഡിറ്റി ലഭിക്കുന്നു. ദിവസവും 2GBയും അൺലിമിറ്റഡ് കോളുകളുമുണ്ട്. സാധാരണക്കാരന് അതിനാൽ 229 പ്ലാൻ ബെസ്റ്റ് ഓപ്ഷനാണ്.
Read More: Tariff Hike: കീശ വാരാൻ Telecom കമ്പനികൾ! ജിയോയ്ക്കൊപ്പം Price കൂട്ടി Airtel
നിലവിൽ ബിഎസ്എൻഎൽ 3G കണക്റ്റിവിറ്റിയാണ് നൽകുന്നത്. സമീപ ഭാവിയിൽ തന്നെ 4ജി എത്തിക്കും. ഇതിനായി ടാറ്റയുമായി സർക്കാർ കമ്പനി കരാറിലേർപ്പെട്ടു. ടാറ്റ ഇന്ത്യയിലുടനീളമുള്ള നാല് മേഖലകളിൽ ഡാറ്റാ സെന്ററുകൾ നിർമിക്കുന്നു. ഇങ്ങനെ 4ജി കവറേജ് എത്തിക്കുമെന്നാണ് റിപ്പോർട്ട്. 2025 അവസാനത്തോടെ ഒരുലക്ഷം സൈറ്റുകളിൽ 4G ലോഞ്ച് പൂർത്തിയാക്കുമെന്നാണ് വിവരം.