BSNL ശരിക്കും പൊരുതാൻ ഉറപ്പിച്ച് മുന്നേറുകയാണ്. പുതിയതായി Bharat Sanchar Nigam Limited ലൈവ് ടിവി അവതരിപ്പിച്ചു. ഏകീകൃത 4K HEVC നെറ്റ്‌വർക്ക് നൽകുന്ന സർവ്വീസാണ് ബിഎസ്എൻഎൽ നൽകുന്നത്. BSNL TV എന്നാണ് ആപ്ലിക്കേഷന്റെ പേര്.
ഇത് നിലവിൽ ആൻഡ്രോയിഡ് ടിവികളിൽ മാത്രമാണ് ലഭ്യമാകുന്നത്. അതിനാൽ ആൻഡ്രോയിഡ് ടിവികൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഭാവിയിൽ മറ്റ് ഡിവൈസുകൾക്കും ബിഎസ്എൻഎൽ ടിവി ലഭ്യമാകുമോ എന്നത് വ്യക്തമല്ല.
ഒരൊറ്റ സിപിഇ വഴി 4K HEVC നെറ്റ്‌വർക്ക് ഓഫർ ചെയ്യുന്നു. അതുപോലെ കേബിൾ ടിവി, ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ ടെലിഫോൺ സേവനങ്ങളും ഇങ്ങനെ ലഭിക്കും. ഇതെല്ലാം ഒരൊറ്റ CPE വഴി നൽകുന്നു.
WeConnect ആണ് ആപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു സിപിഇ ഉപയോഗിച്ച് HEVC നെറ്റ്‌വർക്കും കേബിള്‍ ടിവിയും ഇന്‍റർനെറ്റും ലാന്‍ഡ്‍ലൈനും ലഭ്യമാക്കുന്നു. ബിഎസ്എൻഎൽ ടിവിയുടെ എടുത്തുപറയേണ്ട സവിശേഷത 4K വീഡിയോ ഇന്റർഫേസാണ്. കൂടാതെ, ബിള്‍ട്ട്-ഇന്‍ വൈഫൈ റൂട്ടറും ഒടിടി ആപ്പുകളിലേക്കുള്ള ആക്സസും സിസിടിവി സൗകര്യങ്ങളുമുണ്ടാകും.
വളരെ കുറച്ച് ഡൗണ്‍ലോഡുകള്‍ മാത്രമാണ് നിലവിൽ ബിഎസ്എന്‍എല്‍ ലൈവ് ടിവിയ്ക്കുള്ളത്. ഇത് എങ്ങനെയാണ് ആൻഡ്രോയിഡ് ടിവി യൂസേഴ്സ് ഏറ്റെടുക്കുന്നതെന്ന് അറിയേണ്ടിയിരിക്കുന്നു.
നിലവിൽ ബിഎസ്എൻഎൽ ഐപിടിവി സർവ്വീസ് നൽകുന്നുണ്ട്. ഫൈബർ കേബിള്‍ വഴിയാണ് ഈ സേവനം കമ്പനി നൽകി വരുന്നത്. ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതിനായി ബിഎസ്എൻഎൽ ഈടാക്കുന്നതും. മാസം 130 രൂപ നിരക്കിൽ നിങ്ങൾക്ക് BSNL IPTV സേവനം ലഭിക്കുന്നു.
ബിഎസ്എൻഎൽ ഫൈബർ, ടെലികോം കമ്പനിയുടെ ബ്രോഡ്ബാൻഡ് സർവ്വീസാണ്. 249 രൂപ മുതൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ തരുന്നു. ഇവയിലെല്ലാം കമ്പനി അടുത്തിടെ ഡാറ്റ സ്പീഡ് കൂട്ടിയിരുന്നു. 25Mbps വേഗതയിൽ ഇവയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാം.
Read More: BSNL Cheapest Plan: 6 രൂപയ്ക്ക് 2GB, Unlimited ഓഫറുകൾ, ഇത് വെല്ലാൻ ജിയോയ്ക്കും എയർടെലിനുമാകില്ല!
മറ്റ് 2 ചെറിയ പ്ലാനുകളിലും സർക്കാർ കമ്പനി വേഗത കൂട്ടി. 299 രൂപയ്ക്കും 329 രൂപയ്ക്കുമുള്ള പ്ലാനുകളിലാണ് സ്പീഡ് അപഗ്രേഡ് കൊണ്ടുവന്നത്. ലോ-ബജറ്റ് വരിക്കാർക്ക് അതിവേഗത്തിൽ ഡാറ്റ ആസ്വദിക്കാനുള്ള അവസരമാണിത്. ഈ ചെറിയ പ്ലാനുകളെ കുറിച്ച് അറിയാൻ വായിക്കാം. സ്പീഡ് കൂട്ടി, എന്നാൽ Price കൂട്ടിയില്ല, ബിഎസ്എൻഎൽ ശരിക്കും വേറെ ലെവലായി…