വിദൂര പ്രദേശങ്ങളിൽ വരെ BSNL തങ്ങളുടെ കണക്റ്റിവിറ്റി എത്തിക്കുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഫൈബർ ഇന്റർനെറ്റ് സേവന ദാതാവുമിതാണ്. ചെറുഗ്രാമങ്ങളിലേക്ക് വരെ ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് സേവനം ലഭ്യമാണ്. ബിഎസ്എൻഎൽ ഭാരത് ഫൈബർ എന്നാണ് ബ്രോഡ്‌ബാൻഡ് സേവനം അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ വരുന്നത് കണക്ഷൻ എടുത്തവർക്ക് ഒട്ടും സന്തോഷ വാർത്തയല്ല.
329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിലാണ് മാറ്റം വരുന്നത്. ഇത് സാധാരണക്കാരുടെ ജനപ്രിയ പ്ലാൻ കൂടിയായിരുന്നു. കാരണം താങ്ങാനാവുന്ന ബജറ്റാണ് ഈ ബ്രോഡ്ബാൻഡ് പ്ലാനിനുള്ളത്. 18 ശതമാനം ടാക്സും 329 രൂപയും ചെലവാകുന്ന പ്ലാൻ ഇനിയുണ്ടാവില്ല. 2024 ഫെബ്രുവരി 3ന് ശേഷം പ്ലാൻ നീക്കം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
BSNL ഭാരത് ഫൈബറിൽ നിന്നുള്ള പ്ലാനാണിത്. അടുത്ത വർഷം ഫെബ്രുവരിയ്ക്ക് ശേഷം ഈ പ്ലാൻ അപ്രത്യക്ഷമായേക്കും. ബിഹാർ സർക്കിളിലാണ് 329 രൂപയുടെ പ്ലാൻ ഒഴിവാക്കുന്നത്. മറ്റ് സർക്കിളുകളിൽ നിന്നും ഈ പ്ലാൻ എടുത്തുകളയുമോ എന്നതിൽ വ്യക്തതയില്ല. എങ്കിലും ഒരുപക്ഷേ ഇത് എല്ലാ ടെലികോം സർക്കിളുകളിലും നടപ്പിലാക്കിയേക്കാം.
ഗ്രാമപ്രദേശങ്ങളിലും ചെറിയ പട്ടണങ്ങളിലും മാത്രമാണ് ഫൈബർ എൻട്രി പ്ലാൻ ലഭ്യമാകൂ. ഉദാഹരണത്തിന് ബിഹാറിലെ പട്‌ന, ചപ്ര, അറാ എന്നിവിടങ്ങളിലാണ് ഇത് ലഭിക്കുന്നത്. എന്നാൽ സംസ്ഥാനം മുഴുവനും ലഭ്യമല്ല. അതുപോലെ മറ്റ് സംസ്ഥാനങ്ങളിലും ചിലയിടങ്ങളിലാണ് പ്ലാൻ ലഭിക്കുന്നത്.
കുറഞ്ഞ ചെലവിൽ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണ് 329 രൂപ പ്ലാൻ. ഇത് കമ്പനി നീക്കം ചെയ്യുമെന്ന് മുമ്പും അറിയിപ്പുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് കുറച്ച് മാസത്തേക്ക് കൂടി നീട്ടി. ഇപ്പോൾ വീണ്ടും 3 മാസത്തെ കാലാവധിയാണ് ഈ പ്ലാനിനുള്ളത്. ഇത് കമ്പനിയിൽ നിന്നുള്ള ഒരു മാർക്കറ്റിംഗ് തന്ത്രമാകാം.
പ്ലാൻ ലഭ്യമല്ല എന്നറിയുമ്പോൾ കൂടുതൽ പേർ തിടുക്കത്തിൽ റീചാർജ് ചെയ്തേക്കാം. ഇത് മുൻകൂട്ടിയാണോ BSNL ഇത്തരം നീക്കത്തിന് ഒരുങ്ങുന്നതെന്നും സൂചനയുണ്ട്.
READ MORE: അംബാനിയെ തോൽപ്പിക്കാനാവില്ല മക്കളേ! Reliance Jio 84 ദിവസ പ്ലാനിൽ രണ്ടിലധികം OTT ആക്സസ് Free
329 രൂപയുടെ BSNL ഭാരത് ഫൈബറിൽ 1TB ഡാറ്റ ലഭിക്കുന്നു. അതായത്, 1000GB ഡാറ്റ ഇത് ഓഫർ ചെയ്യുന്നു. 20 Mbps വേഗതയിലാണ് ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. FUP ഡാറ്റ വിനിയോഗത്തിന് ശേഷം വേഗത 4 Mbpsലേക്ക് കുറയും.
അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങാണ് മറ്റൊരു ആനുകൂല്യം. ഇതിനൊപ്പം സൗജന്യ ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനുമുണ്ട്. പക്ഷേ, ലാൻഡ്‌ലൈൻ കണക്ഷനുള്ളവർക്ക് ഇത് പ്രത്യേകം വാങ്ങേണ്ടി വരും.