ബിഎസ്എൻഎൽ (BSNL) 4G വ്യാപനം സംബന്ധിച്ച് ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഏറ്റവും പുതിയ പ്രതികരണം എത്തിയിട്ടുണ്ട്. നാല് മാസത്തേക്ക് 200 സൈറ്റുകളിൽ ബിഎസ്എൻഎല്ലി (BSNL) ന്റെ 4ജി സാങ്കേതികവിദ്യ പരീക്ഷിക്കും. സെപ്റ്റംബറിന് ശേഷം രാജ്യത്തുടനീളം പ്രതിദിനം 300 ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കും. തുടർന്ന് 12 – 16 മാസത്തിനകം ബിഎസ്എൻഎൽ (BSNL) മികച്ച 4G, 5G സേവനങ്ങൾ ലഭ്യമാക്കും എന്നാണ് റിപ്പോർട്ട്.
ജമ്മു കശ്മീരിലെ എല്ലാ ഗ്രാമങ്ങളെയും കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയായ അശ്വിനി വൈഷ്ണവ് പറഞ്ഞു. ലഡാക്കിൽ, ലോകോത്തര നിലവാരമുള്ള 4G, 5G കണക്റ്റിവിറ്റി പ്രാപ്തമാക്കുന്നതിന് 500 പുതിയ മൊബൈൽ ടവറുകൾ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ബിഎസ്എൻഎല്ലി (BSNL) ന്റെ 4G-5G സേവനങ്ങൾക്കായുള്ള ടെക്‌നോളജി സ്റ്റാക്ക് ഇന്ത്യ തദ്ദേശീയമായി സൃഷ്‌ടിച്ചതാണെന്ന് അശ്വിനി വൈഷ്‌ണവ് പ്രസ്താവനയിൽ പറയുന്നു. എൻഡ് – ടു- എൻഡ് ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യാ വികസനം സ്വന്തമാക്കിയ ലോകത്തെ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നു.
രാജ്യത്തുടനീളം ഒരു ലക്ഷം സൈറ്റുകളിൽ ടവറുകൾ നിർമിക്കുന്നതിനുള്ള ബിഎസ്എൻഎൽ (BSNL) 4G ടെൻഡറും അവസാന ഘട്ട നടപടികളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളും മുനിസിപ്പാലിറ്റികളും ബിഎസ്എൻഎൽ (BSNL) 4G ക്ക് ആവശ്യമായ സഹായങ്ങൾ നൽകിവരുന്നുണ്ട്. ഗ്രാമീണ പ്രദേശങ്ങളിൽ ഉൾപ്പെടെ ബിഎസ്എൻഎൽ (BSNL) കണക്‌റ്റിവിറ്റി സൗകര്യങ്ങൾ എത്തിക്കുന്നതിനായി ടവർ ഇൻസ്റ്റാളേഷന് ആവശ്യമായ അനുമതിയും സ്ഥലസൗകര്യങ്ങളും ഇത്തരത്തിൽ ലഭ്യമാക്കുന്നുണ്ട്.
ഈ വർഷം രണ്ടാം പകുതിയോടുകൂടി ബിഎസ്എൻഎൽ 4G സേവനങ്ങൾ രാജ്യത്തിന്റെ കൂടുതൽ മേഖലകളിൽ ലഭ്യമായിത്തുടങ്ങും എന്നാണ് ഈ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ബിഎസ്എൻഎൽ 4G വ്യാപനം വേഗത്തിലാക്കുന്നതോടെ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് കണക്റ്റിവിറ്റിക്കും വിപുലീകൃത കവറേജിനും കൂടുതൽ ഓപ്ഷനുകൾ ലഭിമാകും എന്നും വിലയിരുത്തപ്പെടുന്നു.
നിലവിൽ ജമ്മു കശ്മീരിൽ 5G സേവനങ്ങൾ ഉൾപ്പെടെ എത്തിയിട്ടുണ്ട്. അതിവേഗ 5G വ്യാപനവുമായി മുന്നേറുന്ന എയർടെലാണ് കശ്മീരിൽ ആദ്യം 5G എത്തിച്ചത്. നേരത്തെ കശ്മീരിൽ ആദ്യം 4G എത്തിച്ചതും എയർടെൽ ആയിരുന്നു. 2020 ജനുവരിയിൽ ഏറ്റവും ഉയരത്തിലുള്ള ലഡാക്കിലെ 26 ഗ്രാമങ്ങളിൽ എയർടെൽ 5G എത്തിച്ചു. പിന്നീട് 2023ൽ 5G സേവനങ്ങളും ആരംഭിക്കുകയായിരുന്നു.