സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് BSNL. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ആണ് ഏറ്റവും ലാഭകരമായ പാക്കേജുകൾ അവതരിപ്പിക്കുന്നത്. സാധാരണക്കാരന് ഇണങ്ങുന്ന പ്രീ-പെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിൽ മിക്കവയും.
ഇന്ന് ജിയോ, എയർടെൽ, വിഐ ടെലികോമുകളിൽ കോളിങ്ങിനായി മാത്രം പ്ലാനുകളില്ല. ഇവരുടെ മിക്ക പാക്കേജുകളും ഡാറ്റ ഉൾപ്പെടുത്തി വരുന്നവയാണ്. വീട്ടിലെ വൈ-ഫൈ ഉപയോഗിക്കുന്നവരോ, രണ്ട് സിമ്മുകളുള്ളവരോ ഡാറ്റ ഉൾപ്പെടാത്ത പ്ലാനുകളാണ് അന്വേഷിക്കുന്നത്. ദശലക്ഷക്കണക്കിന് മൊബൈൽ വരിക്കാരാണ് ഇങ്ങനെ വോയ്‌സ് കോളിംഗ് സേവനങ്ങൾക്കുള്ള പ്ലാനുകൾ നോക്കുന്നത്.
പലരും ഡാറ്റ വേണ്ടെങ്കിലും അൺലിമിറ്റഡ് കോളിങ്ങിനായി ഡാറ്റ കൂടിയുള്ള പാക്കേജുകൾ തെരഞ്ഞെടുക്കേണ്ടി വരുന്നു. ഇവിടെയാണ് BSNL Plans വ്യത്യസ്തമാകുന്നത്. കാരണം ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ ഇങ്ങനെ കോളിങ്ങിന് വേണ്ടിയുള്ള പാക്കേജാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഈ ബിഎസ്എൻഎൽ പ്ലാനിന് വലിയ വിലയാകില്ല. മാത്രമല്ല ഇത് സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് അനുയോജ്യവുമാണ്. തുച്ഛമായ വിലയിൽ കോളിങ്ങ് ആവശ്യങ്ങൾക്കായി റീചാർജ് ചെയ്യാം. നെറ്റ് അധികം ഉപയോഗിക്കാത്തവർക്കും, വൈ-ഫൈ സേവനം പ്രയോജനപ്പെടുത്തുന്നവർക്കും ഉചിതവുമാണ്.
ഇത് ടെലികോം കമ്പനിയുടെ ഏറ്റവും പുതിയ വോയ്‌സ് കോളിങ് പ്ലാൻ കൂടിയാണ്. 439 രൂപ വിലയുള്ള താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനാണിത്. ചെലവേറിയ പ്ലാനുകളുമായി ബുദ്ധിമുട്ടുന്ന വരിക്കാർക്ക് 439 രൂപ പാക്കേജ് ആശ്വാസകരമാണ്. എന്നാൽ ഈ പ്ലാനിൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല.
439 രൂപ വിലയുള്ള പ്രത്യേക താരിഫ് വൗച്ചറിൽ ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്തവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ പ്ലാനിലൂടെ, ഉപഭോക്താക്കൾക്ക് 450 രൂപയിൽ താഴെയുള്ള 90 ദിവസത്തെ അൺലിമിറ്റഡ് കോളിംഗ് ആസ്വദിക്കാം. എല്ലാ നെറ്റ്‌വർക്കുകളിലുമുള്ള സൗജന്യ കോളുകളാണ് പ്ലാനിലുള്ളത്. ഒപ്പം ഇതിൽ നിങ്ങൾക്ക് കോംപ്ലിമെന്ററിയായി SMS സേവനങ്ങളും ലഭിക്കും.
സിം ആക്ടീവാക്കി നിർത്താനുള്ളവർക്ക് ബെസ്റ്റ് ചോയിസാണിത്. അതും 3 മാസത്തെ വാലിഡിറ്റിയിൽ കിടിലനൊരു ബജറ്റ് പ്ലാനാണ് ബിഎസ്എൻഎൽ അനുവദിച്ചിരിക്കുന്നത്. നിങ്ങൾക്ക് കോൾ ആവശ്യങ്ങൾ അൺലിമിറ്റഡായി ആസ്വദിക്കാം. അതുപോലെ മെസേജിങ് സേവനങ്ങളും ഉറപ്പാണ്. തീർച്ചയായും നിങ്ങൾ മിസ് ചെയ്യരുതാത്ത പാക്കേജാണിത്.
Also Read: 5G അല്ല, Jio 5.5G ആയി! എയർടെലിനെയും വിഐയെയും തോൽപ്പിച്ച് Ambani-യുടെ പടയോട്ടം