BSNL വരിക്കാർക്ക് വളരെ വിലക്കുറവിൽ സെലക്റ്റ് ചെയ്യാവുന്ന റീചാർജ് പ്ലാനിതാ
സ്പെഷ്യൽ താരിഫ് വൗച്ചറിനെയാണ് STV പ്ലാൻ എന്ന് പറയുന്നത്
288 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ 2 മാസം വാലിഡിറ്റിയുണ്ടാകും
BSNL വരിക്കാർക്ക് വളരെ വിലക്കുറവിൽ സെലക്റ്റ് ചെയ്യാവുന്ന റീചാർജ് പ്ലാൻ നോക്കിയാലോ? 300 രൂപയ്ക്കും താഴെ വരുന്ന Bharat Sanchar Nigam Limited പ്ലാനാണിത്. 288 രൂപയുടെ STV പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
തുച്ഛ വിലയ്ക്ക് BSNL പ്ലാൻ
സ്പെഷ്യൽ താരിഫ് വൗച്ചറിനെയാണ് എസ്ടിവി പ്ലാൻ എന്ന് പറയുന്നത്. എല്ലാ സർക്കിളുകളിലുമുള്ള വരിക്കാർക്ക് ഈ STV ലഭിക്കും. ഈ എസ്ടിവി പ്ലാൻ ഒരു പുതിയ ഓഫറല്ല. ഇത് ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനാണെന്നും പറയാനാകില്ല.
288 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ 2 മാസം വാലിഡിറ്റിയുണ്ടാകും. 300 രൂപയ്ക്ക് താഴെ മാത്രമാണ് പ്ലാനിന്റെ വില. ആവശ്യത്തിലധികം ഡാറ്റ ലഭിക്കുന്ന പാക്കേജാണിത്. പ്ലാനിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
288 രൂപയുടെ BSNL പ്ലാൻ
288 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 60 ദിവസമാണ് വാലിഡിറ്റി. ഇതൊരു ഡാറ്റ വൗച്ചർ പ്ലാനാണ്. അതിനാൽ ബേസിക് ആക്റ്റീവ് പ്രീപെയ്ഡ് പ്ലാനിന്റെ മുകളിൽ റീചാർജ് ചെയ്യണം. ഈ പ്ലാനിൽ റീചാർജ് ചെയ്യണമെങ്കിൽ ഇതേ ദിവസത്തെ വാലിഡിറ്റി ശേഷിക്കുന്ന പ്ലാൻ വേണം. എന്നുവച്ചാൽ ഒരു ബേസിക് ആക്ടീവ് പ്ലാൻ ആവശ്യമാണ് എന്നർഥം.
ബിഎസ്എൻഎൽ 60 ദിവസപ്ലാൻ
288 രൂപയുടെ പ്ലാനിൽ 2GB പ്രതിദിന ഡാറ്റയാണ് ലഭിക്കുന്നത്. അതായത് 60 ദിവസത്തിനുള്ളിൽ മൊത്തം 120GB ഡാറ്റ ലഭിക്കും. ഈ ദിവസക്വാട്ട കഴിഞ്ഞാൽ ഡാറ്റ വേഗത 40 Kbps ആയി കുറയും.
ബിഎസ്എൻഎൽ 4G
എന്നാൽ നിങ്ങൾ ഓർക്കേണ്ട കാര്യം ബിഎസ്എൻഎൽ 4G കണക്റ്റിവിറ്റി നൽകുന്നില്ല. ഈ വർഷം തന്നെ 4ജി കണക്ഷൻ നൽകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ 4ജി വിന്യസിക്കുന്നതിൽ നല്ല കാലതാമസം നേരിടുന്നുണ്ട്. ഇനിയും വൈകിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതിനാൽ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളിൽ റീചാർജ് ചെയ്താൽ 3G കണക്റ്റിവിറ്റി കിട്ടും. സിം ആക്ടീവായി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല ഓപ്ഷനാണ്. 60 ദിവസം വരെ വാലിഡിറ്റിയിൽ ഡാറ്റ വൌച്ചർ കിട്ടുമെന്നതാണ് നേട്ടം.
ഡാറ്റ ഓഫറില്ലാത്ത ഏതെങ്കിലും ബിഎസ്എൻഎൽ പ്ലാനിൽ റീചാർജ് ചെയ്തിട്ടുള്ളവർക്ക് ഇത് ഉപയോഗിക്കാം. കാരണം, 2ജിബി ഡാറ്റ വീതം 2 മാസത്തേക്ക് ലഭിക്കുമെന്നതാണ് നേട്ടം.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.