BSNL New Service: പുതിയ കരുക്കളുമായി BSNL, വീട്ടിലിരുന്ന് SIM വാങ്ങാം, വീട്ടുപടിയ്ക്കൽ വന്നെത്തിക്കും

Updated on 06-Jun-2024
HIGHLIGHTS

BSNL ഇനി വരിക്കാർക്ക് ഏറ്റവും സൌകര്യമുള്ള സേവനങ്ങൾ ലഭിക്കും

BSNL വീടുകളിൽ സിം കാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങി

SIM Home Delivery സേവനം നിലവിൽ ഇന്ത്യയൊട്ടാകെ ലഭിക്കില്ല

BSNL ഇനി വരിക്കാർക്ക് ഏറ്റവും സൌകര്യമുള്ള സേവനങ്ങൾ തരാനൊരുങ്ങുന്നു. വരിക്കാർക്ക് SIM Home Delivery ആയി ലഭിക്കുന്ന സേവനമാണ് വരുന്നത്. ബിഎസ്എൻഎൽ സിം വേണ്ടവർക്ക് ഓർഡർ ചെയ്ത് അവരുടെ വീട്ടുപടിക്കൽ സേവനമെത്തും.

BSNL ഹോം ഡെലിവറി സേവനം

Bharat Sanchar Nigam Limited ഒരു സർക്കാർ സ്ഥാപനമാണ്. നിലവിൽ അതിവേഗ ഇന്റർനെറ്റ് തരുന്നില്ല എന്നത് കമ്പനിയെ പിന്നോട്ട് വലിക്കുന്നു. ഇന്ത്യയിലെ മിക്ക സർക്കിളുകളിൽ നിന്നും വരിക്കാരുടെ കൊഴിഞ്ഞു പോക്കിനും ഇത് കാരണമായി. എന്നാലും ഈ വർഷം ബിഎസ്എൻഎൽ 4G എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

വീട്ടിലിരുന്ന് SIM വാങ്ങാം

ഇപ്പോഴിതാ ബിഎസ്എൻഎൽ വീടുകളിൽ സിം കാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങി. ബിഎസ്എൻഎല്ലിന്റെ ഈ ഹോം ഡെലിവറി സർവ്വീസിനെ കുറിച്ച് കൂടുതലറിയാം.

BSNL സിം വീട്ടുപടിയ്ക്കൽ

സർക്കാർ ടെലികോം കമ്പനിയുടെ ഈ സേവനം രാജ്യത്തുടനീളം ലഭ്യമല്ല. തുടക്കത്തിൽ, ഗുരുഗ്രാമിലും ഗാസിയാബാദിലും മാത്രമാണ് ഇത് ലഭിക്കുന്നത്. അതും പ്രീപെയ്ഡ് കണക്ഷനുകൾക്കായാണ് നിലവിൽ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.

സിം ഹോം ഡെലിവറി സേവനം കമ്പനി നടപ്പിലാക്കുന്നത് പ്രൂണുമായി സഹകരിച്ചാണ്. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ഹോം ഡെലിവറി സേവനം ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ കമ്പനിയും സൌകര്യപ്രദമായ സേവനത്തിലേക്ക് കടക്കുന്നത്.

സിം ഓർഡർ ചെയ്യുന്നതിന്…

ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രൂൺ ആപ്പ് ഡൗൺലോഡ് ചെയ്താണ് സേവനം ലഭ്യമാക്കേണ്ടത്. താഴെ നൽകിയിരിക്കുന്ന പ്രൂൺ വെബ് പേജ് സന്ദർശിച്ചും സിം ഓർഡർ ചെയ്യാവുന്നതാണ്. സിം ഓർഡർ ചെയ്യുന്നതിന് – https://prune.co.in/mno-bsnl/.

ഇങ്ങനെ ഹോം ഡെലിവറിയായി ലഭിക്കാൻ നിങ്ങൾ നൽകേണ്ട രേഖകൾ ഇവയാണ്. ഫോൺ നമ്പറും ഡെലിവറി വിലാസവും പോലുള്ള സ്വകാര്യ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇത് ഓൺലൈനായി തന്നെ പൂർത്തിയാക്കാവുന്നതാണ്. ശേഷം, സിം നിങ്ങളുടെ വീട്ടിലെത്തിക്കുന്നു. ടെലികോം റിപ്പോർട്ടാണ് പുതിയ സർവ്വീസിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read More: ICC T20 World Cup: ലൈവ് സ്ട്രീമിങ് Free ആയി കാണാം! JioCinema-യിൽ അല്ല, പിന്നെ എവിടെ?

നിലവിൽ ഇന്ത്യയിലെ രണ്ട് നഗരങ്ങളിലാണ് സേവനം. എന്നാൽ സമീപഭാവിയിൽ തന്നെ മറ്റ് പ്രദേശങ്ങളിലേക്കും ഇത് എത്തിച്ചേക്കും.

വരിക്കാരിലെ കൊഴിഞ്ഞുപോക്ക്

നെറ്റ്‌വർക്ക് പ്രശ്നമാണ് ബിഎസ്എൻഎൽ വരിക്കാർ കൊഴിഞ്ഞു പോകുന്നതിനുള്ള കാരണം. കഴിഞ്ഞ കുറേ വർഷങ്ങളായി ബിഎസ്എൻഎല്ലിന് ഓരോ പാദത്തിലും വരിക്കാരെ നഷ്ടമാകുന്നു. എന്നാലും ഏറ്റവും തുച്ഛ വിലയ്ക്ക് പ്ലാനുകൾ തരുന്നത് ബിഎസ്എൻഎല്ലാണ്. അതിനാൽ തന്നെ കമ്പനി 4G എത്തിക്കുകയാണെങ്കിൽ, വരിക്കാർക്ക് അത് ആശ്വാസമായേക്കും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :