BSNL Free Wifi: ശബരിമലയിൽ BSNL പബ്ലിക് വൈഫൈ തുടങ്ങി, അതും ഫ്രീയായി…

BSNL Free Wifi: ശബരിമലയിൽ BSNL പബ്ലിക് വൈഫൈ തുടങ്ങി, അതും ഫ്രീയായി…
HIGHLIGHTS

ശബരിമലയിൽ BSNL Free Wifi സേവനം തുടങ്ങി

ആദ്യ അരമണിക്കൂര്‍ നേരമാണ് ഇത് ലഭിക്കുക

100 Mbps വേഗതയിലുള്ള വൈഫൈയാണ് ലഭ്യമാകുക

ശബരിമലയിൽ BSNL Free Wifi സേവനം നടപ്പിലാക്കി. തങ്ങളുടെ ആദ്യ Public WiFi-യാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് വൈഫൈ സേവനം കൊണ്ടുവന്നിട്ടുള്ളത്.

ശബരിമലയിൽ BSNL സൗജന്യ വൈ ഫൈ

ഇപ്പോൾ ശബരിമല സീസൺ പ്രമാണിച്ച് ബിഎസ്എൻഎൽ നടപ്പിലാക്കുന്ന മികച്ച ഓഫറാണിത്. സന്നിധാനത്തെ തിരക്ക് പ്രമാണിച്ചാണ് ടെലികോം കമ്പനി പുതിയ ഓഫർ പ്രഖ്യാപിച്ചത്. ശബരിമലയിൽ ഭക്തജനങ്ങൾക്ക് കണക്റ്റിവിറ്റി പ്രശ്നങ്ങളുടെ പരാതിയും ഉയർന്നു. ഇതേ തുടർന്നാണ് ബിഎസ്എൻഎൽ ഫ്രീ വൈ ഫൈ സേവനം പ്രഖ്യാപിച്ചത്.

BSNL വൈ ഫൈ എങ്ങനെ ഉപയോഗിക്കാം?

ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ നേരമാണ് ഇത് ലഭിക്കുക. ഈ വൈ ഫൈ സൗജന്യമായി ലഭിക്കും. ശേഷം 1GB ഡാറ്റയ്ക്ക് 9 രൂപ വീതം ഈടാക്കും. ഫ്രീ വൈ ഫൈ നൽകുന്നതിന് സന്നിധാനത്ത് ഹോട്ട്സ്പോട്ടുകളും സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ, 99 രൂപയ്ക്ക് റീചാർജ് ചെയ്ത് 2.5 GB ഉപയോഗിക്കുന്ന പ്ലാനും ഇതിന് ഉപയോഗിക്കാം. 100 Mbps വേഗതയിലുള്ള വൈഫൈയാണ് ലഭ്യമാകുക.

ഫ്രീ വൈ ഫൈ ലഭിക്കാനുള്ള ഗൈഡ്

BSNL Wifi അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ പിഎം വാണി യൂസർ നെയിം ഉപയോഗിച്ച് വൈ ഫൈ നേടാം. വൈ ഫൈ യൂസർ ഐഡിയിൽ കണക്റ്റ് ചെയ്ത് ഈ യൂസർ നെയിം നൽകുക. ശേഷം ഒരു വെബ് പേജ് തുറന്നുവരും. ഇതിൽ നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പര്‍ നൽകുക. ഇപ്പോൾ നിങ്ങൾക്ക് ഒരു ആറക്ക പിൻ SMS ആയി ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് വൈ ഫൈ കണക്റ്റ് ആകും.

ഡിസംബർ 30 മുതല്‍ മരക്കൂട്ടത്തും സന്നിധാനത്തും സൗജന്യ വൈഫൈ കൊണ്ടുവരും. ഇങ്ങനെ 27 കേന്ദ്രങ്ങളില്‍ ഫ്രീ വൈഫൈ ലഭ്യമാകും. ബിഎസ്എന്‍എല്‍ എക്സ്ചേഞ്ച്, ജ്യോതിനഗറിലെ ബിഎസ്എന്‍എല്‍ സെന്റര്‍ എന്നിവിടങ്ങളിലും ലഭിക്കും.

READ MORE:SIM Card Rule 2024: ജനുവരി 1 മുതൽ ഓരോ വരിക്കാരനും ശ്രദ്ധിക്കേണ്ടത്| TECH NEWS

അടിയന്തര സാഹചര്യങ്ങളിൽ വേറെയും ഫ്രീ സർവ്വീസ് ബിഎസ്എൻഎൽ നൽകുന്നുണ്ട്. തൂത്തുക്കുടിയിൽ ഫ്രീ ടോക്ക് ടൈം ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. 200 രൂപ വിലയുള്ള ടോക്ക് ടൈമാണ് ഇവിടെ ലഭിക്കുക. ഡിസംബർ 29 വരെയാണ് ഓഫർ. പ്രളയ ദുരിതത്തിലായ ജനങ്ങൾക്ക് കണക്റ്റിവിറ്റി നൽകാനാണ് ഈ ഓഫർ.

ശബരിമലയിൽ BSNL
ശബരിമലയിൽ BSNL Free WiFi

ബിഎസ്എൻഎൽ ഡാറ്റ ഹാക്കിങ്

BSNL ലാൻഡ്‌ലൈൻ വരിക്കാരുടെ ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ ഉപയോക്താക്കളുടെ ഡാറ്റയാണ് ഹാക്കിങ് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്ത ഡാറ്റ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചുവെന്നും വാർത്ത വന്നിരുന്നു. എന്നാൽ ഇതിൽ ബിഎസ്എൻഎൽ പ്രതികരണം നടത്തിയിട്ടില്ല.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo