BSNL ഇനിയിതാ വീട്ടിൽ SIM എത്തിക്കുന്ന പദ്ധതിയും തുടങ്ങി
യാതൊരു ചാർജും ഇതിന് കമ്പനി ഈടാക്കുന്നില്ല
പുതിയതായി കേരളത്തിലെ വരിക്കാർക്കും ബിഎസ്എൻഎൽ ഈ സേവനം ലഭ്യമാക്കി
BSNL തങ്ങളുടെ നല്ലകാലം ശരിക്കും വിനിയോഗിക്കുന്നു എന്ന് പറയാം. സ്വകാര്യ ടെലികോം കമ്പനികൾ വലിയ നിരക്കിലാണ് പ്ലാൻ കൂട്ടിയത്. ഇത് ശരിക്കും ടെലികോം വരിക്കാരെ അതൃപ്തിയിലാക്കി. എന്നാൽ ബിഎസ്എൻഎൽ 4G കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ തുടങ്ങി. ഒപ്പം കമ്പനിയുടെ വക നിരവധി ഫ്രീ ഓഫറുകളും പ്രഖ്യാപിച്ചു.
BSNL ഇനിയിതാ വീട്ടിൽ SIM എത്തിക്കുന്ന പദ്ധതിയും തുടങ്ങി. മാസങ്ങൾക്ക് മുമ്പ് ഇത് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരംഭിച്ചതാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
BSNL ഹോം ഡെലിവറി
വീട്ടുവാതിക്കൽ സിം ഫ്രീയായി എത്തിക്കുന്ന സേവനമാണിത്. യാതൊരു ചാർജും ഇതിന് കമ്പനി ഈടാക്കുന്നില്ല. ബിഎസ്എൻഎല്ലിന് ഇപ്പോഴും കേരളത്തിൽ മികച്ച വരിക്കാരുണ്ട്. അതിനാൽ തന്നെ പുതിയതായി കേരളത്തിലെ വരിക്കാർക്കും ബിഎസ്എൻഎൽ ഈ സേവനം ലഭ്യമാക്കി.
കേരളത്തിലും ഗാസിയാബാദിലും SIM ഹോം ഡെലിവറി ഇനി ലഭ്യമാണ്. ബിഎസ്എൻഎൽ ട്വിറ്റർ പേജിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
Hassle-Free SIM Delivery!
— BSNL India (@BSNLCorporate) August 10, 2024
Get your #BSNL_SIM without stepping out.
Order here: https://t.co/TKz5FyMczs
*Available in Ghaziabad & Kerala State.#BSNL #BSNLSIMplicityDelivered #SwitchToBSNL pic.twitter.com/Sp9gFDlpNE
ഇതിനായുള്ള ക്യുആർ കോഡും കമ്പനി ട്വീറ്റിൽ ചേർത്തിട്ടുണ്ട്.
Also Read: 4G Network: BSNL സ്ഥാപിച്ചത് 15,000 4G ടവറുകൾ, അതും സ്വന്തം ടെക്നോളജിയിൽ!
BSNL സിം വീട്ടുപടിക്കൽ
ഇനി ബിഎസ്എൻഎൽ കണക്ഷൻ എടുക്കണമെങ്കിൽ നിങ്ങൾക്ക് ഓഫീസിൽ പോകണ്ട. ഓൺലൈനായി സിം ഓർഡർ ചെയ്താൽ ബിഎസ്എൻഎൽ വീട്ടുപടിക്കൽ സിം എത്തിച്ചു നൽകുന്നു. നിങ്ങളുടെ വീട്ടിലും ബിഎസ്എൻഎൽ ഡെലവറി ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
ബിഎസ്എൻഎൽ സിം ഓൺലൈനായി…
- ഇതിനായി ആദ്യം https://prune.co.in/ എന്ന സൈറ്റ് ഓപ്പൺ ചെയ്യുക.
- ഇവിടെ ബൈ സിം കാർഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ശേഷം രാജ്യം (ഇന്ത്യ) തെരഞ്ഞെടുക്കുക.
- തുടർന്ന് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ടെലികോം ഓപ്പറേറ്ററെ തെരഞ്ഞെടുക്കുക. (ഇവിടെ BSNL ആണ് സെലക്റ്റ് ചെയ്യേണ്ടത്.)
- ശേഷം ആവശ്യമായ വിവരങ്ങലും OTP-യും നൽകുക.
- സിം ഡെലിവറി ചെയ്യാനുള്ള അഡ്രസ് നൽകുക.
- ഇവിടെ ഓൺ-സ്ക്രീനിൽ ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കുക.
ഇങ്ങനെ നിങ്ങളുടെ വീട്ടുപടിക്കൽ ബിഎസ്എൻഎൽ സിം എത്തിക്കുന്നു. ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിലായിരുന്നു ആദ്യം സേവനം ലഭ്യമായിരുന്നത്. ഇപ്പോൾ കേരളത്തിലും ഹോം ഡെലിവറി സേവനം വിനിയോഗിക്കാമെന്ന് കമ്പനി അറിയിക്കുന്നു.
Read More: BSNL Monsoon Offer: പൊരുതാൻ ഉറച്ച് തന്നെ BSNL! അംബാനി വില കൂട്ടിയപ്പോൾ ഇവിടെ 100 രൂപ Discount
ആപ്പിലൂടെയും ഓർഡർ ചെയ്യാം
ബിഎസ്എൻഎൽ സിം നിങ്ങൾക്ക് ആപ്പിലൂടെയും ഓർഡർ ചെയ്യാവുന്നതാണ്. പ്രൂണെ (Prune) എന്ന ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യുക. ശേഷം ഓപ്പറേറ്റർ പ്ലാൻ തെരഞ്ഞെടുക്കണം. ഡെലിവറി അഡ്രസ് നൽകി അപ്ലൈ ചെയ്താൽ വീട്ടിൽ സിം ലഭിക്കും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile