BSNL വരിക്കാരെ പിന്നെയാവട്ടെ, പിന്നെയാവട്ടെ എന്ന് കരുതി ഇരിക്കണ്ട. ഈ വർഷത്തെ BSNL Special Offer ആയ ദീപാവലി സമ്മാനം ഇന്നത്തോടെ അവസാനിക്കുന്നു. 365 ദിവസം വാലിഡിറ്റിയുള്ള വാർഷിക പ്ലാനിലാണ് ബിഎസ്എൻഎൽ ഓഫർ അനുവദിച്ചിരുന്നത്.
ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്കുള്ള ബെസ്റ്റ് ചോയിസാണിത്. കാരണം തുച്ഛ വിലയിൽ ഒരു വർഷമാണ് വാലിഡിറ്റി ലഭിക്കുന്നത്.
600ജിബി ഡാറ്റ വർഷം മുഴുവനും വിനിയോഗിക്കാവുന്ന പാക്കേജാണിത്. ദീപാവലിയോട് അനുബന്ധിച്ച് ഈ ജനപ്രിയ പ്ലാനിൽ ടെലികോം വില കുറച്ചു നൽകി. ഇതിനുള്ള കാലാവധി നവംബർ 7 വരെയാണ്. അതിനാൽ ഇന്ന് കൂടി മാത്രമാണ് നിങ്ങൾക്ക് ഈ Diwali Offer ലഭ്യമാകുക. വീണ്ടും അടുത്ത ദിവസം മുതൽ 1999 രൂപയ്ക്കായിരിക്കും വാർഷിക പ്ലാൻ ലഭിക്കുന്നത്.
വലിയ അളവിൽ ഡാറ്റ ഉപയോഗിക്കാത്തവർക്കും, ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും മികച്ച പ്ലാനാണിത്. അൺലിമിറ്റഡ് ഡാറ്റയില്ലെങ്കിലും ഇതിൽ വരിക്കാർക്ക് പരിധികളില്ലാതെ കോളിങ് അനുവദിക്കുന്നുണ്ട്. ഈ വാർഷിക പ്ലാനിലാണ് ടെലികോം ഓപ്പറേറ്റർ ഓഫറും പ്രഖ്യാപിച്ചിരിക്കുന്നത്.
1999 രൂപ പ്ലാനിലാണ് സർക്കാർ കമ്പനിയുടെ ദീപാവലി ഓഫർ. ഇത് മുമ്പ് പറഞ്ഞ പോലെ ഇന്ന് കൂടി മാത്രമാണ് ലഭ്യമാകുന്നത്. 1999 രൂപയുടെ പ്ലാൻ ദീപാവലി ഓഫറിൽ 1899 രൂപയ്ക്ക് ലഭിക്കുന്നു.
വർഷം മുഴുവൻ 600GB ഡാറ്റ അനുവദിച്ചിട്ടുള്ള പ്ലാനാണിത്. 365 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്ങും അനുവദിച്ചിട്ടുണ്ട്. അതുപോലെ 100 എസ്എംഎസ് ദിവസവും ഇതിലൂടെ ലഭിക്കുന്നു.
ജിയോ, എയർടെൽ വാർഷിക പ്ലാനുകളേക്കാൾ ഇത് വളരെ ലാഭകരമാണ്. ഈ പ്ലാനിലേക്കാണ് 100 രൂപയുടെ ആശ്വാസം കൂടി നൽകിയിട്ടുള്ളത്. 1899 രൂപയ്ക്ക് റീചാർജ് ചെയ്താലും ഒരു വർഷം വാലിഡിറ്റി ലഭിക്കും. ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ മറ്റ് ചില നേട്ടങ്ങൾ കൂടി പ്ലാനിലുണ്ട്. അത് ഗെയിമിങ്, മ്യൂസിക് ഓഫറുകളാണ്.
Also Read: BSNL 5G കൈയെത്തും ദൂരത്തെത്തി, 700 MHz ബാൻഡ് ട്രെയൽ ജയം, ഇനി…
ഒക്ടോബർ 28 മുതലാണ് ടെലികോം കമ്പനി ദീപാവലി ഓഫർ ലഭ്യമാക്കി തുടങ്ങിയത്. പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടി മാത്രമാണ് ഈ പ്ലാനെന്നതും ശ്രദ്ധിക്കുക. സിം ഒരു വർഷത്തേക്ക് ആക്ടീവാക്കി നിലനിർത്താനും ഈ ഓഫർ വിനിയോഗിക്കാം. സമീപ ഭാവിയിൽ 4ജി വിന്യാസവും സർക്കാർ പൂർത്തിയാക്കുന്നുണ്ട്.
അങ്ങനെയെങ്കിൽ ബിഎസ്എൻഎൽ വരിക്കാർ ദീർഘകാല പ്ലാനുകളെ ആശ്രയിക്കുന്നത് കൂടുതൽ സൌകര്യമായിരിക്കും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)