BSNL Small Plans: Good News! സ്പീഡ് കൂട്ടി, എന്നാൽ Price കൂട്ടിയില്ല, ബിഎസ്എൻഎൽ ശരിക്കും വേറെ ലെവലായി…

BSNL Small Plans: Good News! സ്പീഡ് കൂട്ടി, എന്നാൽ Price കൂട്ടിയില്ല, ബിഎസ്എൻഎൽ ശരിക്കും വേറെ ലെവലായി…
HIGHLIGHTS

BSNL ചെറിയ പ്ലാനുകളിൽ സ്പീഡ് കൂട്ടി

സ്പീഡ് അപ്ഗ്രേഡ് ചെയ്തപ്പോഴും പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിട്ടില്ല

BSNL ബ്രോഡ്ബാൻഡ് സേവനങ്ങളിലാണ് പുതിയ ഓഫർ വന്നിരിക്കുന്നത്

BSNL വീണ്ടും വീണ്ടും ഓഫറുകൾ വാരിക്കോരി തരികയാണ്. Bharat Sanchar Nigam Limited പുതിയതായി അവതരിപ്പിച്ച ഓഫർ എന്താണെന്നോ? എൻട്രി ലെവൽ പ്ലാനുകളിൽ സ്പീഡ് അപ്ഗ്രഡ് നൽകിയിരിക്കുകയാണ് സർക്കാർ കമ്പനി. അതും പ്ലാനുകളുടെ വില ഒരു രൂപ പോലും കൂട്ടാതെയാണ് ഈ ഓഫർ.

BSNL പുതിയ അപ്ഡേറ്റ്

BSNL ബ്രോഡ്ബാൻഡ് സേവനങ്ങളിലാണ് പുതിയ ഓഫർ വന്നിരിക്കുന്നത്. സ്പീഡ് ആനുകൂല്യങ്ങൾ അപ്ഗ്രേഡ് ചെയ്തപ്പോഴും പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിട്ടില്ല. എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ വളരെ കുറഞ്ഞ വേഗതയിലായിരുന്നു.

ഈ പ്ലാനുകളിൽ സർക്കാർ കമ്പനി പരിമിതമായ അളവിലുള്ള ഡാറ്റയാണ് നൽകിയിരുന്നത്. ഇപ്പോഴിതാ ഈ ചെറിയ പ്ലാനുകൾക്ക് വേഗത വർധിപ്പിച്ചത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. എന്നിരുന്നാലും ഡാറ്റ പരിധി ഇപ്പോഴും പഴയത് തന്നെയാണ്.

bsnl small plans starting at 249 rs get more speed now without price hike
bsnl small plans

BSNL ചെറിയ പ്ലാനുകളിലെ അപ്ഗ്രേഡ്

249 രൂപയ്ക്കും 299 രൂപയ്ക്കും 329 രൂപയ്ക്കുമുള്ള പ്ലാനുകളിലാണ് മാറ്റം. ഇവയെല്ലാം 500 രൂപയ്ക്കും താഴെ മാത്രം ചെലവാകുന്ന ചെറിയ പ്ലാനുകളാണ്. ഇവയുടെ സ്പീഡ് വർധിപ്പിച്ച് ലോ-ബജറ്റ് വരിക്കാർക്ക് മികച്ച സേവനം നൽകുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

10GB മുതൽ ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണ് ഈ ബ്രോഡ്ബാൻഡ് പ്ലാനുകൾ. ഇവ പ്രതിമാസം 249 രൂപ എന്ന രീതിയിലാണ് നൽകുന്നത്. 249 രൂപ പ്ലാനിന് 10Mbps സ്പീഡായിരുന്നു ലഭിച്ചത്. 299 രൂപയുടെ പ്ലാനിനും ഇതേ വേഗതയാണ് ഉണ്ടായിരുന്നത്. 329 രൂപ ബ്രോഡ്ബാൻഡ് പ്ലാനിന് 20Mbps സ്പീഡ് ഉണ്ടായിരുന്നു. ഇപ്പോൾ മൂന്ന് പ്ലാനുകൾക്കും 25Mbps വേഗതയാക്കി.

ആദ്യ രണ്ട് പ്ലാനുകളിലും 10Mbps വരെ വേഗത ഉയർത്തി. മൂന്നാമത്തെ പ്ലാനിന് 5Mbps വേഗതയും അപ്ഗ്രേഡ് ചെയ്തു.

10GB മുതൽ 1000GB വരെ

249 രൂപയുടെ ഏറ്റവും ചെറിയ പ്ലാനിലെ ഡാറ്റ 10GB ആണ്. 299 രൂപ പ്ലാനിന് 20GB ലഭിക്കുന്നു. 329 രൂപ പ്ലാനിൽ 1000GB-യും ലഭിക്കും. 249 രൂപയുടെയും 299 രൂപയുടെയും പ്ലാനുകൾ പുതിയ വരിക്കാർക്ക് വേണ്ടിയുള്ളതാണ്.

Read More: BSNL 4G: ഒക്ടോബറിൽ ആ Good News! 25000 ആയി, ലക്ഷ്യം ഒരു ലക്ഷം

ഇവ മികച്ച എൻട്രി ലെവൽ പ്ലാനുകളാണ്. ഇപ്പോഴിതാ ബിഎസ്എൻഎല്ലിന് സ്പീഡില്ല എന്ന പ്രശ്നവും പരിഹരിച്ചിരിക്കുന്നു. എങ്കിലും വേഗത വർധിച്ചതിനാൽ ചില പരിമിതകളുണ്ട്. സ്പീഡ് കൂട്ടിയപ്പോൾ കമ്പനി ഡാറ്റ അളവ് വർധിപ്പിച്ചിട്ടില്ല.

അതിനാൽ 249 രൂപയുടെയും 299 രൂപയുടെയും പ്ലാനിൽ ഡാറ്റ താരതമ്യേന കുറവാണ്. 25 എംബിപിഎസ് വേഗത ലഭിക്കുമ്പോൾ 20GB വരെയുള്ള ഡാറ്റ പെട്ടെന്ന് തീർന്നേക്കും. എങ്കിലും വളരെ കുറച്ച് സമയം മാത്രം ഇന്റർനെറ്റ് സേവനം വേണ്ടവർക്ക് ഇത് പ്രശ്നമാകില്ല.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo