BSNL നഷ്ടക്കണക്ക് ഇനി കേൾക്കേണ്ട വരില്ല. കാരണം വരിക്കാരെ കൂട്ടി ശരിക്കും ടെലികോം വിപണി പിടിക്കുന്നുണ്ട് സർക്കാർ കമ്പനി. ജൂലൈയിൽ ജിയോ ഉൾപ്പെടെ മൊബൈൽ താരിഫ് ശരാശരി 15 ശതമാനം വരെ ഉയർത്തി. വിഐ, ജിയോ, എയർടെൽ കമ്പനികൾക്ക് ഇത് വലിയ തിരിച്ചടിയായി.
എത്ര നിരക്ക് ഉയർത്തിയാലും ആവശ്യക്കാർ റീചാർജ് ചെയ്യുമെന്ന് പ്രൈവറ്റ് കമ്പനികൾ വിചാരിച്ചു. എന്നാൽ അർമഷത്തിലായ വരിക്കാർ സിം പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് പോയി. 22 ദിവസ പ്ലാനിന് പോലും 200 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്യണം. ഇത് ശരിക്കും സാധാരണക്കാരന്റെ വരുമാനത്തെ വെല്ലുവിളിയ്ക്കുന്ന രീതിയായിരുന്നു.
ഏറ്റവും താങ്ങാനാവുന്ന ചില റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ തരുന്നു. അതിനാൽ തന്നെ സാധാരണക്കാർ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്തുതുടങ്ങി. ഇപ്പോഴിതാ ബിഎസ്എൻഎൽ നഷ്ടക്കണക്കിൽ നിന്ന് കരകയറുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട റിപ്പോർട്ടും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടിൽ ബിഎസ്എൻഎൽ വരിക്കാർ കൂടിയതായി പറയുന്നു.
ബിഎസ്എൻഎൽ 2024 ജൂലൈയിൽ 29.4 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. സർക്കാർ ടെലികോം കമ്പനിയ്ക്ക് പുതിയ വരിക്കാരെ ലഭിച്ചത് ശരിക്കും ആശ്വാസകരമാണ്. അതേസമയം ജിയോ, എയർടെൽ, വിഐ ഓപ്പറേറ്റർമാർക്ക് വരിക്കാരുടെ നഷ്ടം സംഭവിച്ചു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ജൂലൈയുടെ അവസാനത്തിൽ ജിയോ, എയർടെൽ, വി എന്നിവയ്ക്ക് വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. കണക്കുകൾ പ്രകാരം, ജിയോയ്ക്ക് 7,50,000 ഉപയോക്താക്കളെ നഷ്ടപ്പെട്ടു. 16.9 ലക്ഷം വരിക്കാരുടെ നഷ്ടം എയർടെല്ലിലും സംഭവിച്ചു. വിഐയ്ക്ക് ആകട്ടെ 14.1 ലക്ഷം വരിക്കാരെയും നഷ്ടമായി.
ജിയോയ്ക്ക് 47.576 കോടി വരിക്കാരുടെ അടിസ്ഥാനമാണ് ലഭിച്ചത്. 38.732 കോടി വരിക്കാരെ എയർടെലിന് ലഭിച്ചു. 21.588 കോടി വരിക്കാർ വിഐയ്ക്കുമുണ്ട്. മറുവശത്ത്, ബിഎസ്എൻഎൽ 29.3 കോടി വരിക്കാരെ നേടി. ഇങ്ങനെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 8.851 കോടിയായി.
Read More: Extra 3GB Offer! 84 ദിവസ പ്ലാനിൽ ബോണസ് ഓഫറുമായി BSNL
ജൂലൈ മാസത്തിൽ ജിയോയ്ക്ക് 40.68 ശതമാനം വിപണി വിഹിതം കുറഞ്ഞു. എയർടെലിന് ഈ കാലയളവിൽ 33.12 ശതമാനം വിപണി വിഹിതം കുറവുണ്ടായി. വോഡഫോൺ ഐഡിയയ്ക്ക് 18.46 ശതമാനം കുറഞ്ഞു. മറുവശത്ത് സർക്കാർ കമ്പനിയ്ക്ക് ഉപഭോക്തൃ വിപണി വിഹിതം 7.59 ശതമാനമായി ഉയർന്നു.