100 രൂപയിൽ താഴെ വിലയുള്ള BSNL റീചാർജ് പ്ലാനുകൾ ഇവിടെ അറിയാം…

Updated on 03-Apr-2023
HIGHLIGHTS

100 രൂപയിൽ താഴെ വിലയുള്ള റീചാർജ് പ്ലാനുകൾ പരിചയപ്പെടാം

ഈ റീചാർജ് പ്ലാനുകൾ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ പരിശോധിക്കാം

ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ പ്ലാനുകൾ

ആകർഷകമായ ആനുകൂല്യങ്ങളും വാലിഡിറ്റിയും താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നു എന്നതാണ് ബിഎസ്എൻഎൽ (BSNL) പ്ലാനുകളുടെ പ്ര​ത്യേകത. എങ്കിലും ഉപയോക്താക്കൾ ഏറെ താൽപര്യത്തോടെ ഉപയോഗിക്കുന്ന നിരവധി ബിഎസ്എൻഎൽ (BSNL) പ്ലാനുകളുണ്ട്. ബിഎസ്എൻഎൽ (BSNL). കമ്പനി ഓഫ‍ർ ചെയ്യുന്ന, 100 രൂപയിൽ താഴെ വിലയുള്ള ജനപ്രിയ റീചാർജ് പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

48 രൂപയുടെ വോയ്സ് വൌച്ചർ

30 ദിവസത്തെ വാലിഡിറ്റിയുമായാണ് 48 രൂപ വിലയുള്ള വോയ്സ് വൌച്ചർ നൽകുന്നത്. മെയിൻ അക്കൌണ്ടിൽ 10 രൂപ ബാലൻസും ലഭിക്കും. എല്ലാ നെറ്റ്വർക്കുകളിലേക്കും മിനുറ്റിന് 20 പൈസ നിരക്കിൽ വോയ്സ് കോളുകൾ ചെയ്യാനും സാധിക്കും. പ്ലാൻ എക്സ്റ്റൻഷൻ സൌകര്യം 48 രൂപ വിലയുള്ള വോയ്സ് വൌച്ചറിൽ ലഭ്യമാകില്ല.

87 രൂപയുടെ വോയ്സ് വൌച്ചർ ( STV_87 )

14 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളുകളും പ്ലാനിനൊപ്പമുണ്ട്. പ്രതിദിനം 1GB ഡാറ്റയും ഈ പ്ലാൻ നൽകുന്നു. 1GB കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ഹാർഡി മൊബൈൽ ഗെയിംസ് സർവീസും ഈ പ്ലാനിലുണ്ട്. 

97 രൂപയുടെ ഡാറ്റ വൗച്ചർ ( STV_97 )

97 രൂപയുടെ ഡാറ്റ വൌച്ചർ 15 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. വോയ്സ് കോളുകൾ അൺലിമിറ്റഡ് ആണെന്നതും പ്ലാനിന്റെ സവിശേഷതയാണ്. പ്രതിദിനം 2GB ഡാറ്റയും നൽകുന്നുണ്ട്. 2GB ഉപയോഗിച്ച് കഴിഞ്ഞാൽ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ലോക്ക്ധൂൺ കണ്ടന്റിലേക്കും ഈ വൗച്ചർ ആക്സസ് നൽകുന്നു.

99 രൂപയുടെ വോയ്സ് വൗച്ചർ ( STV_99 )

18 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ പ്രത്യേകിച്ച് ഒരു ഡാറ്റ ആനുകൂല്യവും ഓഫർ ചെയ്യുന്നില്ല. വോയ്സ് കോളുകൾ പൂർണമായും സൗജന്യമാണ്. ലോക്കൽ, എസ്ടിഡി, ഹോം എൽഎസ്എ, ഡൽഹി – മുംബൈ നാഷണൽ റോമിങിലും കോളുകൾ സൌജന്യമായിരിക്കും.

 

Connect On :