BSNL നൽകുന്ന 500 രൂപയിൽ കുറഞ്ഞ ബ്രോഡ്ബാന്റ് പ്ലാനുകൾ

BSNL നൽകുന്ന 500 രൂപയിൽ കുറഞ്ഞ ബ്രോഡ്ബാന്റ് പ്ലാനുകൾ
HIGHLIGHTS

ബ്രോഡ്ബാന്റ് പ്ലാനുകൾ 329 രൂപ മുതൽ ആരംഭിക്കുന്നു

നാല് ബ്രോഡ്ബാന്റ് പ്ലാനുകളാണ് BSNL അവതരിപ്പിക്കുന്നത്

നാല് ബ്രോഡ്ബാന്റ് പ്ലാനുകളുടെയും പ്രത്യേകതകൾ പരിശോധിക്കാം

ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവ ബ്രോഡ്ബാന്റ് വിപണിയിൽ ശക്തിപ്രാപിച്ച് വരുമ്പോഴും ബിഎസ്എൻഎൽ (BSNL) പിടിച്ചു നിൽകുന്നത് ആകർഷകമായ പ്ലാനുകൾ നൽകികൊണ്ടാണ്. കുറഞ്ഞ വിലയിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന പ്ലാനുകൾ ബിസ്എൻഎല്ലിനുണ്ട്. 

ബിഎസ്എൻഎൽ ബ്രോഡ്ബാന്റ്

ബിഎസ്എൻഎൽ (BSNL) ഭാരത് ഫൈബർ നൽകുന്ന വില കുറഞ്ഞ പ്ലാനുകൾ 329 രൂപ മുതൽ ആരംഭിക്കുന്നു. 500 രൂപയിൽ താഴെ വിലയിൽ നാല് പ്ലാനുകൾ നൽകുന്ന ഇന്ത്യയിലെ ഒരേയൊരു മുൻനിര ഇന്റർനെറ്റ് സേവനദാതാവാണ് ബിഎസ്എൻഎൽ(BSNL). ആവശ്യത്തിന് വേഗതയും ഡാറ്റ ലിമിറ്റും നൽകുന്ന പ്ലാനുകളാണ് ഇവ. ഒടിടി സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പ്ലാനുകൾ തന്നെയാണ് ഇവ. അധികം പണച്ചിലവില്ലാതെ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന വില കുറഞ്ഞ പ്ലാനുകൾ നോക്കാം.

329 രൂപയുടെ BSNL ബ്രോഡ്ബാന്റ് പ്ലാൻ 

ഈ ബേസിക്ക് എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 20mbps വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഒരു മാസത്തേക്ക് 1TB  ഡാറ്റയും നൽകുന്നുണ്ട്. ഫിക്സഡ് ലൈൻ വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം ഡാറ്റയായ 1TB അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 4mbps ആയി കുറയുന്നു.

399 രൂപയുടെ BSNL ബ്രോഡ്ബാന്റ് പ്ലാൻ

399 രൂപയുടെ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് 1TB ഡാറ്റ തന്നെയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 30mbps വേഗത നൽകുന്നുണ്ട്. ഒരു ഡിവൈസിൽ മാത്രം ഉപയോഗിക്കുമ്പോൾ മികച്ച ക്വാളിറ്റിയിൽ വീഡിയോ സ്ട്രീമിങ് ചെയ്യാൻ പോലും ഈ വേഗത മതിയാകും. പ്ലാനിലൂടെ ലഭിക്കുന്ന 1TB ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 4mbps  വേഗതയിലാണ് ഇന്റർനെറ്റ് ലഭിക്കുന്നത്. സൌജന്യമായി ഫിക്‌സഡ് ലൈനിലൂടെ സൌജന്യ വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

449 രൂപയുടെ BSNL ബ്രോഡ്ബാന്റ് പ്ലാൻ 

449 രൂപ വിലയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാൻ 399 രൂപ പ്ലാനിന് സമാനമായി 30mbps  വേഗത തന്നെയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഫിക്സഡ് ലൈൻ കണക്ഷൻ വഴി സൗജന്യ വോയിസ് കോളിങ് ആനുകൂല്യവും ബിഎസ്എൻഎൽ നൽകുന്നുണ്ട്. പ്രതിമാസം 3.3TB  ഡാറ്റയാണ് ഈ പ്ലാന നൽകുന്നത്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണിത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന 3.3 TB ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 4mbps ആയി കുറയുന്നു.

499 രൂപയുടെ BSNL ബ്രോഡ്ബാന്റ് പ്ലാൻ

499 രൂപ പ്ലാൻ നിലവിൽ വെബ്സൈറ്റിൽ കേരള സർക്കിളിനായി ലഭ്യമായതായി കാണിക്കുന്നില്ല. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 40mbps വേഗതയാണ് നൽകുന്നത്. ഒരു മാസത്തേക്ക് 3.3TB  ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വർക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ് എന്നിവയ്ക്കെല്ലാം മതിയാകുന്ന വേഗത തന്നെയാണ് ഇത്. 3.3TB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 4 mbps ആയി കുറയുന്നു. സൗജന്യ ഫിക്സഡ് ലൈൻ വോയിസ് കോളിങ് ആനുകൂല്യവും പ്ലാനിലൂടെ ലഭിക്കും.

മുകളിൽ സൂചിപ്പിച്ച പ്ലാനുകളുടെ നിരക്കുകൾ നികുതി ഉൾപ്പെടാതെയുള്ളവയാണ് എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങൾ ഈ പ്ലാൻ തിരഞ്ഞെടുത്താൽ ജിഎസ്ടി കൂടി ചേർത്തുള്ള തുകയായിരിക്കും നൽകേണ്ടി വരുന്നത്. ഈ പ്ലാനുകളിലൂടെ ഫിക്സഡ് ലൈൻ കോളിങ് സൌജന്യമായി ലഭിക്കുമെങ്കിലും അതിനുള്ള ഡിവൈസിന് പ്രത്യേകം പണം നൽകേണ്ടതുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo