797 രൂപയുടെ പ്ലാൻ മിനുക്കി BSNL

Updated on 05-Mar-2023
HIGHLIGHTS

ദീർഘകാല വാലിഡിറ്റി കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പ്ലാനാണ് 797 രൂപയുടേത്

797 രൂപയുടെ പ്ലാനിൽ 365 ദിവസ വാലിഡിറ്റി ലഭിച്ചിരുന്നു

ഇപ്പോൾ വാലിഡിറ്റി വെട്ടിക്കുറച്ച് 300 ദിവസമാക്കി

ബിഎസ്എൻഎൽ (BSNL) ഉപയോക്താക്കൾക്ക് ദീർഘകാല വാലിഡിറ്റി കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്തിരുന്ന ഒരു മികച്ച പ്ലാൻ ആയിരുന്നു 797 രൂപയുടേത്. സിം വാലിഡിറ്റി വർഷം മുഴുവൻ നിലനിർത്താൻ ഇതിനെക്കാൾ കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന ഒരു പ്ലാൻ മറ്റൊരിടത്തും ഉണ്ടായിരുന്നില്ല. അ‌തിനാൽ നിരവധിപേർ ഈ പ്ലാൻ ഇഷ്ടപ്പെട്ടിരുന്നു.

വാലിഡിറ്റി വെട്ടിക്കുറച്ചു

എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പ്ലാനിൽ ഉൾപ്പെടെ ബിഎസ്എൻഎൽ (BSNL) ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.
797 രൂപ പ്ലാനിന്റെ ഏറ്റവും വലിയ പ്രസക്തി 365 ദിവസ വാലിഡിറ്റി ആയിരുന്നു. എന്നാൽ ഇപ്പോൾ വാലിഡിറ്റി വെട്ടിക്കുറച്ച് 300 ദിവസ വാലിഡിറ്റി മാത്രമാണ് ലഭ്യമാകുന്നത്. 65 ദിവസത്തെ നഷ്ടം വരിക്കാരന് ഇവിടെ ഉണ്ടായിരിക്കുന്നു. എങ്കിലും ഇത്രയും കുറഞ്ഞ നിരക്കിൽ 300 ദിവസ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ വേറെയില്ല.

ഇപ്പോൾ 797 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും ആദ്യ 60 ദിവസത്തേക്ക് 100 എസ്എംഎസും സൗജന്യമായി ലഭിക്കും. ശേഷിക്കുന്ന 240 ദിവസം സിം വാലിഡിറ്റി ലഭിക്കും. എന്നാൽ കോളിങ്, ഡാറ്റ ആവശ്യങ്ങൾക്ക് മറ്റ് പ്ലാനുകൾ ഉപയോഗിക്കേണ്ടിവരും.

എങ്കിലും ഇൻകമിങ് ലഭിക്കും എന്നതും സിം കട്ടാകില്ല എന്നതും ഏറെ പേർക്ക് ആശ്വാസമാകും. ബിഎസ്എൻഎൽ വരിക്കാരിൽ കൂടുതൽ പേരും സാധാരണക്കാരാണ് എന്നതും ഇവിടെ കണക്കിലെടുക്കാം. വാലിഡിറ്റി കുറച്ച ശേഷവും ഈ പ്ലാൻ തെരഞ്ഞെടുക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുന്നവർ ഉണ്ടാകാം. എന്നാൽ സിം സജീവമായി നിലനിർത്തണമെങ്കിൽ ഇപ്പോഴും മികച്ച ഓപ്ഷൻ ഈ പ്ലാനാണ് നല്ലത്. 

Connect On :