599 രൂപയുടെ പാക്കേജിൽ ഡാറ്റ വെട്ടിക്കുറച്ച് BSNL

Updated on 09-Mar-2023
HIGHLIGHTS

599 രൂപയുടെ വർക്ക് ഫ്രം ഹോം ഓഫറിലാണ് മാറ്റങ്ങൾ വരുത്തിയത്

ഇനിമുതൽ 3GB ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു

2GB ഡാറ്റയാണ് BSNL വെട്ടിക്കുറച്ചത്

5ജി സേവനങ്ങൾ നൽകുന്ന ടെലിക്കോം കമ്പനികൾ ഒരു നിരക്ക് വർധനവിന് അടുത്തെത്തി നിൽക്കുകയാണ്. എന്നാൽ ഇത് വരെയും 4ജി പോലും പുറത്തിറക്കാത്ത ബിഎസ്എൻഎൽ (BSNL) നിരക്ക് വർധനവുമായി മുന്നോട്ട് പോകുന്ന കാഴ്ചയാണ് കുറച്ച് ദിവസങ്ങളായി കാണുന്നത്. പ്ലാനുകളുടെ നിരക്കുകളൊന്നും വ‍‍‍ർധിപ്പിക്കാതെ ആനുകൂല്യങ്ങൾ വെട്ടികുറയ്ക്കുന്നതാണ് പുതിയ രീതി.

നേരത്തെ നിരവധി പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ വെട്ടിക്കുറച്ചിരുന്നു. പിന്നാലെ തങ്ങളുടെ ഏറ്റവും ജനപ്രിയമായ പ്ലാനുകളിൽ ഒന്നിനൊപ്പം ലഭിച്ചിരുന്ന ഡാറ്റ ആനുകൂല്യവും കുറച്ചിരിക്കുകയാണ് പൊതുമേഖല ടെലിക്കോം സ്ഥാപനം. ഏപ്രിലിൽ പഞ്ചാബിൽ ബിഎസ്എൻഎഎൽ (BSNL) 4ജി ലോഞ്ച് ചെയ്യുമെന്ന വാർത്തകൾക്കിടെയിലാണ് പ്ലാനുകളുടെ വാലിഡിറ്റിയും ഡാറ്റ ആനുകൂല്യങ്ങളുമൊക്കെ തുടർച്ചയായി വെട്ടിക്കുറയ്ക്കുന്നത്. 

599 രൂപയുടെ നൈറ്റ് അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) നൽകുന്ന ഏറ്റവും ജനപ്രിയമായ നൈറ്റ് അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനായിരുന്നു 599 രൂപയുടെ വർക്ക് ഫ്രം ഹോം ഓഫർ. പ്ലാനിൽ ഡെയിലി 5 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഈ പ്ലാനിനൊപ്പം പ്രതിദിനം 5 ജിബി ഡാറ്റ ലഭിക്കില്ല. പകരം മൂന്ന് ജിബി ഡാറ്റ മാത്രമായിരിക്കും കിട്ടുക. ഒറ്റയടിക്ക് നഷ്ടമായത് ഡെയിലി കിട്ടേണ്ട 2 ജിബി ഡാറ്റ.

മറ്റൊരു കമ്പനിയും ഇത്തരമൊരു പ്ലാൻ നൽകുന്നില്ലെന്നതായിരുന്നു ബിഎസ്എൻഎല്ലിന്റെ 599 രൂപയുടെ പ്ലാനിനോടുള്ള ആകർഷണം. ഡെയിലി ഡാറ്റ ലിമിറ്റിൽ കുറവ് വരുത്തിയെങ്കിലും രാത്രിയിൽ ലഭിക്കുന്ന സൌജന്യ അൺലിമിറ്റഡ് ഡാറ്റയിൽ ( രാത്രി 12 മുതൽ വെളുപ്പിനെ 5 വരെ ) മാറ്റമൊന്നും വരുത്തിയിട്ടില്ല. നൈറ്റ് അൺലിമിറ്റഡ് ഡാറ്റയും പ്രതിദിനം 3 ജിബി ഡാറ്റ ബാലൻസുമാണ് ഇപ്പോൾ 599 രൂപയുടെ പ്ലാനിന്റെ ഹൈലൈറ്റ്.

ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. എന്നാൽ നൈറ്റ് അൺലിമിറ്റഡ് ആനുകൂല്യപ്രകാരം യൂസ് ചെയ്യുന്ന ഡാറ്റയുമായോ സ്പീഡുമായോ മെയിൻ ഡാറ്റ ബാലൻസിന് ബന്ധമൊന്നുമില്ല. സൌജന്യ വോയ്സ് കോളിങും ഡെയിലി 100 എസ്എംഎസുകളും ഈ BSNL പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. 599 രൂപയുടെ പ്ലാനിനൊപ്പം ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ഫ്രീയായി ബിഎസ്എൻഎൽ( BSNL) ട്യൂണുകൾ, സിങ് മ്യൂസിക്, ആസ്ട്രോസെൽ, ഗെയിമിയോൺ എന്നീ സേവനങ്ങളും പ്ലാനിനൊപ്പം വരുന്നു. ജനപ്രിയമായ ഒടിടി പ്ലാറ്റ്ഫോമുകളൊന്നും പ്ലാനിനൊപ്പം വരുന്നില്ലെന്നതാണ് ഒരു പോരായ്മ. 84 ദിവസത്തെ വാലിഡിറ്റിയും 599 രൂപയുടെ നൈറ്റ് അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. പ്ലാൻ വാലിഡിറ്റിയ്ക്കുള്ളിൽ 599 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യുമ്പോൾ ബാക്കിയുള്ള വാലിഡിറ്റി ദിനങ്ങളും ലഭിക്കും.

BSNL 4G ഏപ്രിലിൽ?

ബിഎസ്എൻഎൽ (BSNL) 4ജി ഏപ്രിൽ മാസത്തിനുള്ളിൽ ലോഞ്ച് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. പഞ്ചാബിലെ ഫിറോസ്പൂർ, അമൃത്സർ, പത്താൻകോട്ട് എന്നീ മൂന്ന് ജില്ലകളിൽ ഓദ്യോഗികമായി ബിഎസ്എൻഎൽ 4ജി 4G സേവനങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിലത്തെ പ്ലാനുകളുടെ വാലിഡിറ്റിയും മറ്റും വെട്ടിക്കുറയ്ക്കുന്നത് ഇതിന് മുന്നോടിയായാകാനാണ് സാധ്യത.

Connect On :