3GB ഡാറ്റ നൽകുന്ന BSNL പ്ലാനുകൾ

3GB ഡാറ്റ നൽകുന്ന BSNL പ്ലാനുകൾ
HIGHLIGHTS

3 ജിബി ഡാറ്റ നൽകുന്ന രണ്ട് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്

299, 599 രൂപ എന്നിങ്ങനെയാണ് പ്ലാനിന്റെ നിരക്കുകൾ

ഈ പ്ലാനുകളുടെ പ്രത്യേകതകളും ആനുകൂല്യങ്ങളും താഴെ കൊടുക്കുന്നു

ബിഎസ്എൻഎൽ (BSNL) ഉപയോക്താക്കൾക്ക് ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്. കുറഞ്ഞ വിലയിൽ പോലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് കമ്പനിക്കുള്ളത്. കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്കായി ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളും കമ്പനി നൽകുന്നു.

299 രൂപ, 599 രൂപ നിരക്കുകളിലാണ് ബിഎസ്എൻഎൽ (BSNL) 3GB ഡാറ്റ നൽകുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നത്. ഈ പ്ലാനുകൾ തമ്മിൽ പ്രധാന വ്യത്യാസം എന്ന് എടുത്തു പറയേണ്ടത് വാലിഡിറ്റിയുടെ കാര്യത്തിൽ മാത്രമാണുള്ളത്. രണ്ട് പ്ലാനുകളും മികച്ച ഒരുപാടു ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വീഡിയോ സ്ട്രീമിങ്, വർക്ക് ഫ്രം ഹോം, ഓൺലൈൻ ഗെയിമിങ് എന്നിവയ്ക്കായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാനുകൾ മികച്ച ഒരു ഓപ്ഷനായിരിക്കും. ബിഎസ്എൻഎൽ (BSNL) 4G നെറ്റ്വർക്ക് ലഭ്യമാകുന്ന ഇടങ്ങളിലെ ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം.

 299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

299 രൂപ വിലയുള്ള ബിഎസ്എൻഎൽ ( BSNL) പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസവും 3GB  ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവുമുള്ള 3GB ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയുന്നു. ഈ പ്ലാനിൽ അധിക ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

വർക്ക് ഫ്രം ഹോം വിഭാഗത്തിലാണ് ബിഎസ്എൻഎൽ 599 രൂപ വിലയുള്ള പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 3GB ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 252GB ഡാറ്റ ലഭിക്കുന്നു. രാജ്യത്തെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ വീതവും 599 രൂപ വിലയുള്ള ബിഎസ്എൻഎൽ വർക്ക് ഫ്രം ഹോം പ്ലാൻ നൽകുന്നു.

599 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിലൂടെ സിങ്, പിആർബിടി, ആസ്ട്രോസെൽ തുടങ്ങിയ അധിക ആനുകൂല്യങ്ങളും വരിക്കാർക്ക് ലഭിക്കും. ഈ ആനുകൂല്യങ്ങൾ കൂടാതെ രാത്രി 12 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിൽ അൺലിമിറ്റഡ് സൗജന്യ ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ സമയത്ത് ഉപയോഗിക്കുന്ന ഡാറ്റ പ്രതിദിന ഡാറ്റ ലിമിറ്റിൽ ചേരില്ല. അതുകൊണ്ട് തന്നെ ഈ സമയത്ത് എത്ര ഡാറ്റവേണമെങ്കിലും ഉപയോദഗിക്കാം. ദിവസവുമുള്ള 3GB ഡാറ്റ അവസാനിച്ചാൽ പകൽ സമയത്ത് വേഗത 40 Kbps ആയി കുറയുന്നു.

രണ്ട് പ്ലാനുകളും 4ജി നെറ്റ്വർക്ക് ലഭ്യമാകുന്ന സ്ഥലങ്ങളിൽ മാത്രമേ ഉപയോഗപ്പെടുകയുള്ളൂ. ഈ പ്ലാനുകൾ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു. വൈകാതെ തന്നെ ബിഎസ്എൻഎൽ 4G നെറ്റ്വർക്ക് രാജ്യത്ത് അവതരിപ്പിക്കാൻ പോവുകയാണ്. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ ഇതിനകം 4G നെറ്റ്വർക്ക് ലഭ്യമായിട്ടുമുണ്ട്. ഇത്തരം ഇടങ്ങളിലുള്ള ആളുകൾക്ക് മികച്ച ചോയിസാണ് 299 രൂപയുടെയും 599 രൂപയുടെയും പ്ലാനുകൾ.

Digit.in
Logo
Digit.in
Logo