ഏറ്റവും വിലക്കുറവിൽ ആകർഷക പാക്കേജുകൾ നൽകുന്നതിൽ BSNL ആണ് മുൻപന്തിയിൽ. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി വാലിഡിറ്റി കൂടുതലുള്ള പ്ലാനുകളും, സാധാരണക്കാരന് മിതമായ നിരക്കിൽ ഇന്റർനെറ്റ് ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളും അവതരിപ്പിക്കാറുണ്ട്.
ഇപ്പോൾ കമ്പനിയുടെ പക്കലുള്ള ഒരു കിടിലൻ Recharge planനെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. 184 രൂപയ്ക്ക് ദിവസവും 1GB ഡാറ്റയും ഒപ്പം മികച്ച വാലിഡിറ്റിയും ലഭിക്കുന്ന പ്ലാനാണിത്. ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം…
184 രൂപയ്ക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കുന്ന പ്ലാനാണിത്. ലോക്കൽ, STD കോളുകൾ തികച്ചും സൌജന്യമായി ഈ റീചാർജ് പാക്കേജിലൂടെ ലഭിക്കും. ദിവസേന 100 SMSഉം ഇതിലൂടെ ഫ്രീയായി ലഭിക്കുന്നു. 28 ദിവസം വാലിഡിറ്റി ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഇതിലൂടെ ദിവസേന നിങ്ങൾക്ക് 1GB ഡാറ്റ ലഭിക്കുന്നതാണ്. ഈ ഡാറ്റ ക്വാട്ട കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 40Kbps ആയി കുറയും.
Also Read: Amazon Great Indian Festival: മികച്ച ഡിസ്‌കൗണ്ടിൽ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ
184 രൂപ മുടക്കിയാൽ അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ്, 1 GB ഡാറ്റ എന്നിവ മാത്രമല്ല, മറ്റൊരു മികച്ച ഓഫറും bsnl നൽകുന്നുണ്ട്. 28 ദിവസത്തേക്ക് നിങ്ങൾക്ക് സൌജന്യമായി bsnl tune ലഭിക്കാനും ഈ ഓഫർ ധാരാളം.
1 രൂപ വ്യത്യാസത്തിൽ വേറെയും bsnl പ്ലാനുകൾ കൂടിയുണ്ട്. ഇതിൽ 185 രൂപയുടെ റീചാർജ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. നേരത്തെ പറഞ്ഞ പ്ലാനുകളുടെ എല്ലാ ആനുകൂല്യങ്ങളും ഇതിലുൾപ്പെടുന്നു. അധികമായി ഓൺലൈൻ ഗെയിമിങ്ങിനുള്ള ആനുകൂല്യവും ഇതിൽ വരുന്നു.
അൺലിമിറ്റഡ് കോളുകളും SMSഉം 1GB ഡാറ്റയും ദിവസേന ലഭിക്കുന്ന ഈ പ്ലാനിൽ ബിഎസ്എൻഎൽ ട്യൂണുകളും, ഹാർഡി ഗെയിംസ് സർവീസും ഉൾപ്പെടുന്നുണ്ട്.
187 രൂപയുടെ ബിഎസ്എൻഎൽ റീചാർജ് പ്ലാനിൽ 28 ദിവസം വാലിഡിറ്റിയാണ്. ഫ്രീ PRBTയും പ്രതിദിനം 1.5GB ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും.എന്തായാലും ഏകദേശം ഒരു മാസത്തെ വാലിഡിറ്റിയിൽ 1GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും മെസേജ് ഓപ്ഷനുകളും ലഭിക്കുന്ന ഈ പ്ലാനുകൾ സാധാരണ ബജറ്റിൽ റീചാർജ് ചെയ്യുന്നവർക്ക് ഇണങ്ങുന്നതാണ്. വീട്ടിൽ വൈ-ഫൈ കണക്ഷനുള്ളവർക്ക്, അധികമായി ഇന്റർനെറ്റ് വേണ്ടെങ്കിലും ഈ ബിഎസ്എൻഎൽ പ്ലാൻ ഉചിതമാണ്.