BSNL വരിക്കാർക്ക് വളരെ ലാഭകരമായ പ്ലാനുകൾ അറിയണോ? Bharat Sanchar Nigam Limited തരുന്ന ആകർഷകമായ പ്ലാനുകൾ നോക്കിയാലോ? അതും വളരെ തുച്ഛ വിലയ്ക്ക് മികച്ച പാക്കേജുകൾ ബിഎസ്എൻഎല്ലിൽ നിന്ന് കിട്ടും.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇനി അതിവേഗ കണക്റ്റിവിറ്റി കൂടി നടപ്പിലാക്കാൻ ഒരുങ്ങുന്നു. വോയ്‌സ്, ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബജറ്റിലിണങ്ങുന്ന പ്ലാനുകൾ നോക്കാം.
200 രൂപയിൽ താഴെയുള്ള നിരവധി പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്. ഇവയെല്ലാം മികച്ച ആനുകൂല്യങ്ങളോടെയാണ് വരുന്നത്. ഈ പ്ലാനുകൾ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഗുണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
താങ്ങാനാവുന്നതും മികച്ച വോയ്‌സ് ആനുകൂല്യങ്ങളുമുള്ള പ്ലാനുകൾ നോക്കാം. ഈ പ്ലാനിന് 107 രൂപ മാത്രമാണ് ചെലവാകുക. ലോക്കൽ, എസ്ടിഡി കോളുകൾ ഉൾപ്പെടെ 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളുകൾ ലഭിക്കും. ഇതിൽ അൺലിമിറ്റഡ് ഡാറ്റയോ വോയ്‌സോ ഉൾപ്പെടുന്നില്ല. എങ്കിലും പരിമിതമായി കോളിങ് ചെയ്യുന്നവർക്ക് കുറഞ്ഞ ബജറ്റിലെടുക്കാവുന്ന പ്ലാനാണിത്. അതുപോലെ കൂടുതൽ ഡാറ്റ ആവശ്യമില്ലാത്തവർക്കും ഇത് ലാഭമായിരിക്കും.
ബേസിക് പ്ലാനുകളേക്കാൾ കൂടുതൽ ഓഫർ ആവശ്യമുള്ളവർക്ക് ഇത് തെരഞ്ഞെടുക്കാം. ഈ ബിഎസ്എൻഎൽ പ്ലാനിന് ചെലവാകുന്നത് 153 രൂപ മാത്രമാണ്. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാം. ഈ പ്ലാൻ 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ ഡാറ്റ തീർന്നാൽ, ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
വോയ്‌സും ഡാറ്റ ഉൾക്കൊള്ളുന്ന മറ്റൊരു മികച്ച പ്ലാനാണിത്. ഇതിന് വിലയാകുന്നത് വെറും 199 രൂപ മാത്രമാണ്. എന്നാലോ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ നിങ്ങൾക്ക് ലഭിക്കുന്നു. പ്രതിദിനം 2 ജിബി ഡാറ്റ ഇത് നൽകുന്നു. ഈ 2 ജിബി പരിധി കഴിഞ്ഞാൽ വേഗത 40 കെബിപിഎസായി കുറയുന്നു. ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസ്സുമുണ്ട്. ഇങ്ങനെ ബേസിക് ആനുകൂല്യങ്ങൾ എല്ലാം ഉൾപ്പെടുന്ന മികച്ച പാക്കേജാണിത്.
Also Read: Reliance Jio: ഈ ജിയോ പ്ലാനിന് വെറും 198 രൂപ മാത്രം, Unlimited 5G, അൺലിമിറ്റജ് കോളിങ് ആസ്വദിക്കാം