BSNL വരിക്കാർക്കായി വളരെ ലാഭകരമായ ഒരു പ്ലാൻ പരിചയപ്പെടുത്താം. സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. തുച്ഛമായ വിലയിൽ മികച്ച വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾ ബിഎസ്എൻഎൽ തരുന്നു. വാലിഡിറ്റി മാത്രമല്ല ഡാറ്റ, കോളിങ്, SMS ആനുകൂല്യങ്ങളും ഇതിലുണ്ട്.
മുൻനിര സ്വകാര്യ ടെലികോം കമ്പനികളേക്കാൾ ലാഭകരമായ പ്ലാനാണ്. ഇന്റർനെറ്റ് വേഗതയാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതിനും ബിഎസ്എൻഎൽ പ്രവർത്തനങ്ങൾ തുടങ്ങി. രണ്ട് മാസങ്ങൾക്കുള്ളിൽ സർക്കാർ ടെലികോം 4G വിന്യസിക്കുന്നത് പൂർത്തിയാകും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
സമീപ മാസങ്ങളിൽ ലക്ഷക്കണക്കിന് വരിക്കാർ തങ്ങളുടെ നമ്പറുകൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തിട്ടുണ്ട്. കാരണം വിലയ്ക്ക് അനുസരിച്ച് സേവനങ്ങൾ നൽകുന്നത് ബിഎസ്എൻഎൽ മാത്രമാണ്. ഇങ്ങനെ കമ്പനി തരുന്ന ബജറ്റ്-സൗഹൃദ പ്ലാനുകളിൽ ഒന്നാണ് 666 രൂപയുടേത്.
ഏറ്റവും പുതിയ പ്ലാനുകളിൽ 666 രൂപയുടെ റീചാർജ് പ്ലാനും ഉൾപ്പെടുന്നു. കേരള സർക്കിളിലുള്ള വരിക്കാർക്ക് ഈ പാക്കേജ് ലഭ്യമാണ്. 666 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദീർഘകാല വാലിഡിറ്റിയും ആവശ്യത്തിന് ഡാറ്റയും നേടാം.
ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വാലിഡിറ്റി തന്നെയാണ്. 105 ദിവസം എന്നാൽ 3 മാസത്തിൽ കൂടുതൽ കാലയളവ് ലഭിക്കുന്നതാണ്.
ഈ വാലിഡിറ്റിയിൽ ഉടനീളം നിങ്ങൾക്ക് അൺലിമിറ്റഡ് സൗജന്യ കോളുകൾ ലഭിക്കുന്നതാണ്. അതും ഇന്ത്യയിൽ മുഴുവനായി ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ അനുവദിക്കുന്നു. ബിഎസ്എൻഎൽ പ്രതിദിനം 100 സൗജന്യ എസ്എംഎസ് അനുവദിച്ചിരിക്കുന്നു.
അതുപോലെ ദിവസേന 2GB അതിവേഗ ഡാറ്റ ഇതിലുണ്ട്. 4ജി സ്പീഡിൽ 2ജിബി കേരളത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമാണ്. മറ്റിടങ്ങളിലും ഒക്ടോബറിനുള്ളിൽ അതിവേഗ സേവനം എത്തിയേക്കും. ദിവസവും 2ജിബി വീതം 105 ദിവസത്തേക്ക് 210GB നേടാം. പ്രതിദിന ഡാറ്റ പരിധി തീർന്നാൽ ഡാറ്റ വേഗത 40kbps ആയി കുറയും. ഇതിന് അധിക പൈസ ഈടാക്കുന്നില്ല.
Read More: BSNL 4G Delay: കേന്ദ്ര സർക്കാർ 6000 കോടി രൂപ കൂടി അനുവദിച്ചേക്കും!
ദൈർഘ്യമേറിയ വാലിഡിറ്റിയും മാന്യമായ ഡാറ്റയും സൗജന്യ കോളിങ്ങും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അതിനാൽ തന്നെ സാധാരണക്കാർക്ക് ഇണങ്ങിയ ബെസ്റ്റ് പ്ലാനാണിത്. അതുപോലെ വിദ്യാർഥികൾക്കും ഈ പ്ലാൻ നല്ല ഓപ്ഷൻ തന്നെയാണ്. കാരണം ഇതിൽ നിങ്ങൾക്ക് ആവശ്യത്തിന് ഡാറ്റ ലഭിക്കുന്നുണ്ട്.