എന്റർടൈൻമെന്റ്, ഗെയിമിങ് ആനുകൂല്യങ്ങളോടെ വരുന്ന BSNL പ്ലാൻ

Updated on 10-Apr-2023
HIGHLIGHTS

വേറിട്ട ആനുകൂല്യങ്ങളാണ് ബിഎസ്എൻഎല്ലിന്റെ 269 രൂപയുടെ റീച്ചാർജ് പ്ലാൻ നൽകുന്നത്

എന്റർടൈൻമെന്റ്, ഗെയിമിംഗ് ആനുകൂല്യങ്ങൾ നൽകുന്ന മികച്ച പ്ലാനാണിത്‌

269 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങൾ പരിശോധിക്കാം

ആനുകൂല്യങ്ങൾ എല്ലാം ഏതാണ്ട് ഒരേ രീതിയിൽ തന്നെ വരുന്ന വിവിധ കമ്പനികളുടെ ടെലിക്കോം പ്ലാനുകൾക്കിടയിൽ വേറിട്ട ആനുകൂല്യങ്ങളുള്ള പ്ലാനുകളും ഉണ്ട്. അ‌ത്തരത്തിൽ ഒന്നാണ് ബിഎസ്എൻഎല്ലി (BSNL)ന്റെ 269 രൂപയുടെ റീച്ചാർജ് പ്ലാൻ. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച റീച്ചാർജ് പ്ലാനുകൾ നൽകാറുണ്ട്. 

BSNLന്റെ 269 രൂപയുടെ റീച്ചാർജ് പ്ലാൻ

സൗജന്യ കോളിംഗ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളോടെയാണ് ബിഎസ്എൻഎല്ലി (BSNL)ന്റെ 269 രൂപയുടെ റീച്ചാർജ് പ്ലാൻ എത്തുന്നത്. എന്നാൽ മറ്റ്‌ ചില ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകുന്നുണ്ട്. എന്റർടൈൻമെന്റ്, ഗെയിമിംഗ് ആനുകൂല്യങ്ങൾ എന്നിവയാണ് അത്.

269 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ

269 രൂപയുടെ പ്രീപെയ്ഡ് പായ്ക്ക് ഉപഭോക്താക്കൾക്ക് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിംഗ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു, പ്രതിദിനം 2GB ഡാറ്റയും ഇതിലുണ്ട്. ഈ ഡാറ്റ പരിധി പിന്നിട്ടാലും 40 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ 100 എസ്എംഎസും അ‌ടങ്ങിയിട്ടുണ്ട്. 

എന്റർടൈൻമെന്റ്, ഗെയിമിംഗ് ആനുകൂല്യങ്ങൾ

269 രൂപയുടെ ബിഎസ്എൻഎൽ (BSNL) പായ്ക്ക് നിരവധി എന്റർടെയ്ൻമെന്റ്, ഗെയിമിംഗ് ആനുകൂല്യങ്ങളാലും സമ്പന്നമാണ്. ഇറോസ് നൗ, Lystn പോഡ്‌കാസ്റ്റ് സേവനങ്ങൾ, ലോക്ധുൻ, സിങ്ങ് മ്യൂസിക് എന്നിവയാണ് എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്.  ഹാർഡി ഗെയിമുകൾ, ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനം, ആസ്ട്രോസെൽ, ഗെയിംഓൺ സേവനങ്ങൾ, ഗെയിംയം എന്നിവയാണ് 269 രൂപയുടെ പ്ലാനിലെ ഗെയിമിംഗ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നത്. 

മറ്റു പ്രത്യേകതകൾ

എട്ടിലധികം എന്റർടൈൻമെന്റ് ആഡ്-ഓണുകളാണ് ഈ പ്ലാനിനൊപ്പം ബിഎസ്എൻഎൽ (BSNL) ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഒരു ഉപയോക്താവിന് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും കമ്പനി ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഏതാണ്ട് എല്ലാ സർക്കിളുകളിലും ഈ ബിഎസ്എൻഎൽ പ്ലാൻ ലഭ്യമാണ്. എന്നാൽ ഈ പ്ലാൻ ലഭ്യമല്ലാത്ത ചില സർക്കിളുകളും ഉണ്ടാകാം. അ‌തിനാൽ ഉപയോക്താക്കൾ ബിഎസ്എൻഎൽ ആപ്പ്, വെബ്​സൈറ്റ് എന്നിവയിലേതെങ്കിലും സന്ദർശിച്ച് ഈ പ്ലാനിന്റെ ലഭ്യത ഉറപ്പാക്കുക. എന്റർടെയ്ൻമെന്റ്, ഗെയിമിങ് എന്നിവയിൽ താൽപര്യമുള്ളവർക്കുള്ള ബിഎസ്എൻഎല്ലിന്റെ ഏറ്റവും നല്ല ഓഫറുകളിൽ ഒന്നാണിത്.

Connect On :