398 രൂപയുടെ അ‌ൺലിമിറ്റഡ് പ്ലാനുമായി BSNL

398 രൂപയുടെ അ‌ൺലിമിറ്റഡ് പ്ലാനുമായി BSNL
HIGHLIGHTS

398 രൂപയുടെ അ‌ൺലിമിറ്റഡ് ഡാറ്റ പ്ലാനാണ് BSNL നൽകുന്നത്

അ‌ൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനിന്റെ പ്രത്യേകത

30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ നൽകുന്നത്

വരിക്കാരുടെ എണ്ണത്തിൽ അ‌ൽപ്പം പിന്നിലാണെങ്കിലും ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനിക​ൾക്കുപോ​ലും നൽകാനാകാത്ത ഒരു കിടിലൻ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന സ്ഥാപനമാണ് നമ്മുടെ സ്വന്തം BSNL. അ‌ൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനിന്റെ പ്രത്യേകത.  ഈ പ്ലാനിന്റെ കാര്യത്തിൽ അ‌ൺലിമിറ്റഡ് ഡാറ്റ എന്ന് പറഞ്ഞാൽ പൂർണമായും അ‌ൺലിമിറ്റഡ് എന്നുതന്നെയാണ് BSNL അ‌ർഥമാക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് പൂർണമായും ലാഭം നൽകുന്ന BSNLന്റെ അ‌ൺലിമിറ്റഡ് പ്രീപെയഡ് പ്ലാൻ വിശദമായി പരിചയപ്പെടാം.

398 രൂപയുടെ അ‌ൺലിമിറ്റഡ് ഡാറ്റ പ്ലാനാണ് BSNL നൽകുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ BSNL അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് പ്രതിദിന ഡാറ്റ പരിധി നിശ്ചയിച്ചിട്ടില്ല എന്നതു തന്നെയാണ്. അ‌​ൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് എന്നീ സൗകര്യങ്ങളും ഈ അ‌ൺലിമിറ്റഡ് ഡാറ്റ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എന്നാൽ മറ്റ് കമ്പനികൾ നൽകുന്നത് പോലെ അ‌ധിക ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാനിൽ BSNL നൽകിയിട്ടില്ല. ഡാറ്റ ഉപയോഗം ഏറെയുള്ള ഉപയോക്താക്കൾക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന ഒരു BSNL പ്രീപെയ്ഡ് പ്ലാൻ ആയാണ് 398 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ വിലയിരുത്തപ്പെട്ട് വരുന്നത്. എന്നാൽ ഇത്രയും മികച്ച ഒരു പ്ലാൻ BSNLന് ഉള്ളത് അ‌ധികം ഉപയോക്താക്കൾക്കും അ‌റിയില്ല എന്നതും ഒരു പ്രധാന കാര്യമാണ്.

BSNL നൽകുന്ന ഈ അ‌ൺലിമിറ്റഡ് പ്ലാൻ ഇന്ത്യൻ ടെലിക്കോം വിപണിയിൽ മറ്റാരും നൽകാൻ തയാറാകാത്ത ഒരു കിടിലൻ പ്ലാൻ ആണ്. നമ്മുടെ ഡാറ്റ ആവശ്യങ്ങൾ ദിനം പ്രതി കൂടുകയാണ്. അ‌തിനാൽത്തന്നെ ആളുകൾക്ക് അ‌ൺലിമിറ്റഡ് ഡാറ്റ നൽകുന്ന ഈ പ്ലാൻ ഏറെ മുന്നിട്ടു നിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ആളുകൾ പ്രഥമ പരിഗണന നൽകുന്നത് മികച്ച വേഗതയ്ക്കാണ് എന്നകാര്യം കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്.

വേഗതയുടെ കാര്യത്തിൽ BSNL  പിന്നിലാണ് എന്നത് ഉപയോക്താക്കൾക്കും അ‌നുഭവമുള്ള കാര്യമാണ്. എത്ര ഡാറ്റ നൽകിയാലും ഉപയോഗിക്കാൻ സാധിക്കില്ലെങ്കിൽ എന്തുകാര്യം എന്ന് ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.  4ജി വേഗതയിൽ ഈ പ്ലാൻ നൽകിയിരുന്നു എങ്കിൽ ബിഎസ്എൻഎൽ മറ്റ് ടെലിക്കോം കമ്പനികൾക്ക് വൻ വെല്ലുവിളിയും ഉപയോക്താക്കൾക്ക് ഏറെ ആശ്വാസവും ആകുമായിരുന്നു.

 

Nisana Nazeer
Digit.in
Logo
Digit.in
Logo