BSNL prepaid plan: കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റിയുള്ള ഒരു റീചാർജ് പ്ലാനാണോ നിങ്ങൾക്ക് താൽപ്പര്യം? അതും ദിവസേന കൂടുതൽ ഡാറ്റ കൂടി ലഭിക്കുമെങ്കിൽ ഉറപ്പായും ഈ പ്ലാൻ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.
797 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ നിങ്ങൾക്ക് വാർഷിക റീചാർജ് പാക്കേജായും കണക്കാക്കാവുന്നതാണ്. കാരണം, ഒരു വർഷത്തെ വാലിഡിറ്റിയോടെയാണ് ഈ BSNL Recharge plan വരുന്നത്.
ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന ഈ മികച്ച പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഈ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് ദിവസവും 2 GB ഡാറ്റയാണ് ലഭിക്കുന്നത്. കൂടാതെ, അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 100 എസ്എംഎസും ഇതിൽ ലഭ്യമാണ്. എന്നാൽ, ഈ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ആദ്യ 2 മാസങ്ങളിലേക്കാണ് ലഭിക്കുക. ബാക്കിയുള്ള വാലിഡിറ്റി ദിവസങ്ങളിൽ സിം ആക്ടീവായി നിർത്താൻ ഈ പ്ലാൻ മതി.
Read More: Moto G32 Discount Sale: വെറും 8,999 രൂപയ്ക്ക് 5000mAh ബാറ്ററി ഫോൺ വാങ്ങണോ?
സിം ആക്ടീവായി നിർത്താൻ ആഗ്രഹിക്കുന്നവർക്കുള്ള റീചാർജ് പ്ലാനാണിത്. 60 ദിവസം പൂർത്തിയാകുമ്പോൾ ഈ പ്ലാനിലൂടെ ലോക്കൽ, എസ്ടിഡി കോളുകൾ 2/മിനിറ്റ് നിരക്കിൽ ലഭിക്കുന്നു. 80 പൈസ നിരക്കിൽ SMSഉം 25 പൈസയ്ക്ക് 1MB എന്ന നിരക്കിൽ ഡാറ്റയും ലഭ്യമാകും.
ബിഎസ്എൻഎൽ വെബ്സൈറ്റിൽ പ്രീ- പെയ്ഡ് പ്ലാൻ വിഭാഗത്തിൽ നിന്നും പ്ലാൻ വൌച്ചേഴ്സ് എന്ന ഓപ്ഷനിൽ ഈ പ്ലാൻ നിങ്ങൾക്ക് കാണാൻ സാധിക്കും.
300 ദിവസങ്ങളിൽ കൂടുതൽ കാലാവധിയുള്ള മറ്റ് നിരവധി റീചാർജ് പ്ലാനുകൾ പൊതുമേഖല ടെലികോം കമ്പനിയുടെ പക്കലുണ്ട്. മറ്റ് ടെലികോം കമ്പനികളുടെ പ്ലാനുമായി ഒത്തുനോക്കിയാൽ ഇവയുടെ വിലയും കുറവാണ്. 1999 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് കൃത്യം 365 ദിവസത്തെ വാലിഡിറ്റി വരുന്നു.
2399 രൂപയുടെ റീചാർജ് പാക്കേജിൽ ദിവസേന 2GB ഡാറ്റയും, 395 ദിവസത്തെ വാലിഡിറ്റിയും ലഭ്യമാണ്. ഒരു വർഷത്തെ വാലിഡിറ്റിയുള്ള മറ്റൊരു പ്രീ- പെയ്ഡ് പാക്കേജാണ് 2999 രൂപയുടെ പ്ലാൻ. ഇതിൽ 365 ദിവസം എന്ന കാലാവധിയിൽ 3GB ഡാറ്റ ലഭ്യമാണ്. ചെലവുകുറഞ്ഞ മറ്റൊരു BSNL validity plan കൂടിയുണ്ട്. 336 ദിവസമാണ് ഇതിന്റെ കാലാവധി എങ്കിലും 1499 രൂപ മാത്രമാണ് ചെലവ് വരിക.