439 രൂപയുടെ റീചാർജ് പ്ലാൻ BSNLൽ നിന്നും…

Updated on 18-Apr-2023
HIGHLIGHTS

90 ദിവസത്തേക്കുള്ള വാലിഡിറ്റി നൽകുന്ന മികച്ച പ്ലാനാണിത്

300 എസ്എംഎസുകൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു

മുംബൈയിലെയും ഡൽഹിയിലെയും MTNL നെറ്റ്‌വർക്ക് ഇതിൽ ഉൾപ്പെടും

BSNLന്റെ വോയിസ് ആനുകൂല്യങ്ങൾ മാത്രം നൽകുന്ന പ്രീപെയ്ഡ് പ്ലാനാണ് 439 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 90 ദിവസത്തേക്കുള്ള വാലിഡിറ്റി നൽകുന്ന  മികച്ച പ്ലാനാണിത്. കഴിഞ്ഞ വർഷം ദീപാവലി സമയത്താണ് ഈ പ്ലാൻ പ്രാബല്യത്തിൽ വന്നത്. BSNL-ന്റെ 439 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

BSNLന്റെ 439 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാൻ ഉപഭോക്താക്കൾക്ക് ലോക്കൽ STD, ഇൻ-ഹോം, നാഷണൽ റോമിംഗ് എന്നിവയ്‌ക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. മുംബൈയിലെയും ഡൽഹിയിലെയും MTNL നെറ്റ്‌വർക്ക് ഇതിൽ ഉൾപ്പെടും. 300 എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.ഉപഭോക്താക്കൾക്ക് 439 രൂപ പ്ലാനിനൊപ്പം 90 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആസ്വദിക്കാം. ഇത് പ്രതിദിനം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ചാർജുകൾ ഏകദേശം 4.80 രൂപയായി കൊണ്ടുവരുന്നു.

ഒരു ഡാറ്റ ആനുകൂല്യങ്ങളും 439 രൂപയുടെ പ്ലാനിലില്ല. ഔദ്യോഗിക വെബ്‌സൈറ്റിലും ടെൽകോയുടെ സെൽഫ് കെയർ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തും ഈ പ്ലാൻ റീചാർജ് ചെയ്യാവുന്നതാണ്.439 രൂപയുടെ റീചാർജ് പ്ലാനിനൊപ്പം വന്ന മറ്റൊരു പ്ലാനാണ് 1198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. ദീർഘനാൾ വാലിഡിറ്റി നൽകുന്ന പ്ലാനുകളിൽ ഒന്നാണ് ബിഎസ്എൻഎല്ലി​ന്റെ 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. പ്രതിമാസം 3 ജിബി ഡാറ്റ, 300 മിനിറ്റ് കോളിങ്, 30 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. ഒരു വർഷം വരെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. എല്ലാ മാസവും ആനുകൂല്യങ്ങൾ പുതുക്കുന്നതായിരിക്കും. 

4G  ഏപ്രിലിൽ

ഏപ്രിലിൽ 4G ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് BSNL. 4ജി ലോഞ്ചിനായി എക്വിപ്പ്മെന്റ്സ് ടാറ്റ കൺസൾട്ടൻസി സർവീസസിൽ) നിന്നും ബിഎസ്എൻഎല്ലിന് കൊടുത്തുതുടങ്ങി. പഞ്ചാബിലെ അമൃത്സർ, പത്താൻകോട്ട്, ഫിറോസ്പൂർ എന്നിവിടങ്ങളിൽ ആണ്  ആദ്യം 4G ലഭ്യമാകുന്ന ജില്ലകൾ 1,00,000 സൈറ്റുകളിലേക്കുള്ള 4G ഉപകരണങ്ങളാണ് കരാറിൽ ഉള്ളത്. 

50 സൈറ്റുകൾക്കുള്ള എക്വിപ്പ്മെന്റ്സ് ടിസിഎസിന്റെ സ്ഥാപനമായ തേജസ് നെറ്റ്വർക്ക്സ് ഇപ്പോൾ തന്നെ വിതരണം ചെയ്തിട്ടുണ്ട്. സോഫ്റ്റ്വെയർ പാച്ച് അപ്ഗ്രേഡ് എന്ന നിലയ്ക്ക് സി-ഡോട്ട് ( സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് ) ഇവ വിന്യസിക്കും. പ്രതീക്ഷിച്ച നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ ഏപ്രിൽ മാസം തന്നെ 4G രംഗത്ത് വരും.

ബിഎസ്എൻഎല്ലിന്റെ അവസാനത്തെ പ്രതീക്ഷയാണ് 4G  ലോഞ്ച്. 4Gയില്ലാത്തതിനാൽ 7.7 മില്ല്യൺ സബ്സ്ക്രൈബേഴ്സിനെ കമ്പനിക്ക് നഷ്ടമായിരുന്നു. 5,457 കോടിയുടെ വാർഷിക നഷ്ടവും ബിഎസ്എൻഎല്ലിനു ഉണ്ടായി. 1.6 ലക്ഷം കോടിയുടെ പാക്കേജിലാണ് നിലവിൽ ബിഎസ്എൻഎൽ പിടിച്ചു നിൽക്കുന്നത്. റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടാനുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ നീക്കം ആരംഭിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ 4ജി ഇനിയും വൈകിയാൽ ടെലിക്കോം സേവനങ്ങൾക്ക് ഉയ‍ർന്ന നിരക്ക് നൽകേണ്ടി വരും.

 

Connect On :