699 രൂപയുടെ കിടിലൻ റീചാർജ് പ്ലാനുമായി BSNL
699 രൂപയുടെ BSNL പ്ലാൻ 130 ദിവസം നീളുന്ന വാലിഡിറ്റി ഓഫർ ചെയ്യുന്നു
ഉപയോഗിക്കാത്ത വാലിഡിറ്റി സേവ് ചെയ്യാനുള്ള ഓപ്ഷൻ ഈ പ്ലാനിലുണ്ട്
ബിഎസ്എൻഎൽ പ്ലാൻ രാജ്യത്തെ മിക്ക ടെലിക്കോം സർക്കിളുകളിലും ലഭ്യമാണ്
BSNL വിവിധ സെഗ്മെന്റുകളിലായി ധാരാളം പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. കൂട്ടത്തിൽ ഉയർന്ന വാലിഡിറ്റിയും അൺലിമിറ്റഡ് സർവീസുകളും നൽകുന്ന മികച്ച പ്ലാനുകളിൽ ഒന്ന് നമുക്ക് നോക്കാം. 699 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ബിഎസ്എൻഎൽ പ്രീപെയ്ഡ് സബ്സ്ക്രൈബേഴ്സിന് ആകർഷകമായ ഒരു ഓപ്ഷൻ തന്നെയാണ് 699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും
699 രൂപയുടെ BSNL പ്ലാൻ 130 ദിവസം നീളുന്ന വാലിഡിറ്റി ഓഫർ ചെയ്യുന്നു. അതായത് നാല് മാസത്തിൽ കൂടുതൽ നീളുന്ന വാലിഡിറ്റിയാണ് യൂസേഴ്സിന് ലഭിക്കുന്നത്. ഈ പ്രൈസ് ടാഗിൽ ഇത്രയും വാലിഡിറ്റി നൽകുന്ന മറ്റ് പ്ലാനുകൾ ഇല്ലെന്ന് തന്നെ പറയാം. വരിക്കാർക്ക് ഹോം സർക്കിളിലും നാഷണൽ റോമിങിലും അൺലിമിറ്റഡ് വോയ്സ് കോളുകൾ ലഭിക്കുന്നു.
ഡാറ്റയും എസ്എംഎസും
ബിഎസ്എൻഎൽ 699 രൂപ പ്ലാൻ യൂസേഴ്സിന് നല്ല കണക്റ്റിവിറ്റിയും തടസങ്ങളില്ലാത്ത ഇന്റർനെറ്റ് എക്സ്പീരിയൻസും ഓഫർ ചെയ്യുന്നുണ്ട്. 699 രൂപയുടെ BSNL പ്ലാൻ ഡെയിലി 0.5 ജിബി വരെ അൺലിമിറ്റഡ് ഹൈ സ്പീഡ് ഡാറ്റയും പായ്ക്ക് ചെയ്യുന്നു. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. വലിയ മൊബൈൽ ഡാറ്റ ആവശ്യങ്ങളില്ലാത്തവർക്ക് പ്ലാൻ അനുയോജ്യമാണ്. ഡെയിലി 100 എസ്എംഎസുകളും യൂസേഴ്സിന് സൌജന്യമായി ലഭിക്കും.
ബിഎസ്എൻഎൽ ട്യൂൺസ് പിആർബിടി – (PRBT)
699 രൂപയുടെ BSNL പ്ലാൻ ഫ്രീ ബിഎസ്എൻഎൽ ട്യൂൺസിലേക്കും യൂസേഴ്സിന് ആക്സസ് നൽകുന്നു. വാലിഡിറ്റി കാലയളവിലെ ആദ്യത്തെ 60 ദിവസത്തേക്കാണ് പിആർബിടി സേവനങ്ങൾ ലഭിക്കുന്നത്. ഇത് കോളർ ട്യൂണുകൾ പേഴ്സണലൈസ് ചെയ്യാനും ഫോൺ കോളുകൾ വരുമ്പോൾ മറ്റുള്ളവരെ അത്ഭുതപ്പെടുത്താനും യൂസേഴ്സിനെ സഹായിക്കുന്നു.
ഉപയോഗിക്കാത്ത വാലിഡിറ്റി
പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന വാലിഡിറ്റി നഷ്ടമായിപ്പോകുന്ന സാഹചര്യങ്ങൾ ഒരുപാടുണ്ട്. ഉപയോഗിക്കാത്ത വാലിഡിറ്റി സേവ് ചെയ്യാനുള്ള ഓപ്ഷനും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. നിലവിലെ പ്ലാനിന്റെ വാലിഡിറ്റി തീരുന്നതിന് മുമ്പ് തന്നെ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ റീചാർജ് ചെയ്താലും ആദ്യത്തെ പ്ലാനിന്റെ വാലിഡിറ്റി നഷ്ടമാകില്ല. കൂടുതൽ വാലിഡിറ്റിയും അൺലിമിറ്റഡ് സർവീസും നൽകുന്ന അഫോർഡബിൾ പ്രീപെയ്ഡ് പ്ലാനുകൾ വേണമെന്നുള്ളവർക്ക് ബിഎസ്എൻഎല്ലിന്റെ 699 രൂപയുടെ പ്ലാൻ ആകർഷകമായ ഓപ്ഷനുകളിൽ ഒന്നാണ്.
699 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന് ഡെയിലി വെറും 5 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഈ പ്ലാൻ സെലക്റ്റ് ചെയ്യുന്ന ബിഎസ്എൻഎൽ യൂസേഴ്സിന് നാല് മാസത്തിൽ കൂടുതൽ വരുന്ന കാലയളവിലേക്ക് അൺലിമിറ്റഡ് വോയ്സ് കോളിങ്, ഡാറ്റ, എസ്എംഎസ് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാകും.
My BSNL മൊബൈൽ ആപ്പ്
ബിഎസ്എൻഎല്ലിന്റെ 699 രൂപയുടെ പ്ലാൻ വേണമെന്നുള്ളവർക്ക് മൈബിഎസ്എൻഎൽ ആപ്പ്, വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴി തങ്ങളുടെ ബിഎസ്എൻഎൽ നമ്പറുകൾ എളുപ്പത്തിൽ റീചാർജ് ചെയ്യാൻ സാധിക്കും. 699 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ രാജ്യത്തെ മിക്ക ടെലിക്കോം സർക്കിളുകളിലും ലഭ്യമാണ്. എന്നാൽ തന്നെയും നിങ്ങളുടെ സർക്കിളിൽ ഈ പ്ലാൻ ലഭ്യമാകുമോയെന്നത് ബിഎസ്എൻഎൽ ആപ്പിലോ വെബ്‌സൈറ്റിലോ പരിശോധിച്ചാൽ മനസിലാക്കാവുന്നതാണ്.