BSNL മികച്ച വേഗതയും സേവനവും നൽകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ബ്രോഡ്ബാൻഡ്സേവനത്തിൽ BSNL എന്നും മുൻപിലാണ്.മികച്ച പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നതിനാൽ BSNL നിരവധി പേർ ആശ്രയിക്കുന്നു.
BSNL നൽകുന്ന ബ്രോഡ്ബാൻഡ് സേവനങ്ങളിൽ 1000 രൂപയിൽ താഴെ ചിലവിൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷനോടെ എത്തുന്ന രണ്ട് പ്ലാനുകളുണ്ട്. 799 രൂപ, 999 രൂപ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആണ് അവ. കുറഞ്ഞ നിരക്കിൽ മറ്റാരും നൽകാത്ത മികച്ച സേവനം ബിഎസ്എൻഎല്ലിന്റെ ഈ രണ്ട് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.
100 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാൻ ആണ് 799 രൂപയുടേത്. ബിഎസ്എൻഎല്ലിൽ നിന്നുള്ള അടിസ്ഥാന 100 എംബിപിഎസ് പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 1TB പ്രതിമാസ ഡാറ്റ ലഭിക്കുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 5 എംബിപിഎസ് ആയി കുറയുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഈ 799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭ്യമാണ്.
ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ ആണ് പ്രധാന ആകർഷണം. ഇതോടൊപ്പം, സോണി ലിവ്, സീ5, യപ്ടിവി, എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകളും അധിക ആനുകൂല്യങ്ങളുടെ ലഭിക്കും.
ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. 1000 രൂപയിൽ താഴെ ലഭിക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും മികച്ചതാണിത്. 799 രൂപയുടെ പ്ലാനിൽ 100 എംബിപിഎസ് ആണ് വേഗമെങ്കിൽ, ഈ പ്ലാനിൽ വേഗത 150 എംബിപിഎസ് ആണ്.
2000GB ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. നിശ്ചിത 2TB ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ എഫ്യുപി നയം അനുസരിച്ച് ഡാറ്റ വേഗത 10 എംബിപിഎസ് ആയി കുറയും. ഫിക്സഡ്-ലൈൻ കണക്ഷനുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിങ് കണക്ഷൻ ഈ പ്ലാനിനൊപ്പവും ലഭിക്കും.
കൂടുതൽ വായിക്കൂ: Samsung Galaxy S23 FE New Colour Variant: 2 പുത്തൻ കളറിൽ Samsung Galaxy S23 FE വിപണിയിൽ
ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ തന്നെയാണ് ഈ പ്ലാനിലെയും പ്രധാന ആകർഷണം. ഹങ്കാമ, ഷെമാരൂ, സോണിലിവ്, സീ5, യപ്ടിവി എന്നിവയാണ് ഈ പ്ലാനിനൊപ്പം എത്തുന്ന മറ്റ് ഒടിടി സബ്സ്ക്രിപ്ഷനുകൾ. ആവശ്യത്തിന് ഡാറ്റ, മികച്ച വേഗത, കുറഞ്ഞ നിരക്ക് എന്നീ മൂന്ന് താൽപര്യങ്ങളും ഒറ്റയടിക്ക് സംരക്ഷിച്ചുകൊണ്ട് വേഗത, സന്തോഷം, സംതൃപ്തി എന്നിവ ഈ പ്ലാനുകളിൽ ലഭിക്കുന്നു.
ഈ രണ്ട് പ്ലാനുകളും രാജ്യത്തുടനീളം ലഭ്യമാണ്. ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ വെബ്‌സൈറ്റിൽ നിന്ന് ഈ പ്ലാനുകൾ തെരഞ്ഞെടുക്കാം. അല്ലെങ്കിൽ പുതിയ കണക്ഷന് അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കാം. ബിഎസ്‌എൻഎൽ വാഗ്ദാനം ചെയ്യുന്ന മറ്റ് വിവിധ ബ്രോഡ്ബാൻഡ് പ്ലാനുകൾ അറിയണമെങ്കിൽ കമ്പനിയുടെ വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്.