BSNL Broadband Plans: BSNL 2 കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി ഇതാ എത്തി
BSNL രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്
799 രൂപ, 999 രൂപ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആണ് അവ
മികച്ച സേവനം ബിഎസ്എൻഎല്ലിന്റെ ഈ രണ്ട് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു
BSNL മികച്ച വേഗതയും സേവനവും നൽകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ബ്രോഡ്ബാൻഡ്സേവനത്തിൽ BSNL എന്നും മുൻപിലാണ്.മികച്ച പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നതിനാൽ BSNL നിരവധി പേർ ആശ്രയിക്കുന്നു.
BSNL നൽകുന്ന ബ്രോഡ്ബാൻഡ് സേവനങ്ങളിൽ 1000 രൂപയിൽ താഴെ ചിലവിൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷനോടെ എത്തുന്ന രണ്ട് പ്ലാനുകളുണ്ട്. 799 രൂപ, 999 രൂപ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആണ് അവ. കുറഞ്ഞ നിരക്കിൽ മറ്റാരും നൽകാത്ത മികച്ച സേവനം ബിഎസ്എൻഎല്ലിന്റെ ഈ രണ്ട് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.
BSNL 799 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ
100 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാൻ ആണ് 799 രൂപയുടേത്. ബിഎസ്എൻഎല്ലിൽ നിന്നുള്ള അടിസ്ഥാന 100 എംബിപിഎസ് പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 1TB പ്രതിമാസ ഡാറ്റ ലഭിക്കുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 5 എംബിപിഎസ് ആയി കുറയുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഈ 799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭ്യമാണ്.
ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ ആണ് പ്രധാന ആകർഷണം. ഇതോടൊപ്പം, സോണി ലിവ്, സീ5, യപ്ടിവി, എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകളും അധിക ആനുകൂല്യങ്ങളുടെ ലഭിക്കും.
ബിഎസ്എൻഎൽ 999 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ
ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. 1000 രൂപയിൽ താഴെ ലഭിക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും മികച്ചതാണിത്. 799 രൂപയുടെ പ്ലാനിൽ 100 എംബിപിഎസ് ആണ് വേഗമെങ്കിൽ, ഈ പ്ലാനിൽ വേഗത 150 എംബിപിഎസ് ആണ്.
2000GB ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. നിശ്ചിത 2TB ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ എഫ്യുപി നയം അനുസരിച്ച് ഡാറ്റ വേഗത 10 എംബിപിഎസ് ആയി കുറയും. ഫിക്സഡ്-ലൈൻ കണക്ഷനുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിങ് കണക്ഷൻ ഈ പ്ലാനിനൊപ്പവും ലഭിക്കും.
കൂടുതൽ വായിക്കൂ: Samsung Galaxy S23 FE New Colour Variant: 2 പുത്തൻ കളറിൽ Samsung Galaxy S23 FE വിപണിയിൽ
ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ തന്നെയാണ് ഈ പ്ലാനിലെയും പ്രധാന ആകർഷണം. ഹങ്കാമ, ഷെമാരൂ, സോണിലിവ്, സീ5, യപ്ടിവി എന്നിവയാണ് ഈ പ്ലാനിനൊപ്പം എത്തുന്ന മറ്റ് ഒടിടി സബ്സ്ക്രിപ്ഷനുകൾ. ആവശ്യത്തിന് ഡാറ്റ, മികച്ച വേഗത, കുറഞ്ഞ നിരക്ക് എന്നീ മൂന്ന് താൽപര്യങ്ങളും ഒറ്റയടിക്ക് സംരക്ഷിച്ചുകൊണ്ട് വേഗത, സന്തോഷം, സംതൃപ്തി എന്നിവ ഈ പ്ലാനുകളിൽ ലഭിക്കുന്നു.
ഈ രണ്ട് പ്ലാനുകളും രാജ്യത്തുടനീളം ലഭ്യമാണ്. ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ വെബ്‌സൈറ്റിൽ നിന്ന് ഈ പ്ലാനുകൾ തെരഞ്ഞെടുക്കാം. അല്ലെങ്കിൽ പുതിയ കണക്ഷന് അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കാം. ബിഎസ്‌എൻഎൽ വാഗ്ദാനം ചെയ്യുന്ന മറ്റ് വിവിധ ബ്രോഡ്ബാൻഡ് പ്ലാനുകൾ അറിയണമെങ്കിൽ കമ്പനിയുടെ വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്.