BSNL എപ്പോഴും നിരക്ക് കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ നിരക്ക് കൂടിയ ബ്രോഡ്ബാൻഡ് പ്ലാനുകളും ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നുണ്ട്. ബിഎസ്എൻഎൽ. വേഗതയുടെ കാര്യത്തിലായാലും ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിലായാലും ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ സേവനം ഏറെ മികച്ചതാണ്. നിരവധി ഉപയോക്താക്കൾ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഫലപ്രദമായി സംതൃപ്തിയോടെ ഉപയോഗിച്ച് വരുന്നുമുണ്ട്.
ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും നിരക്ക് കൂടിയ പ്രതിമാസ പ്ലാൻ ആണ് 4799 രൂപയുടെ പ്ലാൻ. ഫൈബർ റൂബി ഒടിടി എന്നാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ പേര് നൽകിയിരിക്കുന്നത്. സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ താങ്ങാനാകുന്നതല്ല. ഓഫീസുകൾക്കും വലിയ അളവിൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്കുമാണ് ഈ പ്ലാൻ അനുയോജ്യമാകുക. മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടിയ നിരക്കിൽ എത്തുന്ന 4799 രൂപയുടെ പ്രതിമാസ പ്ലാൻ 300 എംബിപിഎസ് വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കൾക്ക് പ്രതിമാസം 6.5TB ഡാറ്റ ലഭിക്കും ഈ പ്ലാനിൽ ലഭിക്കും. ഉപയോക്താക്കൾക്കായി എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും ബിഎസ്എൻഎൽ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ, ഹങ്കാമ, സോണിലിവ്, സീ5, യപ് ടിവി എന്നിവയുൾപ്പെടെയുള്ള ഒടിടി ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്. ഡാറ്റ, ഒടിടി ആനുകൂല്യങ്ങൾക്ക് പുറമേ, ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ലഭിക്കും. 300എംബിപിഎസ് വേഗതയിൽ കുറഞ്ഞ ചെലവിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകൾ വേറെയും ലഭ്യമാണ്.
ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്ക് കൂടിയ ഈ പ്ലാൻ വലിയ അളവിൽ ഡാറ്റ വേണ്ടവർ മാത്രം ഉപയോഗിക്കാവുന്നതാണ്. ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ, എന്നിവയുടെ പ്ലാനുകൾ പരിശോധിച്ചാൽ ഇതിലും കുറഞ്ഞ വിലയിൽ, നിരവധി ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളോടെ 1 Gbps വേഗത ഉള്ള പ്ലാൻ ലഭിക്കും.