ഏറ്റവും വില കുറഞ്ഞ Recharge plan എന്നതാണ് BSNL-ന്റെ തുറുപ്പുചീട്ട്. അതിവേഗ ഇന്റർനെററ് നൽകാനാകുന്നില്ലെങ്കിലും, സാധാരണക്കാരന് ഇണങ്ങുന്ന ഏറ്റവും മികച്ച പ്ലാനുകളാണ് എപ്പോഴും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പക്കലുള്ളത്. ഇങ്ങനെ വെറും 16 രൂപയ്ക്ക് താഴെ വില വരുന്ന ഒരു ബിഎസ്എൻഎൽ പ്ലാനിനെ കുറിച്ച് അറിയാം.
2GB ഡാറ്റ ലഭിക്കാനുള്ള BSNL ഡാറ്റ വൌച്ചറാണിത്. എന്നാൽ ഇതൊരു ഡാറ്റ ബൂസ്റ്റർ പ്ലാനല്ല. അതിനാൽ ഏതെങ്കിലും ആക്ടീവ് പ്ലാൻ വേണമെന്നതും നിർബന്ധമില്ല.
എന്നാലോ, 16 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിങ്ങൾക്ക് ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് ലഭ്യമാകും.
ഇങ്ങനെ 2GB ഡാറ്റ വരെ ലഭിക്കും. ജിയോ ഉൾപ്പെടെയുള്ള ടെലികോം സേവനദാതാക്കളുടെ 2GB ഡാറ്റ ലഭിക്കുന്ന ഡാറ്റ ബൂസ്റ്റർ പ്ലാൻ 25 രൂപയിലാണ്. അതിനാൽ തന്നെ ഒരു ബേസിക് പ്ലാൻ ഇത്രയും വിലക്കുറവിൽ ലഭിക്കുക എന്നത് വളരെ ലാഭകരമാണ്.
16 രൂപയ്ക്ക് 1 ദിവസത്തെ വാലിഡിറ്റി വരുന്നതിനാൽ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് ഡാറ്റ വേണമെന്നുള്ളപ്പോൾ, നിങ്ങൾക്ക് ഈ 2 GB ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കാം. 20 രൂപയ്ക്കും താഴെയാണ് ഈ ഡാറ്റ പ്ലാനിന് വില വരുന്നു എന്നതിനാൽ തന്നെ ബിഎസ്എൻഎല്ലിനെ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് വളരെ അനുയോജ്യമായ പ്ലാനാണിത്. മാത്രമല്ല, 50 രൂപയ്ക്കും താഴെ സർക്കാർ ടെലികോം കമ്പനിയുടെ പക്കലുള്ള ഒരേയൊരു ഡാറ്റ വൌച്ചറും ഇത് തന്നെ.
94 രൂപയ്ക്കും, 97 രൂപയ്ക്കും, 98 രൂപയ്ക്കും ബിഎസ്എൻഎല്ലിന്റെ പക്കൽ ഡാറ്റ ഓൺലി പ്ലാനുകളുണ്ട്. ഇതിൽ 94 രൂപയുടെ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റി വരുന്നു. 3GB ഡാറ്റയാണ് ഈ കാലയളവിലേക്ക് മൊത്തമായി ലഭിക്കുക. ലോക്കൽ, നാഷണൽ കോളുകൾ 200 മിനിറ്റ് ഫ്രീയായി വിളിക്കാനുള്ള അധിക ആനുകൂല്യം കൂടി ഇതിൽ വരുന്നു.
ബിഎസ്എൻഎല്ലിന്റെ 98 രൂപ പ്ലാനും, 94 രൂപ പ്ലാനും യഥാക്രമം 15 ദിവസം വാലിഡിറ്റിയും 30 ദിവസം വാലിഡിറ്റിയും വരുന്ന റീചാർജ് പ്ലാനാണ്. 2GB ഡാറ്റയാണ് ഈ കാലയളവിൽ ബിഎസ്എൻഎൽ വരിക്കാർക്ക് ലഭിക്കുക.
READ MORE: കാൻസൽ ചെയ്ത എല്ലാ ടിക്കറ്റുകൾക്കും Refund ലഭിക്കില്ല, എന്താണ് IRCTC-യുടെ 4 മണിക്കൂർ നിബന്ധന?
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയുടെ ടോപ്പ് അപ്പ് പ്ലാനുകളിൽ 100 രൂപയ്ക്ക് താഴെ 4 റീചാർജ് പ്ലാനുകളുണ്ട്. 10 രൂപയ്ക്കും, 20 രൂപയ്ക്കും, 30 രൂപയ്ക്കും, 50 രൂപയ്ക്കും, 100 രൂപയ്ക്കുമാണ് ടോപ്പ് അപ്പ് പ്ലാനുകളുള്ളത്. ഇവയെല്ലാം കോളിങ് ആനുകൂല്യങ്ങൾക്കായുള്ള പ്രീ-പെയ്ഡ് ടോപ്പ് അപ്പ് വൌച്ചറുകളാണ്.