BSNL 90 Days Validity Plan: 90 ദിവസ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുമായി BSNL
ഈ പ്ലാൻ യഥാർഥത്തിൽ ഒരു വോയ്സ് വൗച്ചറാണ്
90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്
ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ ഒന്ന് പരിചയപ്പെടാം
കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ദീർഘകാല വാലിഡിറ്റി നൽകുന്ന പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഒരു വലിയ ആശ്വാസമാണ്. ബിഎസ്എൻഎൽ 90 ദിവസ വാലിഡിറ്റി ലഭിക്കുന്ന ഒരു മികച്ച പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. 439 രൂപ നിരക്കിലാണ് ഈ പ്ലാനെത്തുന്നത്. 90 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ ആണെങ്കിലും ഈ കാലയളവ് തീരുന്നതിനോട് അനുബന്ധിച്ച് വേണമെങ്കിൽ നമുക്ക് പോർട്ട് ചെയ്യാം. 439 രൂപ നിരക്കിൽ 90 ദിവസ വാലിഡിറ്റിയിലെത്തുന്ന ഈ പ്ലാനിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.
439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
439 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് യഥാർഥത്തിൽ ഒരു വോയ്സ് വൗച്ചറാണ്. ഇത് 90 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു. അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭ്യമാകും. ഇതോടൊപ്പം 300 എസ്എംഎസും ലഭിക്കും. ഡാറ്റ ആനുകൂല്യങ്ങൾ ഒന്നുംതന്നെ ഈ പ്ലാനിൽ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽത്തന്നെ ഡാറ്റ വേണ്ട ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമല്ല. ദീർഘകാല വാലിഡിറ്റിയോടെ ഇന്ത്യക്കുള്ളിലെവിടെയും അൺലിമിറ്റഡ് കോളുകൾ വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല പ്ലാൻ ആണിത്. കാരണം ഇതിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിന്റെ 397 രൂപയുടെ പ്ലാനിനെക്കാൾ കൂടുതൽ ലാഭകരമാണ് ഈ പ്ലാൻ എന്ന് പറയാം.
397 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും 439 രൂപയുടെ പ്ലാനും തമ്മിൽ താരതമ്യം ചെയ്താൽ നിരക്ക് കുറവ് 397 രൂപയുടെ പ്ലാനിൽ ആണെങ്കിലും കൂടുതൽ മൂല്യം 439 രൂപയുടെ പ്ലാനിൽ ആണ്. കാരണം 90 ദിവസ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് കോളിങ് സൗകര്യം 439 രൂപയുടെ പ്ലാനിൽ ലഭ്യമാകും.
397 രൂപയുടെ പ്ലാൻ കൂടുതൽ വാലിഡിറ്റി നൽകുന്നുണ്ട്
439 രൂപയുടെ പ്ലാനിനെ അപേക്ഷിച്ച് 397 രൂപയുടെ പ്ലാൻ കൂടുതൽ വാലിഡിറ്റി നൽകുന്നുണ്ട്. അതായത് 150 ദിവസ വാലിഡിറ്റി 397 രൂപ പ്ലാനിൽ ലഭിക്കും. എന്നാൽ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഒരു മാസ വാലിഡിറ്റിയിൽ മാത്രമാണ് ലഭ്യമാകുക. തുടർന്നങ്ങോട്ട് ഇൻകമിങ് കോളിങ് സൗകര്യം മാത്രമാണ് ഉണ്ടാകുക. ദീർഘകാല വാലിഡിറ്റിയും ഇൻകമിങ്ങും മാത്രം മതി എന്നുള്ളവർക്ക് 397 രൂപയുടെ പ്ലാൻ ആണ് ലാഭകരം. എന്നാൽ ദീർഘകാല വാലിഡിറ്റിയും വാലിഡിറ്റി കാലയളവ് മുഴുവൻ അൺലിമിറ്റഡ് കോളിങ് സൗകര്യവും വേണമെന്നുള്ളവർക്ക് 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആണ് നല്ലത്. 50 രൂപയിൽത്താഴെ രൂപ മാത്രം അധികമായി മുടക്കിയാൽ അൺലിമിറ്റഡ് കോളിങ് സൗകര്യം ലഭിക്കുമെന്നത് തീർത്തും ലാഭകരമാണ്.