ഒരു രൂപ വ്യത്യാസത്തിൽ 4 റീച്ചാർജ് പ്ലാനുകൾ BSNL അവതരിപ്പിക്കുന്നുണ്ട്.
184 രൂപ, 185 രൂപ, 186 രൂപ, 187 രൂപ എന്നിവയാണ് പ്ലാനുകൾ
അൺലിമിറ്റഡ് കോളിങ് ആനുകൂല്യമാണ് ഈ പ്ലാനുകളുടെ പ്രത്യേകത
BSNL കുറഞ്ഞ നിരക്കുകളിൽ മികച്ച ആനുകൂല്യങ്ങൾ നിരവധി പ്ലാനുകൾ നൽകുന്നുണ്ട്. വെറും ഒരു രൂപ വ്യത്യാസത്തിൽ 4 റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്. 184 രൂപ, 185 രൂപ, 186 രൂപ, 187 രൂപ എന്നിവയാണ് ഒരു രൂപയുടെ മാത്രം വ്യത്യാസത്തിൽ എത്തുന്ന BSNL Recharge Plans . അൺലിമിറ്റഡ് കോളിങ് ആനുകൂല്യവുമായിട്ടാണ് എത്തുന്നത് എന്ന പ്രത്യേകതയും ഈ നാല് ബിഎസ്എൻഎൽ പ്ലാനുകൾക്കുണ്ട്. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.
184 രൂപയുടെ BSNL പ്രീപെയ്ഡ് പ്ലാൻ
28 ദിവസത്തെ വാലഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകൾ, പ്രതിദിനം 1 ജിബി ഹൈ-സ്പീഡ് ഡാറ്റ, ദിവസേന 100 എസ്എംഎസ് സന്ദേശങ്ങൾ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത 1GB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40kbps ആയി കുറയും. അധിക ആനുകൂല്യമായി Lystn Podcast സേവനത്തിലേക്കുള്ള സൗജന്യ ആക്സസ് മാത്രമാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
28 ദിവസത്തെ വാലിഡിറ്റിയിൽ, പ്രതിദിനം 1 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവ ഈ പ്ലാനിൽ ലഭ്യമാകുന്നു. BSNL ട്യൂണുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു അധിക ആനുകൂല്യം.
187 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
ഈ മൂന്ന് പ്ലാനുകളിൽനിന്നും വ്യത്യസ്തമായി 187 രൂപയുടെ BSNL പ്ലാൻ അധിക ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. എന്നാൽ മറ്റ് മൂന്ന് പ്ലാനുകളെക്കാൾ ഡാറ്റ കൂടുതൽ ലഭ്യമാകുക 187 രൂപ പ്ലാനിലാണ്. മറ്റ് പ്ലാനുകളിൽ പ്രതിദിനം 1GB ഡാറ്റ കിട്ടുമ്പോൾ ഇതിൽ 1.5GB ഡാറ്റകിട്ടും.