147 രൂപയുടെ BSNL പ്ലാൻ അത്യാകർഷകം!

147 രൂപയുടെ BSNL പ്ലാൻ അത്യാകർഷകം!
HIGHLIGHTS

ഏറ്റവും മികച്ച BSNL പ്ലാനുകളിലൊന്നാണ് STV 147

ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്

ഈ പ്ലാനിന്റെ ആനുകൂല്യങ്ങളും മറ്റു സവിശേഷതകളും പരിചയപ്പെടാം

ഡാറ്റ വേഗതയുടെ കാര്യത്തിൽ മിക്കയിടത്തും ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും ബിഎസ്എൻഎല്ലിന്റേത് മികച്ച സേവനമാണ്. 4G സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിട്ടുള്ളത്. 4G ഇല്ലെങ്കിലും ചിലയിടങ്ങളിൽ മറ്റ് നെറ്റ്വർക്കുകളോടൊപ്പം തന്നെ മികച്ച ഡാറ്റ സേവനങ്ങൾ ബിഎസ്എൻഎല്ലും കാഴ്ചവയ്ക്കുന്നുണ്ട്.

BSNL ഡാറ്റ സേവനങ്ങൾ ഉപയോഗിച്ച് ബ്രൗസിങ്ങും മറ്റും നടത്തുന്ന ആളുകൾ നിരവധിയുണ്ട്.  BSNL Data സേവനങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയാതെ പോകുന്നു. ബിഎസ്എൻഎൽ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ഡാറ്റ ഒരിക്കലും വെറുതേ പോകുന്നില്ല. ബിഎസ്എൻഎൽ പ്ലാനുകൾ ഉപയോഗിക്കുന്നവരും ഒരുപാട് പേരുണ്ട് എന്ന് മനസിലാക്കുക. പ്രീപെയ്ഡ് പ്ലാൻ നിരക്കുകളുടെ കാര്യമെടുത്താൽ, മറ്റേതൊരു ടെലിക്കോം കമ്പനിയേക്കാളും മികച്ച ആനുകൂല്യങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നൽകുന്നുണ്ട്. വോയ്സ് ആനുകൂല്യങ്ങൾക്കൊപ്പം ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളും നിരവധിയുണ്ട്. ബിഎസ്എൻഎൽ പ്ലാനുകളിൽ സാധാരണക്കാർ ധാരാളമുണ്ട്.

ബിഎസ്എൻഎല്ലിന്റെ പ്രതിമാസ പ്ലാനുകൾ ഏതൊരു സാധാരണക്കാരനും ഉപയോഗപ്പടുന്ന വിധത്തിലുള്ളതാണ്. ഒരു മാസത്തെ ടെലിക്കോം ചെലവ് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളോടെ നൽകുന്നതിൽ ബിഎസ്എൻഎല്ലിനോട് എതിരിടാൻ Jioയ്ക്ക് പോലും സാധിച്ചിട്ടില്ല. ഏറ്റവും Best BSNL പ്ലാനുകളിലൊന്നാണ് ഒരു മാസ വാലിഡിറ്റിയിൽ എത്തുന്ന STV 147. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

147 രൂപയുടെ BSNL പ്ലാൻ 

തകർപ്പൻ ആനുകൂല്യങ്ങളുമായാണ് ബിഎസ്എൻഎല്ലിന്റെ 147 രൂപയുടെ സ്പെഷ്യൽ താരിഫ് വൗച്ചർ (STV) എത്തുന്നത്. ഹോം എൽഎസ്എയിലെ  ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ ന്യൂഡൽഹിയിലും മുംബൈയിലും എംടിഎൻഎൽ നെറ്റ്‌വർക്ക് റോമിങ്ങിൽ ഉൾപ്പെടെ അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം ലഭ്യമാണ്. ഇത് കൂടാതെ, വരിക്കാർക്ക് 10GB  അതിവേഗ ഡാറ്റയും ബിഎസ്എൻഎൽ ട്യൂണുകളും ഈ പ്ലാനിൽ ലഭ്യമാണ്. 30 ദിവസത്തെ വാലിഡിറ്റിയാണ് BSNL ഈ പ്ലാനിന് നൽകിയിരിക്കുന്നത്.

ഒരു മാസം മുഴുവൻ തടസ്സമില്ലാത്ത സേവനങ്ങൾ ആസ്വദിക്കാൻ 147 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. അൺലിമിറ്റഡ് കോളുകൾ ഉപയോഗിച്ച്, കണക്റ്റിവിറ്റിയെക്കുറിച്ച് ചിന്തിക്കാതെ  ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താനാകും. കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം ലഭിക്കുന്ന 10GBയുടെ ഡാറ്റയും വരിക്കാർക്ക് ലാഭം തന്നെയാണ്.

നിങ്ങൾ ഒരു നല്ല 4G ​​\ 3G കവറേജ് ഉള്ള ഏരിയയിൽ ആണെങ്കിൽ മികച്ച വേഗതിയിൽ ഈ 10GB ഡാറ്റ നല്ലൊരു ഓഫറാണ്. വീഡിയോകൾ കാണുക, സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുക, ബ്രൗസിങ് നടത്തുക തുടങ്ങി എല്ലാവിധ വിവിധ ഓൺലൈൻ ആവശ്യങ്ങൾക്കും ഈ ഡാറ്റ ഉപയോഗപ്പെടുത്താം. കൂടാതെ, ഉപഭോക്താക്കൾ രണ്ടാം തവണയോ മൂന്നാം തവണയോ റീചാർജ് ചെയ്യുകയാണെങ്കിൽ ഉപയോഗിക്കാത്ത ഏതെങ്കിലും വാലിഡിറ്റി ശേഖരിക്കുന്നതിലൂടെ അവരുടെ പ്ലാൻ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ബിഎസ്എൻഎൽ ഉറപ്പാക്കുന്നു. ഈ പ്രയോജനങ്ങൾ എല്ലാം ഉള്ളതിനാൽ എസ്ടിവി 147 നൽകുന്ന പണത്തിന് പരമാവധി മൂല്യം തിരിച്ചുനൽകുന്നുണ്ട്. ബിഎസ്എൻഎൽ വെബ്‌സൈറ്റ്, റീട്ടെയ്‌ലർ, ആപ്പ് എന്നീ മാർഗങ്ങളിലൂടെ ഈ പ്ലാൻ റീച്ചാർജ് ചെയ്യാവുന്നതാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo