BSNL 397 Plan: 150 ദിവസത്തെ റീചാർജ് പ്ലാനുമായി BSNL

BSNL 397 Plan: 150 ദിവസത്തെ റീചാർജ് പ്ലാനുമായി BSNL
HIGHLIGHTS

150 ദിവസ വാലിഡിറ്റി വാഗ്ദാനം നൽകുന്ന പ്ലാനാണ് 397 രൂപയുടെ പ്ലാൻ

ദിവസവും 2GB ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്

അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും

ബിഎസ്എൻഎൽ മികച്ച റീച്ചാർജ് പ്ലാനുകളാണ് എപ്പോഴും നൽകിക്കൊണ്ടിരിക്കുന്നുത്. എന്നാൽ ചില പ്ലാനുകൾക്ക് ചില ഘട്ടങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ആവശ്യവും ​സാമ്പത്തികവും അ‌നുസരിച്ച് തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരുപാട് റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അ‌തിൽ 150 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാനുണ്ട്. 397 രൂപയാണ് ഈ പറഞ്ഞ പ്ലാനിന്റെ നിരക്ക്. 

ബിഎസ്എൻഎൽ 397 രൂപയുടെ പ്ലാൻ പരിഷ്കരിച്ചിരിക്കുന്നു

397 രൂപയുടെ ഈ റീച്ചാർജ് പ്ലാൻ ഏറെ നാളായി നല്കിവരുന്നതാണ്. എന്നാൽ പ്ലാൻ അ‌വതരിപ്പിച്ചപ്പോൾ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഇപ്പോൾ ലഭ്യമല്ല. കാരണം, ബിഎസ്എൻഎൽ 397 രൂപയുടെ പ്ലാൻ പരിഷ്കരിച്ചിരിക്കുന്നു. 397 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ മുൻപ് 180 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് 150 ദിവസമായി കുറചിരിക്കുകയാണ്. ആനുകൂല്യം വെട്ടിക്കുറച്ചതോടെ നിലവിലുള്ള ആനുകൂല്യങ്ങൾക്ക് മുൻപുണ്ടായിരുന്നതിനെക്കാൾ ചെലവേറിയിരിക്കുന്നു. ഈ തുകയ്ക്ക് ഇത്രയും ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നില്ല. സിം വാലിഡിറ്റി കുറഞ്ഞ തുകയ്ക്ക് ദീർഘനാളേയ്ക്ക് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് ബിഎസ്എൻഎൽ ഒരു സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ ഏറെ ലാഭകരമാണ്.

397 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങൾ 

പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസും എന്നിവയും ഈ പ്ലാനിൽ ലഭിക്കും. എന്നാൽ പരിഷ്കരണത്തോടെ അ‌വിടെയും ഉപയോക്താക്കൾക്ക് ചെറിയ തിരിച്ചടി ഉണ്ടായിട്ടുണ്ട്. മുൻപ് 60 ദിവസത്തേക്കായിരുന്നു ഈ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നത്. എന്നാൽ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇത് 30 ദിവസമായി വെട്ടിക്കുറയ്ക്കപ്പെട്ടു. 

397 രൂപയുടെ പ്ലാൻ ഓണത്തിന്(ഇപ്പോൾ) റീച്ചാർജ് ചെയ്താൽ ക്രിസ്മസ് കഴിഞ്ഞ്, ജനുവരി വരെ വാലിഡിറ്റി ലഭിക്കും. 150 ദിവസ വാലിഡിറ്റിയോടൊപ്പം 30 ദിവസത്തേക്ക് 2GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 30 ദിവസത്തിന് ശേഷമുള്ള കോളിങ്ങിനായി ഉപയോക്താക്കൾക്ക് വോയിസ് കോളിങ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാവുന്നതാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo