3GB ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുമായി BSNL

3GB ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുമായി BSNL
HIGHLIGHTS

30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്

പ്രതിദിനം 3GB ഡാറ്റയാണ് ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്

അ‌ൺലിമിറ്റഡ് കോളിങ്ങും എസ്എംഎസും 299 രൂപയുടെ പ്ലാനിൽ ലഭിക്കും

രാജ്യത്തെ എല്ലായിടത്തും ടെലിക്കോം സേവനങ്ങൾ എത്തിക്കാനുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തബോധവും പുലർത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയാണ് BSNL. ഇപ്പോൾ ഏറ്റവും താങ്ങാനാകുന്ന നിരക്കിൽ ലഭ്യമാകുന്നവയാണ് BSNLന്റെ പ്രീപെയ്ഡ് പ്ലാനുകൾ.  പലപ്പോഴും ഈ പ്ലാനുകൾ വേണ്ടത്ര നിലവാരം പുലർത്താറില്ല. എന്നാൽ 4ജിയുടെയും 5ജിയുടെയും വരവോടെ BSNL മറ്റ് കമ്പനികളെ പിന്നിലാക്കി കുതിക്കും എന്ന് പ്രതീക്ഷിക്കാം. ധാരാളം ഡാറ്റ ഉപയോഗമുള്ള വരിക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പ്ലാൻ ആണ് 299 രൂപയുടെ BSNL റീച്ചാർജ് പ്ലാൻ. കോളിങ്, എസ്എംഎസ്, ഡാറ്റ ഉൾപ്പെടെ വരിക്കാരുടെ ഒരു മാസത്തെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഈ പ്ലാൻ ധാരാളമാണ്.

299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ആകെ 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ BSNL പ്ലാൻ എത്തുന്നത്. ഈ 30 ദിവസവും മികച്ച രീതിയിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാനുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ നൽകിയിട്ടുണ്ട്. പ്രതിദിനം 3ജിബി ഡാറ്റയാണ് ഈ BSNL പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.മറ്റ് കമ്പനികളുടെ നിരക്കുമായി താരതമ്യപ്പെടുത്തിയാൽ സാമ്പത്തികമായി ഏറെ നേട്ടം ഈ BSNL പ്ലാൻ നൽകുന്നുണ്ട് എന്ന് കാണാൻ സാധിക്കും. ഇത്രയും കുറഞ്ഞ നിരക്കിൽ ദിവസം 3GB ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ അ‌ധികമില്ല എന്നത് എടുത്ത് പറയേണ്ടതുണ്ട്. ഡാറ്റ ആവശ്യത്തിനൊപ്പം അ‌ൺലിമിറ്റഡ് കോളിങ്ങും എസ്എംഎസും 299 രൂപയുടെ ഈ BSNL പ്ലാനിൽ ലഭിക്കും. 300 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ഏറ്റവുമികച്ച റീച്ചാർജ് ഓപ്ഷനുകളിൽ ഒന്നാണിത്. ഇതൊരു പുതിയ പ്ലാനൊന്നുമല്ല, BSNL ദീർഘനാളായി ഈ പ്ലാൻ നൽകിവരുന്നുണ്ട്. എങ്കിലും ഇപ്പോൾ ആളുകൾ ഈ പ്ലാൻ കൂടുതലായി ഉപയോഗപ്പെടുത്താൻ മുന്നോട്ട് വരുന്നുണ്ട്. 299 രൂപയുടെ ഈ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്.

ഈ പ്ലാനിന്റെ ഒരു ദിവസത്തെ ചെലവ് ഏകദേശം 10 രൂപയാണ്. 299 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്ന ആകെ ഡാറ്റ പരിശോധിച്ചാൽ ഒരു മാസത്തേക്ക് 90GB ഡാറ്റ ലഭിക്കുന്നുണ്ട് എന്ന് കാണാൻ സാധിക്കും. അ‌ധിക ആനുകൂല്യങ്ങൾ ഒന്നും ഈ ബിഎസ്എൻഎൽ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിൽപ്പോലും 299 രൂപയുടെ പ്ലാൻ പൂർണ്ണമായും ലാഭകരമാണ്. എങ്കിലും 4G വ്യാപനം പൂർത്തിയാകുന്നതോടുകൂടി ഇതേ നിരക്കിൽ ഈ പ്ലാനുകൾ ലഭ്യമാകുമോ എന്ന് കണ്ടറിയണം. നിലവിൽ ഉടൻ തന്നെ ഹോംഗ്രൗൺ 4G പുറത്തിറക്കാൻ ബിഎസ്എൻഎൽ ടിസിഎസുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ഇത് പൂർത്തിയാകുന്നതോടെ ബിഎസ്എൻഎല്ലിന്റെ നിലവിലെ സേവനങ്ങൾ കൂടുതൽ മികച്ചതാകും. ഇപ്പോൾ പഞ്ചാബിൽ 200 സൈറ്റുകളിൽ 4G വ്യാപനം നടക്കുന്നുണ്ട്. അത് പൂർത്തിയാകുന്നതിന് പിന്നാലെ ബിഎസ്എൻഎൽ 4G രാജ്യത്തുടനീളം വ്യാപിപ്പിക്കും. 

Nisana Nazeer
Digit.in
Logo
Digit.in
Logo