BSNL Plan with 90 Days Validity: 90 ദിവസത്തെ വാലിഡിറ്റിയുമായി ഒരു BSNL പ്ലാൻ
BSNL കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന ധാരാളം പ്ലാനുകൾ നൽകാറുണ്ട്
90 ദിവസ വാലിഡിറ്റി ലഭിക്കുന്ന ഒരു മികച്ച പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്
439 രൂപ നിരക്കിലാണ് ഈ പ്ലാനെത്തുന്നത്
BSNL കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന ധാരാളം പ്ലാനുകൾ നൽകാറുണ്ട്. വ്യത്യസ്തങ്ങളായ പ്ലാനുകൾ അവതരിപ്പിക്കുന്ന BSNL 90 ദിവസ വാലിഡിറ്റി ലഭിക്കുന്ന ഒരു മികച്ച പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. നീണ്ട വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ തിരയുന്ന ഉപഭോക്താക്കൾക്ക് ഈ BSNL പ്ലാൻ മികച്ചതാണ്. 439 രൂപ നിരക്കിലാണ് ഈ പ്ലാനെത്തുന്നത്.
439 രൂപ നിരക്കിൽ 90 ദിവസ വാലിഡിറ്റിയിലെത്തുന്ന ഈ പ്ലാനിലെ ആനുകൂല്യങ്ങൾ പരിചയപ്പെടും മുമ്പ് ഈ പ്ലാൻ എന്തുകൊണ്ടാണ് മികച്ചത് എന്ന് പറയേണ്ടതുണ്ട്. റീച്ചാർജിനായി ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് സാമ്പത്തികമായി അൽപ്പം മെച്ചം നൽകും. അതിനാൽത്തന്നെ വാർഷിക പ്ലാനുകൾ മികച്ച ഓപ്ഷനാണ്.
439 രൂപയുടെ BSNL പ്ലാൻ
439 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് ഒരു വോയ്സ് വൗച്ചറാണ്. അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. ഇതോടൊപ്പം 300 എസ്എംഎസും ലഭിക്കും. ഡാറ്റ ആനുകൂല്യങ്ങൾ ഒന്നുംതന്നെ ഈ പ്ലാനിൽ ലഭിക്കില്ല. ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല.
അതിനാൽ ഡാറ്റ വേണ്ട ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമല്ല. അവർ മറ്റ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഡാറ്റയ്ക്കായി അധിക തുക ചെലവഴിക്കേണ്ടി വരും.
കൂടുതൽ വായിക്കൂ: Oppo A18 Launch: 10000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് ഫ്രണ്ട്‌ലി ഫോണുമായി Oppo
ദീർഘകാല വാലിഡിറ്റിയോടെ ഇന്ത്യക്കുള്ളിലെവിടെയും അൺലിമിറ്റഡ് കോളുകൾ വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല പ്ലാൻ ആണിത്. അൺലിമിറ്റഡ് കോളിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നു.
ദീർഘകാല വാലിഡിറ്റിയും വാലിഡിറ്റി കാലയളവ് മുഴുവൻ അൺലിമിറ്റഡ് കോളിങ് സൗകര്യവും വേണമെന്നുള്ളവർക്ക് 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആണ് നല്ലത്. 50 രൂപയിൽത്താഴെ രൂപ മാത്രം അധികമായി മുടക്കിയാൽ അൺലിമിറ്റഡ് കോളിങ് സൗകര്യം ലഭിക്കുമെന്നത് തീർത്തും ലാഭകരമാണ്.