ബിഎസ്എൻഎൽ വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നതിൽ ഏറെ മുന്നിലാണ്. ഉപഭോക്താക്കളിൽ ഭൂരിഭാഗവും പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നവരാണ്. അവർക്ക് പ്രയോജനപ്പെടുംവിധമുള്ള മികച്ച പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റേത്.
ബിഎസ്എൻഎൽ വരിക്കാർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്ലാനുകളിൽ ഒന്നാണ് 1515 രൂപയുടെ പ്ലാൻ. ഡാറ്റ ആവശ്യങ്ങൾ കൂടുതലുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ഒരു ബിഎസ്എൻഎൽ പ്ലാൻ ആണ് 1515 രൂപയുടേത്. ഈ പ്രീപെയ്ഡ് ഡാറ്റ പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.
ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളുടെ കൂട്ടത്തിലെ ഏറ്റവും വേറിട്ട ഒരു പ്ലാൻ ആണിത്. 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു എന്നതാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത. ഡാറ്റ പ്ലാൻ ആയതിനാൽ തന്നെ ഈ പ്ലാനിൽ കോളിങ് ആനുകൂല്യങ്ങളോ, സൗജന്യ എസ്എംഎസോ പ്രതീക്ഷിക്കരുത്.
1515 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഡാറ്റ ആവശ്യങ്ങൾ ഏറെയുള്ള വരിക്കാരെയാണ്. ദിവസവും 2ജിബി ഡാറ്റ വീതം 365 ദിവസവും നൽകുന്നതാണ് 1515 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. ഈ പ്ലാനിലുള്ള 365 ദിവസ വാലിഡിറ്റി കണ്ട്, ഇത് ഉപയോഗിച്ച് വാലിഡിറ്റിയും ഡാറ്റ ആവശ്യവും ഒരുപോലെ നിറവേറ്റി മുന്നോട്ട് പോകാം എന്ന് ധരിക്കരുത്. വാലിഡിറ്റിയുള്ള ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടെങ്കിലേ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകൂ. ഏറെ വ്യത്യസ്തമായ ബിഎസ്എൻഎൽ പ്ലാനുകളിൽ ഒന്ന് മാത്രമാണ് ഇത്.
ഒരു വർഷത്തേക്കാണ് ഈ പ്ലാൻ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. ഈ പ്ലാനിൽ ഉയർന്ന വേഗതയിൽ പ്രതിദിനം 2ജിബി ഡാറ്റ ആണ് ലഭിക്കുക. അതിന് ശേഷം ഫെയർ യൂസേജ് പോളിസി പ്രകാരം ഡാറ്റ വേഗത 40 Kbps ആയി കുറയും. ഉയർന്ന വേഗതയിൽ ബിഎസ്എൻഎൽ ഡാറ്റ ലഭ്യമാകുന്ന പ്രദേശങ്ങളിലുള്ള ആളുകൾ മാത്രം ഈ പ്ലാൻ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.