രാജ്യത്തുടനീളം ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകിയിരുന്ന കമ്പനി റിലയൻസ് ജിയോ ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിച്ചതോടെയാണ് ബിഎസ്എൻഎൽ (BSNL) പിന്നോട്ട് പോയത്. പരസ്യങ്ങളിലും സൗജന്യങ്ങളിലുമൊന്നും ജിയോ ഫൈബറിനൊപ്പം എത്താൻ കഴിയില്ലെങ്കിലും പ്ലാനുകൾ നൽകുന്നതിൽ ഏറ്റവും മുന്നിൽ ബിഎസ്എൻഎൽ (BSNL) തന്നെയാണുള്ളത്. പ്ലാനുകളെന്ന് പറയുമ്പോൾ ജിയോയും എയർടെലും വിഐയുമൊക്കെ നൽകുന്നതിലും മികച്ച ഓഫറുകളാണ് ബിഎസ്എൻഎൽ നൽകുന്നത്.
ബിഎസ്എൻഎല്ലാണ് നിലവിൽ രാജ്യത്ത് ലഭ്യമായതിൽ ഏറ്റവും അഫോർഡബിളായ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. സ്വകാര്യ കമ്പനികൾക്ക് ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കാത്ത വിധത്തിലുള്ള നിരക്കിലാണ് ബിഎസ്എൻഎൽ (BSNL) അവരുടെ ഏറ്റവും അഫോർഡബിളായിട്ടുള്ള പ്ലാൻ നൽകുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രതിമാസം 329 രൂപയാണ് ഏറ്റവും നിരക്ക് കുറഞ്ഞ ബിഎസ്എൻഎൽ (BSNL) ബ്രോഡ്ബാൻഡ് പ്ലാനിന്റെ വില.
20 എംബിപിഎസ് ഡാറ്റ സ്പീഡാണ് ഈ ഓഫർ പായ്ക്ക് ചെയ്യുന്നത്. ഒരു മാസത്തേക്ക് ആകെ 1TB ഹൈ സ്പീഡ് ഡാറ്റയും 329 രൂപയുടെ പ്ലാനിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 4 എംബിപിഎസ് ആയി കുറയുമെന്നും അറിഞ്ഞിരിക്കുക. പ്ലാനിന് ഒപ്പം ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ഫ്രീയായി ലഭിക്കും. കണക്ഷൻ ഫ്രീ ആണെങ്കിലും ലാൻഡ്ഫോൺ യൂസർ തന്നെ വാങ്ങണം.
ജിയോയും എയർടെല്ലും അഫോർഡബിളായ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. പക്ഷെ ഇത് ദീർഘകാല ഉപയോഗത്തിനായി മാത്രമാണ് സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുക. ബിഎസ്എൻഎല്ലിന്റെ ഏറ്റവും അഫോർഡബിളായ ബ്രോഡ്ബാൻഡ് പ്ലാൻ എതാണെന്ന് മനസിലാക്കിയ സ്ഥിതിയ്ക്ക് കേരളത്തിൽ ഏറ്റവും അധികം യൂസേഴ്സ് സെലക്റ്റ് ചെയ്യുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ എതാണെന്ന് കൂടി നോക്കാം. 999 രൂപ വിലയുള്ള സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാനാണ് കേരളത്തിലെ ഏറ്റവും ജനകീയമായ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് ഓഫർ.
സൂപ്പർസ്റ്റാർ പ്രീമിയം പ്ലസിന്റെ ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനിനാണ് 999 രൂപ നൽകേണ്ടത്. പ്ലാൻ 150 എംബിപിഎസ് ഡാറ്റ സ്പീഡാണ് പ്രൊവൈഡ് ചെയ്യുന്നത്. ഒരു മാസത്തേക്ക് 2,000GB ഹൈ സ്പീഡ് ഡാറ്റയും ലഭ്യമാകും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ലയൺസ് ഗേറ്റ്, ഷെമാറൂ, ഹംഗാമ, സോണിലിവ്, സീ5, യപ്പ്ടിവി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ലഭിക്കും.