BSNL Offer: ഒരു ലക്ഷം Free റിവാർഡുകളിലൂടെ വരിക്കാരെ കൂട്ടാൻ സർക്കാർ കമ്പനി

BSNL Offer: ഒരു ലക്ഷം Free റിവാർഡുകളിലൂടെ വരിക്കാരെ കൂട്ടാൻ സർക്കാർ കമ്പനി
HIGHLIGHTS

ഒരു ലക്ഷം രൂപയുടെ റിവാർഡ് ആനുകൂല്യങ്ങൾ BSNL തരുന്നു

ഓരോ മാസവും ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകുമെന്നാണ് കമ്പനി അറിയിക്കുന്നത്

പ്രീപെയ്ഡ് മൊബൈൽ വരിക്കാർക്ക് വേണ്ടിയുള്ളതാണ് റിവാർഡ് ഓഫറുകൾ

BSNL വരിക്കാർക്ക് ഓഫറുകളോട് ഓഫറാണ് ഇപ്പോൾ ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വിലയുള്ള ഓഫറുകൾ കമ്പനി നൽകുന്നു. Bharat Sanchar Nigam Limited പുതിയ വരിക്കാരെ ചേർക്കാനുള്ള പദ്ധതിയാണിത്. അതുപോലെ നിലവിൽ സിമ്മുള്ളവർ അതിൽ റീചാർജ് ചെയ്യാനും ഇത് സഹായിക്കും.

BSNL ഫ്രീ ഓഫറുകൾ

ഒരു ലക്ഷം രൂപയുടെ റിവാർഡ് ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഇത് പുതിയ ഓഫറല്ല. മാസങ്ങളായി സർക്കാർ ടെലികോം കമ്പനി നൽകി വരുന്നു. പ്രീപെയ്ഡ് മൊബൈൽ വരിക്കാർക്ക് വേണ്ടിയുള്ളതാണ് റിവാർഡ് ഓഫറുകൾ.

BSNL ഫ്രീ ഓഫറുകൾ

STV-കൾ ഉപയോഗിച്ച് റീചാർജ് ചെയ്യു്മ്പോൾ നിങ്ങൾക്ക് സൌജന്യങ്ങളും ലഭിക്കും. ഓരോ മാസവും ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഓഫർ എങ്ങനെയാണെന്നും ഏതെല്ലാം പ്ലാനുകളിൽ ഇത് ലഭ്യമാകുമെന്നും നോക്കാം.

BSNL-Zing ഓഫർ ഇങ്ങനെ

ലോക്കൽ മ്യൂസുക് ആപ്പായ Zing ഉപയോഗിക്കുന്ന വരിക്കാർക്ക് വേണ്ടിയാണ് റിവാർഡ്. 8 എസ്ടിവി പ്ലാനുകളിലാണ് സർക്കാർ കമ്പനി ഓഫർ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പ്ലാനുകളിൽ റീചാർജ് ചെയ്ത് സിങ് ആപ്പ് ഡൗൺലോഡ് ചെയ്യണം. ഭാഗ്യവാനാണെങ്കിൽ ഇങ്ങനെ സൗജന്യ ഓഫർ നേടാനാകും.

റിവാർഡ് നൽകുന്ന STV പ്ലാനുകൾ

118 രൂപ, 153 രൂപ, 199 രൂപ എന്നീ കുറഞ്ഞ പ്ലാനുകളിൽ ഓഫറുണ്ട്. 347 രൂപ, 599 രൂപ പാക്കേജിലും റിവാർഡ് നൽകുന്നു. 997 രൂപയുടെ ബിഎസ്എൻഎൽ എസ്ടിവി പ്ലാനിലും ഓഫറുണ്ടാകും. കൂടാതെ 1999 രൂപ, 2399 രൂപ വാർഷിക പ്ലാനുകളും ലിസ്റ്റിലുണ്ട്.

ബിഎസ്എൻഎൽ- സിങ് ഓഫർ റിവാർഡുകൾ എങ്ങനെ സ്വന്തമാക്കാമെന്ന് അറിയാം. BSNL റീചാർജ് ചെയ്യാനുള്ള ഓപ്ഷൻ ഇതാ, Click Here.

റിവാർഡുകൾ സിങ് ആപ്പിലൂടെ എങ്ങനെ?

ബിഎസ്എൻഎൽ വരിക്കാർ മേൽപ്പറഞ്ഞ ഏതെങ്കിലും പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുക. ശേഷം മൊബൈൽ ഫോണിൽ Zing ആപ്പ് ഡൗൺലോഡ് ചെയ്യുക. റിവാർഡിന് യോഗ്യത നേടിയാൽ,ബിഎസ്എൻഎല്ലിൽ നിന്ന് നിങ്ങൾക്ക് റിവാർഡ് ലഭിക്കും.

BSNL ഫ്രീ ഓഫറുകൾ

നിരക്ക് വർധനവിന് ശേഷം ജിയോ, എയർടെൽ, വിഐ വരിക്കാർ അത്യപ്തിയിലാണ്. അതിവേഗ കണക്റ്റിവിറ്റിയില്ലെങ്കിലും വില കുറഞ്ഞ പ്ലാൻ മതിയെന്നായി. അതുപോലെ വീട്ടിൽ വൈ-ഫൈ ഉപയോഗിക്കുന്നവർ ബിഎസ്എൻഎൽ ഫോൺ സിമ്മായി ഉപയോഗിക്കുന്നു. കോളിങ്ങിനും എസ്എംഎസ്സിനും ബിഎസ്എൻഎൽ 3ജി സ്പീഡ് മതിയെന്നായി വരിക്കാർക്ക്.

Read More: Good News: അവസരം ശരിക്കും മുതലാക്കി! BSNL വരിക്കാർ കൂടി, Jio, Airtel കമ്പനികൾക്ക് നഷ്ടമോ?

സിങ് ആപ്പിലൂടെയുള്ള ഓഫറുകളിലൂടെ കൂടുതൽ വരിക്കാരെ ബിഎസ്എൻഎല്ലിന് ലഭിക്കും. കൂടാതെ നിലവിലുള്ള വരിക്കാർ റീചാർജ് ചെയ്യുന്നതിനും ഓഫർ പ്രേരിപ്പിക്കുന്നു. BSNL 4G സമീപകാലത്ത് തന്നെ കമ്പനി അവതരിപ്പിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ പലയിടത്തും ആരംഭിച്ചു. 2025 അവസാനത്തോടെ 1 ലക്ഷം 4G സൈറ്റുകൾ വിന്യസിക്കാനുള്ള ശ്രമത്തിലാണ് ഇവർ.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo