BSNL Kerala വരിക്കാർക്ക് 800 രൂപയ്ക്കും താഴെ വിലയുള്ള ഒരു പ്ലാനാണ് പരിചയപ്പെടുത്തത്. ഈ പ്ലാനിൽ നിങ്ങൾക്ക് ദീർഘകാല വാലിഡിറ്റി ലഭിക്കും. സാധാരണ 300 ദിവസത്തേക്കുള്ള റീചാർജ് പ്ലാനുകൾ 1000 രൂപയിൽ താഴെ ലഭിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ Bharat Sanchar Nigam Limited നൽകുന്നത് ഇത്രയും ലാഭമുള്ള പ്ലാനാണ്.
797 രൂപയുടെ BSNL പ്ലാനാണ് ഇവിടെ വിശദീകരിക്കുന്നത്. മുമ്പ് ഇത് 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനായിരുന്നു. എന്നാൽ ഇപ്പോൾ 65 ദിവസം വെട്ടിക്കുറച്ചിട്ടുണ്ട്. എങ്കിലും വാലിഡിറ്റി ഇത്രയും നൽകുന്ന കുറഞ്ഞ തുകയിലുള്ള പ്ലാനുകൾ അപൂർവമാണ്.
പ്ലാനിന്റെ വാലിഡിറ്റി മാത്രമാണ് ചുരുക്കിയിട്ടുള്ളത്. ഇതിന്റെ ആനുകൂല്യങ്ങളൊന്നും മാറ്റമില്ല. എന്തെല്ലാമാണ് 797 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കുന്നതെന്ന് നോക്കാം.
ബിഎസ്എൻഎൽ 797 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ ഇവിടെ നൽകുന്നു. സർക്കാർ നടത്തുന്ന ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ലാഭത്തിലുള്ളതും സാധാരണക്കാർക്ക് വേണ്ടിയുള്ളതുമായ പ്ലാനുകളാണ് ബിഎസ്എൻഎല്ലിലുള്ളത്.
വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഈ പ്ലാനിൽ ഉറപ്പായും ലഭിക്കും. ദിവസേന നിങ്ങൾക്ക് 2GB ഡാറ്റയും ഉറപ്പായും ലഭിക്കും. ഈ പ്ലാനിൽ ആദ്യ 60 ദിവസത്തേക്ക് 100 എസ്എംഎസും സൗജന്യമായി ലഭിക്കും. ശേഷിക്കുന്ന 240 ദിവസത്തേക്ക്, നിങ്ങളുടെ സിം കാർഡ് ആക്ടീവായിരിക്കും. എന്നാൽ സൗജന്യമായി സേവനങ്ങളൊന്നും ലഭിക്കില്ല.
ഇത് ശരിക്കും ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഗുണകരമാണ്. കാരണം, സിം ആക്ടീവാക്കി നിർത്താൻ ഈ പ്ലാൻ മികച്ചതാണ്. ഏകദേശം 10 മാസമാണ് വാലിഡിറ്റി. അതിനാൽ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതില്ല. പകരം വിലക്കുറവിൽ റീചാർജും ചെയ്യാനാകും.
സർക്കാർ കമ്പനിയുടെ പ്രശസ്തമായ ലോങ് വാലിഡിറ്റി പ്ലാനുകൾ അറിയാമോ? 2399, 2999 രൂപ പ്ലാനുകൾക്കാണ് ഒരു വർഷം കാലാവധിയുള്ളത്. ഇതിൽ 2399 രൂപയുടെ പ്ലാനിന് 365 ദിവസത്തിൽ കൂടുതലാണ് സാധുത. അതായത് ഏകദേശം 13 മാസം വരെ വാലിഡിറ്റി എന്ന് പറയാം. 600 രൂപയുടെ വ്യത്യാസമാണ് ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള വ്യത്യാസം.
2399 രൂപ പ്ലാനിൽ 2GB ഡാറ്റ ദിവസേന ലഭിക്കും. 2999 രൂപയുടേതിൽ 3GB വീതം പ്രതിദിനം ലഭ്യമാകും. ഇവയിൽ വില കുറഞ്ഞ പ്ലാനിന് കൂടുതൽ വാലിഡിറ്റിയുണ്ട്. എന്നാൽ ഡാറ്റയുടെ അളവ് കുറവാണ്.
Read More: 500GB ഓഫറുമായി പുതിയ Jio AirFiber പ്ലാനുകൾ പ്രഖ്യാപിച്ചു
2399 രൂപ പ്ലാനിൽ ഒരു ജിബിയ്ക്ക് 3.03 രൂപ എന്ന നിരക്കാണ് പ്രതിദിനം ചെലവാകുക. എന്നാൽ 2999 രൂപയിൽ 2.73 രൂപയാണ് 1GB ഡാറ്റയ്ക്ക് ഈടാക്കുന്നത്. ഒരു രൂപ വ്യത്യാസമാണ് ദിവസേന വരുന്നത്. എങ്കിലും ഒരു മാസത്തിൽ കൂടുതൽ കാലാവധി നിങ്ങൾക്ക് 2399 രൂപയ്ക്ക് ലഭിക്കും.