ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി BSNL

ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി BSNL
HIGHLIGHTS

ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്കുള്ള എല്ലാ ഇൻസ്റ്റലേഷൻ ചാർജുകളും ഒഴിവാക്കി BSNL

2024 മാർച്ച് 31 വരെയാണ് BSNL ഈ ഓഫർ നൽകിയിരിക്കുന്നത്

ചാർജ് ഒഴിവാക്കിയതിലൂടെ കൂടുതൽ വരിക്കാരെ ആകർഷിക്കാൻ സാധിക്കും

2024 മാർച്ച് 31 വരെ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്കുള്ള എല്ലാ ഇൻസ്റ്റലേഷൻ ചാർജുകളും ഒഴിവാക്കുമെന്ന് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) അറിയിച്ചു.  വിവിധ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് അ‌നുസരിച്ച് വ്യത്യസ്ത ഇൻസ്റ്റലേഷൻ ചാർജ് വരിക്കാർ നൽകേണ്ടിയിരുന്നു. ഇതാണ് അ‌ടുത്ത വർഷം മാർച്ച് വരെ ഒഴിവാക്കിയിരിക്കുന്നത്. ബിഎസ്എൻഎൽ നൽകുന്ന ഇന്റർനെറ്റ് സേവനങ്ങളിൽ കോപ്പർ കണക്ഷനുകളും ഫൈബർ കണക്ഷനുകളും ഉൾപ്പെടുന്നു. രാജ്യത്തുടനീളം ബിഎസ്എൻഎല്ലിന്റെ ഈ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാണ്.

നീക്കം കൂടുതൽ വരിക്കാരെ ആകർഷിക്കാനോ?

ഇൻസ്റ്റലേഷൻ ചാർജുകൾ ഒഴിവാകുന്നതോടെ നല്ലൊരു തുക ലാഭിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. അ‌തിനാൽ ചാർജ് ഒഴിവാക്കിയതിലൂടെ കൂടുതൽ വരിക്കാരെ ആകർഷിക്കാനും അ‌തുവഴി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവന രംഗത്ത് കരുത്ത് വർധിപ്പിക്കാനും സാധിക്കുമെന്ന് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നു. കോപ്പർ കണക്ഷനുകളുടെ ഇൻസ്റ്റലേഷൻ ചാർജായി 250 രൂപയാണ് ബിഎസ്എൻഎൽ ഈടാക്കിയിരുന്നത്. ഇതോടൊപ്പം, ഭാരത് ഫൈബർ കണക്ഷനുകൾ സ്ഥാപിക്കുന്നതിന് വാങ്ങിയിരുന്ന 500 രൂപയും ഒഴിവാക്കിയിട്ടുണ്ട്. 

329 രൂപയുടെ എൻട്രിലെവൽ ബ്രോഡ്ബാൻഡ് പ്ലാൻ 

ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ പല സംസ്ഥാനങ്ങളിലും പ്രതിമാസം 329 രൂപ മുതൽ ലഭ്യമാണ്. ഈ എൻട്രിലെവൽ പ്ലാനിൽ 20 Mbps വേഗതയിൽ 1ടിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കും. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റവേഗത 4എംബിപിഎസ് ആയി കുറയും.
ന്യായമായ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. 

399 രൂപയുടെ ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ 

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാനുകൾ. പ്രതിമാസം 399 രൂപ നിരക്കിൽ ആണ് ഈ പ്ലാൻ എത്തുന്നത്. 399 രൂപയുടെ ഈ ഗ്രാമീണ ബ്രോഡ്ബാൻഡ് പ്ലാനിൽ 30 എംബിപിഎസ് വരെ ഉയർന്ന വേഗതയിൽ 1000GB ഡാറ്റയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. ലാൻഡ്‌ലൈൻ ഇൻസ്റ്റാൾ ചെയ്താൽ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ വിളിക്കാം. ഡിസ്കൗണ്ട് നിരക്കിൽ 2195 രൂപയ്ക്ക് ആറുമാസത്തേക്ക് ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ ലഭ്യമാണ്.

12 മാസത്തേക്കുള്ള ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ 4788 രൂപയ്ക്ക് ഒരു മാസത്തെ സൗജന്യ സേവനത്തോടെ ലഭ്യമാണ്. 24 മാസത്തെ ( 2 വർഷം) ദീർഘകാല പ്ലാൻ ഉപഭോക്താക്കൾക്ക് 9576 രൂപയ്ക്ക് 3 മാസത്തെ സൗജന്യ സേവനത്തോടെയും ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ ലഭ്യമാണ്. റൂറൽ ഹോം പ്ലാൻ ഗ്രാമങ്ങ​ൾക്കുള്ളതാണ്. മറ്റുള്ളവർക്കായി ബിഎസ്എൻഎൽ വ്യത്യസ്ത വേഗതയുള്ള പ്ലാനുകൾ വേറെ നൽകുന്നുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo